TRENDING:

Mastitis | സ്തനങ്ങളിലെ അതികഠിനമായ വേദന; മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

സ്തനത്തിന് ചുറ്റുമുള്ള കോശങ്ങളിലുണ്ടാകുന്ന അണുബാധ മൂലമാണ് പലപ്പോഴും സ്തനവീക്കം ഉണ്ടാകുന്നത്. സ്തനങ്ങളിലെ ഈ വീക്കം മൂലം സ്തനങ്ങൾക്ക് വേദന, ചൂട്, ചുവപ്പ് നിറം എന്നിവ അനുഭവപ്പെടാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമ്മയും കുഞ്ഞും (mother and child) തമ്മിലുള്ള സവിശേഷമായ ബന്ധമാണ് മുലയൂട്ടൽ (breastfeeding) വഴി ഉടലെടുക്കുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോൾ മുതൽ ആറു മാസക്കാലത്തേയ്ക്ക് അതിന്റെ ജീവാമൃതം അമ്മ നൽകുന്ന മുലപ്പാലാണ്. എന്നാൽ, മുലയൂട്ടൽ എല്ലായ്പ്പോഴും മാന്ത്രികമായ ഒരു അനുഭൂതിയല്ല.ചില സമയങ്ങളിൽ, ചിലർക്കെങ്കിലും മുലയൂട്ടൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
advertisement

അത്തരത്തിൽ മുലയൂട്ടുന്ന നിരവധി അമ്മമാർ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് സ്തനങ്ങളിലെ വീക്കം അഥവാ മാസ്റ്റിറ്റിസ് (mastitis). സ്തനവീക്കം ഉണ്ടായാൽ കുഞ്ഞിന് പാലുകൊടുക്കുന്നത് വേദനാജനകമായ അനുഭവമായി മാറുന്നതിനാൽ അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യമാണിത്. സ്തനത്തിന് ചുറ്റുമുള്ള കോശങ്ങളിലുണ്ടാകുന്ന അണുബാധ മൂലമാണ് പലപ്പോഴും സ്തനവീക്കം ഉണ്ടാകുന്നത്. സ്തനങ്ങളിലെ ഈ വീക്കം മൂലം സ്തനങ്ങൾക്ക് വേദന, ചൂട്, ചുവപ്പ് നിറം എന്നിവ അനുഭവപ്പെടാം.

സ്തനങ്ങളിലുണ്ടാകുന്ന വീക്കം കൂടുതലും മുലയൂട്ടുന്ന സ്ത്രീകളെയാണ് ബാധിക്കുന്നത്. എന്നാൽ മുലയൂട്ടാത്ത സ്ത്രീകളിലും ഇത് സംഭവിക്കാം. വളരെ അപൂർവമായ സന്ദർഭങ്ങളിൽ മാത്രമേ ഈ അണുബാധ രണ്ട് സ്തനങ്ങളെയും ബാധിക്കുകയുള്ളൂ. നിർഭാഗ്യവശാൽ, മുലയൂട്ടുന്ന 5 സ്ത്രീകളിൽ ഒരാൾക്ക് ആദ്യ 6 മാസങ്ങളിൽ മാസ്റ്റിറ്റിസ് ബാധിക്കാറുണ്ട്. പ്രസവം കഴിഞ്ഞുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ആണ് സ്തനവീക്കം കൂടുതലായി ഉണ്ടാകുന്നത്. ആദ്യം അമ്മമാരാകുന്ന സ്ത്രീകൾക്കും പാൽ അധികമായിട്ടുള്ള അമ്മമാർക്കും സ്തനവീക്കം കൂടുതൽ വിഷമകരമായ അനുഭവമായി മാറും.

advertisement

മാസ്റ്റിറ്റിസ് രണ്ട് തരത്തിലുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മുലയൂട്ടുന്ന സ്ത്രീകളെ ബാധിക്കുന്ന സ്തനവീക്കം പുയർപെരൽ മാസ്റ്റിറ്റിസ്, ലാക്റ്റേഷൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. പ്രസവശേഷം സ്ത്രീകൾക്ക് വളരെ സാധാരണയായി ഉണ്ടാകുന്ന അണുബാധയാണിത്.

രണ്ടാമത്തേത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളെയും പുകവലിക്കാരെയും ബാധിക്കുന്ന പെരിഡക്റ്റൽ മാസ്റ്റിറ്റിസ് ആണ്. പെരിഡക്റ്റലിനെ മാമ്മറി ഡക്റ്റ് എക്റ്റാസിയ എന്നും വിളിക്കുന്നു. ഈ അവസ്ഥ ഉണ്ടായാൽ ബാധിക്കപ്പെട്ട സ്തനത്തിലെ മുലക്കണ്ണ് ഉള്ളിലേക്ക് വലിയുകയും പാൽനിറത്തിലുള്ള ഡിസ്ചാർജ് പുറപ്പെടുവിക്കുകയും ചെയ്തേക്കാം.

read also-Facial Hair | മുഖത്തെ  അമിത രോമവളർച്ച തടയാൻ പ്രകൃതിദത്തമായ അഞ്ച് മാർഗങ്ങൾ

advertisement

ഈ രോഗലക്ഷണങ്ങൾ കണ്ടാൽ കൃത്യ സമയത്ത് വൈദ്യ സഹായം തേടണമെന്ന് വിദഗ്ധർ പറയുന്നു

  • സ്തനങ്ങളിൽ തൊടുമ്പോൾ ചൂട് അനുഭവപ്പെടുക
  • ചുവന്ന നിറം
  • സ്തനവീക്കം
  • ശരീര താപനില കൂടുക
  • സ്തനങ്ങൾ കട്ടിയാകുന്നത്
  • സ്തനത്തിൽ മുഴകൾ രൂപപ്പെടുന്നത്
  • മുലയൂട്ടുമ്പോൾ വേദന അല്ലെങ്കിൽ പൊള്ളുന്ന പോലെ തോന്നുക
  • തലവേദന
  • ഓക്കാനവും ഛർദ്ദിയും
  • നിപ്പിൾ ഡിസ്ചാർജ്
  • ക്ഷീണം

സ്ത്രീകളിൽ വിവിധ കാരണങ്ങളാൽ സ്തനവീക്കം ഉണ്ടാകാം. ചർമ്മത്തിലോ ഉമിനീരിലോ കാണപ്പെടുന്ന ബാക്ടീരിയ പാൽ വരുന്ന സ്തനചർമ്മത്തിലെ വിള്ളലിലൂടെ സ്തനകലയിലേക്ക് പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്.

advertisement

read also- Healthy Lifestyle | ഹൃദയാരോഗ്യം സംരക്ഷിക്കാൻ പുരുഷന്മാർ നിർബന്ധമായും പാലിക്കേണ്ട 5 കാര്യങ്ങൾ

എന്നാൽ മാസ്റ്റിറ്റിസിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് ചില ഘടകങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്

പാൽ ഒഴുക്ക് നിയന്ത്രിക്കുന്ന ഇറുകിയ ബ്രാകൾ ധരിക്കുന്നത്.

മുലപ്പാൽ തെറ്റായ രീതിയിൽ കൊടുക്കുന്നത് അല്ലെങ്കിൽ ഒരു വശത്ത് നിന്ന് മാത്രം കുഞ്ഞിന് മുലയൂട്ടുന്നത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിണ്ടുകീറിയ അല്ലെങ്കിൽ വേദനയുള്ള മുലക്കണ്ണുകൾ.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
Mastitis | സ്തനങ്ങളിലെ അതികഠിനമായ വേദന; മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories