TRENDING:

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചവരിൽ ഉത്കണ്ഠയും വിഷാദവും കൂടുതലെന്ന് പഠനം

Last Updated:

കോവിഡ് പിടിപെടുമോ എന്ന ഭയം കൂടുതൽ ആളുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇടയാക്കി പക്ഷെ ആ പേടി കൊറോണക്ക് ശേഷവും അവരെ പിന്തുടരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകം മുഴുവൻ കോവിഡ് സൃഷ്ടിച്ച ഭീതിയും വിനാശവും ഏറെക്കുറെ ഒഴിഞ്ഞു. മനുഷ്യ ജീവിതം വീണ്ടും സാധാരണ ഗതിയിൽ ഓടിത്തുടങ്ങുമ്പോൾ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞരും ഗവേഷകരും. കോവിഡാനന്തര കാലത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് വെയിൽസിലെ ബാങ്കോർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ അടുത്തിടെ അവരുടെ കണ്ടെത്തൽ വെളിപ്പെടുത്തിയത്. ലോക്ക്ഡൗണിന് ശേഷവും കോവിഡ് മാനദണ്ഡങ്ങൾ ശീലിച്ചു പോന്നവരിൽ സമ്മർദ്ദവും, ഉത്കണ്ഠയും, വിഷാദവും കൂടുതലെന്ന് ഇവർ കണ്ടെത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കണ്ടെത്തൽ ഞെട്ടിക്കുന്നതാണെങ്കിലും ആരോഗ്യ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് നടപ്പാക്കുന്ന ഇത്തരം നിയന്ത്രണങ്ങൾ പാലിക്കേണ്ട എന്നിവർ പറയുന്നില്ല, മറിച്ച് ആ നിയന്ത്രണങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മാനസികാവസ്ഥകൾ വിശദീകരിക്കുന്നു എന്നുമാത്രം.

തണുത്ത വെള്ളത്തിൽ കുളിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുമോ?

ചുറ്റുമുള്ള ആളുകളുടെ ആവശ്യങ്ങൾ തിരിച്ചറിയുകയും അവരുടെ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധയുള്ള ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വിട്ട് വീഴ്ച വരുത്തിയില്ലെന്നും പഠനത്തിൽ കണ്ടെത്തിയതായി ഗവേഷകർ അഭിപ്രായപ്പെട്ടു.

advertisement

കോവിഡ് സമയത്ത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചവർക്ക് കോവിഡിന് ശേഷം നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് ഡോ. മാർലെ വില്ലേജർസും സഹപ്രവർത്തകരും ഗാർഡിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കോവിഡ് പിടിപെടുമോ എന്ന ഭീതിക്ക് നല്ല വശവും മോശം വശവും ഉണ്ടെന്നാണ് വാദം. കോവിഡ് പിടിപെടുമോ എന്ന ഭയം കൂടുതൽ ആളുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ ഇടയാക്കി പക്ഷെ ആ പേടി കൊറോണക്ക് ശേഷവും അവരെ പിന്തുടരുന്നു.

തമാശയ്ക്ക് ചെയ്ത ഡിഎൻഎ ടെസ്റ്റ്; ഫലം വന്നപ്പോൾ യുവതി ഞെട്ടി!

advertisement

1729 പേരെ തങ്ങളുടെ നിരീക്ഷണങ്ങൾക്ക് വിധേയരാക്കിയാണ് ഗവേഷകർ വിവരങ്ങൾ ശേഖരിച്ചത്‌. 2020 മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള സമയം ഇവരെല്ലാം യു.കെയിലെ ആദ്യത്തെ സമ്പൂർണ ലോക്ക്ഡൗണിനോട് എങ്ങനെ പ്രതികരിച്ചിരുന്നു എന്നും തുടർന്ന് ഇവരിലെ വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയുടെ തോത് കണ്ടെത്തിയുമാണ് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.

സാമൂഹിക പ്രതിബദ്ധതയുടെ പുറത്ത് കോവിഡ് നിയമങ്ങൾ എല്ലാം പാലിച്ച ആളുകൾ മറ്റുള്ളവരെ അപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ പ്രയാസം നേരിടുന്നുവെന്നതാണ് ലഭിച്ച പ്രധാന വിവരം. കോവിഡ് സമയങ്ങളിൽ കൃത്യമായ ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചു വന്ന ആളുകൾക്ക് കൊറോണക്ക് ശേഷം അവ ലഭിക്കാതെയായത് അവരുടെ ദൈനം ദിന ജീവിതത്തിൽ ബാധിക്കുന്നുണ്ടെന്ന് ബാങ്കോർ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം ഡോക്ടറായ ഡോ. വില്ലേജർസ് പറയുന്നു.

advertisement

കോവിഡ് സമയത്ത് ഓരോ ദിവസവും നമ്മൾ പാലിക്കേണ്ട കാര്യങ്ങൾ നിർദ്ദേശങ്ങളായി നമ്മുടെ ഫോണുകളിൽ തന്നെ ലഭിച്ചിരുന്നു. കൊറോണക്ക് ശേഷം അങ്ങനെ ഉള്ള സന്ദേശങ്ങൾ ഒന്നും തന്നെ ഒരു ഡിപ്പാർട്മെന്റുകളിൽ നിന്നും നമുക്ക് ലഭിക്കുന്നില്ല. അതിനാൽ സ്ഥിരമായി നിർദ്ദേശങ്ങൾ പാലിച്ചു വന്ന വ്യക്തികൾ പലരും ഇപ്പോഴും അത് ഭയത്തോടെ പിന്തുടരുന്നു. ഇത് അവരുടെ മാനസിക നിലയെ തന്നെ ബാധിച്ചേക്കാം.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചവരിൽ ഉത്കണ്ഠയും വിഷാദവും കൂടുതലെന്ന് പഠനം
Open in App
Home
Video
Impact Shorts
Web Stories