ശരീരഭാരം നിയന്ത്രിക്കുന്നതിനും രോഗം തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗമായി ഫിറ്റ്നസ് പ്രേമികൾക്കിടയിൽ ഉപവാസം കൂടുതൽ പ്രചാരത്തിലുണ്ട്. ഉപവാസം ശാരീരികവും മാനസികവുമായ ആരോഗ്യപരമായ ചില ഗുണങ്ങളും നൽകുന്നു.
ഉപവാസത്തിന്റെ ആരോഗ്യ ഗുണങ്ങൾ
- രക്ത സമ്മർദ്ദം കുറയ്ക്കുകയും ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
- ദഹനപ്രക്രിയ സുഖമമാക്കും. വയർ വീർക്കുന്നത് തടയാം.
- നല്ല ഉറക്കം ലഭിക്കുന്നതിനും ഉപവാസം സഹായിക്കുന്നു.
- ഭക്ഷണം ഒഴിവാക്കുന്നതും കൃത്യമായ ഇടവേളയിൽ ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
- യുവത്വം നിലനിർത്താനും ദീർഘായുസ്സിനും ഉപവാസം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
- ഹ്യൂമൻ ഗ്രോത്ത് ഹോർമോൺ (HGH) ഉത്തേജിപ്പിക്കുകയും ഹീമോഗ്ലോബിൻ, ഇൻസുലിൻ എന്നിവയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
- ശരീരത്തിലെ രോഗബാധിത കോശങ്ങളെ നശിപ്പിച്ച് ശരീരത്തെ പുനുരജ്ജീവിപ്പിക്കുന്നു.
advertisement
മാനസികാരോഗ്യത്തിന് ഉപവാസം
- ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉപവാസം സഹായിക്കും. വ്രതമനുഷ്ടിക്കുമ്പോൾ ദഹനത്തിന് ആവശ്യമായ ഊർജം തലച്ചോറിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഉപയോഗിക്കാം. അൽഷിമേഴ്സ് രോഗം, പാർക്കിൻസൺസ് രോഗം തുടങ്ങിയ മാനസിക വൈകല്യങ്ങളിൽ നിന്ന് ഇത് തലച്ചോറിനെ സംരക്ഷിക്കുന്നു.
- ഉപവാസം ന്യൂറോണുകളെ ഊർജ്ജസ്വലമാക്കുകയും ഇത് തലച്ചോറിന്റെ ശക്തി വർദ്ധിപ്പിക്കുകയും അതിന്റെ ഫലമായി മനസ്സിന്റെ വ്യക്തത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- ചിന്ത മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
- ഉപവാസം ആത്മീയവും മാനസികവുമായ ഉന്മേഷം വളർത്തുന്നു.
- മനസ്സിന് ശാന്തിയും മോശം ചിന്തകളിൽ നിന്ന് രക്ഷയും നൽകാൻ ഉപവാസത്തിന് കഴിയും. സമ്മർദം, വിഷാദം എന്നിവ കുറയ്ക്കാനും സഹായിക്കും
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 30, 2022 4:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Fasting | നല്ല ഉറക്കം ലഭിക്കും, പ്രതിരോധ ശേഷി കൂട്ടും; വ്രതം എടുത്താൽ നിരവധി ആരോഗ്യ ഗുണങ്ങൾ
