TRENDING:

Health Tips | ആൻറിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്നതിന്റെ ദോഷഫലങ്ങൾ

Last Updated:

ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആൻറിബയോട്ടിക്കുകൾ നമുക്ക് ചിരപരിചിതമായ ഒന്നാണ്. ബാക്ടീരിയയെ ചെറുക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ആന്റിമൈക്രോബയൽ പദാർത്ഥങ്ങളെയാണ് ആൻറിബയോട്ടിക്കുകൾ എന്ന് വിളിക്കുന്നത്. ബാക്ടിരിയയുടെ വളർച്ചയെ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യാൻ ആൻറിബയോട്ടിക്കുകൾക്ക് കഴിയും. എന്നിരുന്നാലും സാങ്കേതികവിദ്യയുടെ ആവിർഭാവവും എളുപ്പത്തിൽ ലഭിക്കുന്നതും കാരണം ഡോക്ടർമാരുടെ കുറിപ്പടി പോലുമില്ലാതെ പലരും ഇപ്പോൾ ആൻറിബയോട്ടിക്ക് മരുന്നുകൾ വാങ്ങി കഴിക്കുന്നുണ്ട്. ആന്റിമൈക്രോബയൽ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഇത്തരം മരുന്നുകളുടെ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തിൽ ഈയിടെയായി വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആൻറിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം അല്ലെങ്കിൽ അനാവശ്യമായ ഉപഭോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം.
advertisement

വയറ്റിലുണ്ടാകുന്ന അസ്വസ്ഥതകൾ: കുടലിന്റെ സന്തുലനാവസ്ഥ നിലനിർത്താനും, ദഹനപ്രക്രിയയെ സഹായിക്കാനും, പ്രതിരോധശേഷി ഉറപ്പ് വരുത്താനും സഹായിക്കുന്ന ബാക്റ്റീരിയ ആണ് ഗട്ട് ഫ്ലോറ. ആൻറിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഗട്ട് ഫ്ലോറയുടെ ഉല്പാദനത്തിലെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് പലവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും.

Also read-Health Tips | സ്ത്രീകളില്‍ ഹൃദയാഘാതം കൂടാന്‍ കാരണമെന്ത്? പരിഹാര മാര്‍ഗങ്ങള്‍ എന്തെല്ലാം?

വയറിളക്കം: കുട്ടികളിലെ ജലദോഷമോ പനിയോ ചികിത്സിക്കാൻ പലരും പലപ്പോഴും ആൻറിബയോട്ടിക്കുകൾ നൽകുന്നുണ്ട്. ഇത് പലപ്പോഴും അനാവശ്യ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു. CDC (Centers for Disease Control and Prevention) യുടെ ഒരു പഠനം പറയുന്നത്, അപ്പർ റെസ്പിറേറ്ററി j രോഗങ്ങൾക്ക് പതിവായി ആൻറിബയോട്ടിക്കുകൾ നൽകുന്ന കുട്ടികൾ ചുമ, ജലദോഷം തുടങ്ങിയ അണുബാധകൾക്ക് കൂടുതൽ വിധേയമാകുന്നു എന്നാണ്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ഓരോ വർഷവും ആയിരക്കണക്കിന് മരണങ്ങൾ ഇതുമൂലം ഉണ്ടാകുന്നു. അനാഫൈലക്സിസ്, സ്റ്റീവൻ ജോൺസൺ സിൻഡ്രോം, ഹെപ്പറ്റോടോക്സിസിറ്റി, നെഫ്രോടോക്സിസിറ്റി എന്നിവയും ഉണ്ടാകാം.

advertisement

ഫംഗസ് അണുബാധ: ആൻറിബയോട്ടിക്കുകൾ ശരീരത്തിന് ഹാനികരമായ ബാക്ടീരിയകളെ കൊല്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെങ്കിലും, അവ പലപ്പോഴും ഫംഗസ് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ കൂടി നശിപ്പിക്കാറുണ്ട്. ഇതുമൂലം പലപ്പോഴും വായ, തൊണ്ട, യോനി തുടങ്ങിയ ശരീരത്തിന്റെ ചില ഭാഗങ്ങളിൽ ഫംഗസ് അണുബാധയ്ക്ക് കാരണമാകുന്നു.

