ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്, എന്തുകൊണ്ട്?
ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി നിങ്ങളുടെ ദിവസം ആരംഭിക്കരുത്. തടി കുറയ്ക്കാൻ പലരും ചെയ്യുന്ന പ്രധാന കാര്യമാണ് ഭക്ഷണം കുറയ്ക്കുക എന്നത്. പ്രത്യേകിച്ച് പ്രഭാത ഭക്ഷണം. എന്നാൽ, ഇങ്ങനെ ചെയ്യുന്നതു കൊണ്ട് തടി കുറയില്ലെന്ന് മാത്രമല്ല, പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.
ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്പോൾ നേരിട്ടേക്കാവുന്ന ചുരുക്കം ചില പ്രശ്നങ്ങൾ ഇവയാണ്, വിശപ്പ് വേദന, പ്രമേഹം, അസിഡിറ്റി, വണ്ണം കൂടുക, ഉത്കണ്ഠ, തലവേദന, സംതൃപ്തി നഷ്ടപ്പെടൽ, ക്രമരഹിതമായ ആർത്തവം… ഇങ്ങനെ നീളുന്നു പട്ടിക.
Also Read- തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? രാവിലെ എളുപ്പത്തിൽ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം
പ്രഭാത ഭക്ഷണം പതിവായി കഴിച്ചാൽ മറവിരോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ പറയുന്നു. രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് അണുബാധയ്ക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധം ദുർബലമാക്കുകയും ഹൃദ്രോഗ സാധ്യതയുണ്ടെന്നും പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
ഇനി എന്തെങ്കിലും കഴിച്ച് രാവിലെയുള്ള വിശപ്പ് മാറ്റാം എന്നാണ് കരുതുന്നതെങ്കിൽ അപ്പോഴും പ്രശ്നങ്ങളുണ്ട്. എന്തെങ്കിലും കഴിക്കാതെ ശരീരത്തിന് ആവശ്യമുള്ളത് നൽകുക എന്നതാണ് പ്രധാനം.