TRENDING:

പ്ലേ സ്റ്റേഷൻ നിയന്ത്രിച്ച ബീജസങ്കലനത്തിലൂടെയുള്ള ആദ്യത്തെ കുട്ടികൾ പിറന്നു; ബീജം കുത്തിവെച്ചത് റോബോട്ട്

Last Updated:

കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികൾ പിറന്നതെന്നാണ് റിപ്പോർട്ടുകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്ലേ സ്റ്റേഷന്‍ കണ്‍ട്രോളര്‍ (play station control) ഉപയോഗിച്ച് നിയന്ത്രിച്ച റോബോട്ടിലൂടെ നടത്തിയ ബീജസങ്കലനം വഴി ആദ്യത്തെ കുട്ടികൾ പിറന്നു. സ്പാനിഷ് സ്റ്റാർട്ട്അപ്പ് ആയ ഓവർച്ച്യൂർ ലൈഫ് ആണ് ഈ റോബോട്ടിനെ വികസിപ്പിച്ചത്. കൃത്രിമ ബീജസങ്കലം വഴി ആരോഗ്യമുള്ള രണ്ട് കുട്ടികളാണ് പിറന്നതെന്നാണ് റിപ്പോർട്ടുകൾ.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ബീജസങ്കലനത്തിനായി ഉപയോ​ഗപ്പെടുത്താവുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടിനെ വികസിപ്പിച്ചതിൽ പങ്കാളിയായ പ്രധാന എഞ്ചിനീയർമാരിൽ ഒരാൾക്ക് ഫെർട്ടിലിറ്റി മെഡിസിൻ മേഖലയിൽ വളരെ കുറഞ്ഞ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, സോണി പ്ലേ സ്റ്റേഷൻ 5 കൺട്രോളർ ഉപയോഗിച്ച് ഈ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അവർക്ക് കഴിഞ്ഞു. ബീജം അടങ്ങിയ ഐവിഎഫ് സൂചി റോബോട്ടിനെ ഉപയോഗിച്ച് അണ്ഡത്തില്‍ കുത്തിവെയ്ക്കുകയായിരുന്നു. ഈ സാങ്കേതിക വിദ്യയിലൂടെ ബീജകോശങ്ങൾ പല തവണ അണ്ഡത്തിലേക്ക് നിക്ഷേപിച്ചു.

Also read: വളർത്തുനായ മുതൽ ഡയമണ്ട് കമ്മൽ വരെ; ഊബർ റൈഡിനിടെ യാത്രക്കാർ മറന്നുവെയ്ക്കുന്ന വസ്തുക്കൾ

advertisement

ആരോഗ്യകരമായ ഭ്രൂണങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള ​നടപടിക്രമങ്ങളാണ് ഇവിടെ സ്വീകരിച്ചതെന്ന് ​ഗവേഷകർ പറയുന്നു. രണ്ടു പെൺകുട്ടികളാണ് ഈ പുത്തൻ സാങ്കേതിക വിദ്യയിലൂടെ പിറന്നിരിക്കുന്നത്. ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ ബീജങ്കലനം വഴി ജനിച്ച ആദ്യത്തെ കുട്ടികളാണ് ഇവരെന്നും ഗവേഷകർ അവകാശപ്പെട്ടു.

ഇൻ വിട്രോ ഫെർട്ടിലൈസേഷൻ അല്ലെങ്കിൽ ഐവിഎഫ് ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ആദ്യത്തെ ചുവടുവെയ്പാണ് തങ്ങളുടെ ഈ കണ്ടുപിടിത്തമെന്നും ഇതിനായി സ്വീകരിക്കുന്ന നടപടിക്രമങ്ങൾ നിലവിലുള്ള ഐവിഎഫിനേക്കാൾ വളരെ ചെലവു കുറഞ്ഞതാണെന്നും ഓവർച്ച്യൂർ ലൈഫ് പറഞ്ഞു. ​ഗവേഷണം നടത്തുന്നതിനായി ഖോസ്‌ല വെഞ്ചേഴ്‌സ്, യൂട്യൂബിന്റെ മുൻ സിഇഒ സൂസൻ വോജിക്കി തുടങ്ങിയ നിക്ഷേപകരിൽ നിന്ന് 37 മില്യൺ ഡോളർ ധനഹസായം കമ്പനിക്ക് ലഭിച്ചിരുന്നു.

advertisement

ഇപ്പോൾ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ ലബോറട്ടറികൾ സാധാരണയായി കൈകാര്യം ചെയ്യുന്നത് ഈ മേഖലയിൽ ഉയർന്ന വൈദഗ്ധ്യമുള്ള എംബ്രിയോളജിസ്റ്റുകളാണ്.

“ഇത് വിപ്ലവകരമായ ഒരു കണ്ടുപിടിത്തമാണ്. എന്നാൽ, ഇതൊരു തുടക്കം മാത്രമാണ്,” 1990-കളിൽ ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവെയ്പ് (ഐസിഎസ്ഐ) വികസിപ്പിച്ച ജിയാൻപിറോ പലെർമോ പറഞ്ഞു. റോബോട്ടിന്റെ സഹായം കൂടാതെ, ബീജകോശങ്ങൾ സ്വമേധയാ ലോഡ് ചെയ്യാനുള്ള വഴി ഓവർച്യൂറിലെ എഞ്ചിനീയർമാർ കണ്ടുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Life/
പ്ലേ സ്റ്റേഷൻ നിയന്ത്രിച്ച ബീജസങ്കലനത്തിലൂടെയുള്ള ആദ്യത്തെ കുട്ടികൾ പിറന്നു; ബീജം കുത്തിവെച്ചത് റോബോട്ട്
Open in App
Home
Video
Impact Shorts
Web Stories