മറ്റ് മരുന്നുകളുമായുള്ള സമ്പർക്കം: ആൻറിബയോട്ടിക്കുകൾ ചിലപ്പോൾ മറ്റ് മരുന്നുകളുമായി ഇടപഴകുകയും ആ മരുന്നിന്റെ പ്രതികരണശേഷിയെ കുറയ്ക്കുകയും ചെയ്യുന്നു. ഇത് മറ്റ് മരുന്നുകളുടെ പാർശ്വഫലങ്ങളെ കൂടുതൽ വഷളാക്കാനും സാധ്യതയുണ്ട്. ചില ആൻറിബയോട്ടിക്കുകൾ കരളിലെ എൻസൈമുകളെ വർദ്ധിപ്പിക്കും. ഇത് ചില മരുന്നുകളുടെ വീര്യം വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തേക്കാം.

advertisement

ആന്റിമൈക്രോബയൽ പ്രതിരോധം: ബാക്ടീരിയകൾ അവയുടെ ഘടന മാറ്റാനോ ചില എൻസൈമുകൾ പുറത്തുവിടാനോ നിരന്തരം ശ്രമിക്കുന്നവയാണ്. ആൻറിബയോട്ടിക്കുകൾ നിരന്തരം ഉപയോഗിക്കുമ്പോൾ അതിനെ ബാക്ടീരിയകൾ അതിജീവിക്കും. ആൻറിബയോട്ടിക്കുകൾക്ക് എതിരെ അവയുടെ പ്രതിരോധം വികസിക്കും. മുമ്പ് രോഗികളെ ചികിത്സിക്കാൻ ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകില്ല. ഉദാഹരണത്തിന്, ടൈഫോയ്ഡ്, പനി, ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയ്ക്ക് മുമ്പ് ഉപയോഗിച്ച അതേ ആന്റിബയോട്ടിക് അതേ രോഗത്തെ ചികിത്സിക്കാൻ ഇനി ഫലപ്രദമാകില്ല. ക്ഷയം പോലുള്ള രോഗങ്ങൾക്ക് 6 മാസത്തേക്ക് 3-4 മരുന്നുകൾ മാത്രമേ നേരത്തെ ആവശ്യമായിരുന്നുള്ളു എങ്കിൽ ആൻറിബയോട്ടിക്കുകളുടെ നിരന്തര ഉപയോഗം മൂലം 9 -11 മരുന്നുകൾ ആവശ്യമായി വരുന്നുണ്ട്.

advertisement

Also read-Health Tips | അപസ്മാരം: പ്രഥമശുശ്രൂഷകള്‍ എന്തൊക്കെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആൻറിബയോട്ടിക്കുകൾ കഴിക്കുമ്പോൾ പൊതുവിൽ ശ്രദ്ധിക്കേണ്ട ചില മാനദണ്ഡങ്ങളുണ്ട്:

  • അനുവദനീയമായ അളവിൽ നിശ്ചിത ദിവസങ്ങളിലേയ്ക്ക് മാത്രം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ആൻറിബയോട്ടിക്കുകൾ കഴിച്ചാൽ അത് ഫലപ്രാപ്തിയിലെത്തും. സ്വയം ചികിത്സ ആപത്ത് ക്ഷണിച്ച് വരുത്തും.
  • എല്ലാ അണുബാധകൾക്കും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ല. ഒന്നോ രണ്ടോ ദിവസം നീണ്ട് നിൽക്കുന്ന നേരിയ ജലദോഷം, ചുമ, എന്നിവ തനിയെ സുഖപ്പെടും. അതിന് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കേണ്ടതില്ല. ചെറിയ വയറിളക്കം, വയറുവേദന എന്നിവയ്ക്ക് ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. എന്നാൽ ബാക്ടീരിയ അണുബാധമൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ആൻറിബയോട്ടിക്കുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കണം. ഡെങ്കിപ്പനിയും ആൻറിബയോട്ടിക്കുകൾ ആവശ്യമില്ലാത്ത ഒരു വൈറൽ അണുബാധയാണ്.
  • advertisement

  • ആൻറിബയോട്ടിക്കുകളുടെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുന്നതിന് ഏറ്റവും നല്ല മാർഗ്ഗം അണുബാധ ഉണ്ടാകാതെ നോക്കുക എന്നതാണ്. അണുബാധയ്ക്ക് സാധ്യതയുള്ള ആളുകൾ, പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞ പ്രമേഹ രോഗികൾ, പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാവരും മാസ്‌ക് ധരിച്ചും കൈകൾ ശുചിയായി സൂക്ഷിച്ചും ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചും സ്വയം പരിരക്ഷിക്കണം.
  • വാക്സിനേഷൻ വഴിയും അണുബാധ തടയാൻ കഴിയും.

(ഡോ. ബിന്ദുമതി പി.എൽ, സീനിയർ കൺസൾട്ടന്റ് – ഇന്റേണൽ മെഡിസിൻ, ആസ്റ്റർ സിഎംഐ ഹോസ്പിറ്റൽ, ബാംഗ്ലൂർ)

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
Health Tips | ആൻറിബയോട്ടിക്കുകൾ അമിതമായി കഴിക്കുന്നതിന്റെ ദോഷഫലങ്ങൾ
Open in App
Home
Video
Impact Shorts
Web Stories