Breakfast recipes| തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? രാവിലെ എളുപ്പത്തിൽ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം
- Published by:Naseeba TC
- news18-malayalam
Last Updated:
തലേ ദിവസം ബാക്കിയുള്ള അൽപം ചോറും കൂടെ ഗോതമ്പും ചേർത്ത് ഈസിയായി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
ആഴ്ച്ച മുഴുവനുമുള്ള തിരക്കുകൾക്കും ഓട്ടങ്ങൾക്കും പലരും അവധി നൽകുന്ന ദിവസമാണ് ഞായർ. കുട്ടികൾക്ക് സ്കൂളില്ല, മുതിർന്നവർക്ക് ഓഫീസ് തിരക്കുകൾക്കും അവധിയായിരിക്കും. അതിനാൽ ഞായറാഴ്ച്ച അൽപം വൈകി എഴുന്നേൽക്കുന്നവരായിരിക്കും ഒട്ടുമിക്ക പേരും.
വൈകി എഴുന്നേറ്റാലും ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറുമൊന്നും മുടക്കാൻ പറ്റില്ലല്ലോ. രാവിലെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ് ഇവിടെ പറയുന്നത്. തലേ ദിവസം ബാക്കിയുള്ള അൽപം ചോറും കൂടെ മുട്ടയും ഗോതമ്പോ, മൈദയോ ഉപയോഗിച്ച് വളരെ സിംപിളായി ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ:
ചോറ് – 1 കപ്പ്
മുട്ട – 3 എണ്ണം
advertisement
മൈദ/ഗോതമ്പ് പൊടി – 1 വലിയ സ്പൂൺ
ക്യാരറ്റ് – ആവശ്യത്തിന്
പച്ചമുളക് – ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു പാത്രത്തിൽ ചോറ് ചെറുതായി ചതച്ച് എടുക്കുക. ഇതിലേക്ക് കോഴിമുട്ട ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിനു ശേഷം ഈ ചേരുവയിലേക്ക് മൈദയോ ഗോതമ്പ് പൊടിയോ ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്ത് എടുക്കണം. ഈ മിക്സിലേക്ക് എരിവ് അനുസരിച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും ക്യാരറ്റ് അരിഞ്ഞതും അൽപം മഞ്ഞൾപൊടിയും ചേർക്കാം. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്.
advertisement
ഇതിനു ശേഷം ചെറു തീയിൽ ചൂടാക്കിയ നോൺ സ്റ്റിക് പാനിൽ ദോശ പോലെ ചുട്ടെടുക്കാം. നല്ല രുചിയുള്ള വെറൈറ്റി ദോശ ബ്രേക്ക്ഫാസ്റ്റിനായി റെഡി.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 21, 2022 8:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
Breakfast recipes| തലേദിവസത്തെ ചോറ് ബാക്കിയുണ്ടോ? രാവിലെ എളുപ്പത്തിൽ രുചിയുള്ള ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം