തണുത്ത വെള്ളത്തിൽ കുളിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുമോ?
- Published by:Sarika KP
- news18-malayalam
Last Updated:
തണുത്ത വെള്ളത്തിൽ ഒരുപാട് നേരം മുങ്ങിയിരിക്കുക എന്നതല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്
ശരീരം എല്ലാ കാലവും തിളങ്ങി നിൽക്കാനായി വിപണിയിൽ ലഭ്യമായ സൗന്ദര്യ വർധക വസ്തുക്കൾ പലതും നമ്മൾ ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ ചെറുപ്പവും തിളക്കവും നില നിർത്തുകയാണ് ഇവയുടെയെല്ലാം ഉദ്ദേശം. ശരീരത്തിലെ ചുളിവുകളെ ഇല്ലാതാക്കാനും പലരും ഇവ ഉപയോഗിക്കുന്നു. എന്നാൽ, ക്രീമുകൾക്കും മറ്റും പിന്നാലെ പോയി ഇനി പണം കളയേണ്ട. ശരീരത്തിന്റെ യുവത്വം നിലനിർത്താൻ ഒരു പുതിയ വഴി നിർദ്ദേശിച്ചിരിക്കുകയാണ് ഒരു അമേരിക്കൻ ഡോക്ടർ. ജിമ്മുകളിലും മറ്റും പോയി നിങ്ങൾ വലിയ വ്യായാമ മുറകൾ ഒന്നും തന്നെ ഇതിനായി പരിശീലിക്കേണ്ടതുമില്ല. ഡോ.പൂനം ദേശായിയുടെ ഈ നിർദ്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽതണുത്ത വെള്ളത്തിൽ കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പൂനം ദേശായി പറഞ്ഞിരിക്കുന്നത്.
തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കൊളാജന്റെ അളവ് വർധിപ്പിക്കും.ഇതിന് പല വിധ ഗുണങ്ങൾ ഉണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്നത് മുഖത്തെ ചുളിവുകൾ ഇല്ലാതാക്കുകയും, ശരീരത്തിലെ തൊലിയുടെ ഇലാസ്റ്റിസിറ്റി വർധിപ്പിക്കുകയും ശരീരത്തിന്റെ സ്‌ട്രെസ് കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ് പൂനം ദേശായി പറയുന്നത്.
തണുത്ത വെള്ളത്തിൽ ഒരുപാട് നേരം മുങ്ങിയിരിക്കുക എന്നതല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും പൂനം വ്യക്തമാക്കുന്നു. ആഴ്ചയിൽ വെറും 11 മിനിട്ട് സമയം തണുത്ത വെള്ളത്തിൽ മുങ്ങുന്നത് നല്ലതായിരിക്കും എന്നും പൂനം വ്യക്തമാക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ ഈ ഒരു ശീലം ഉൾപ്പെടുത്തി നോക്കാനും വ്യത്യാസം നിങ്ങൾ സ്വയം തിരിച്ചറിയാനും ആണ് പൂനം പറയുന്നത്.
advertisement
ഈ ശീലം തുടങ്ങുന്നതിനു മുമ്പേ നിങ്ങളുടെ ഡോക്ടറിനെ ഒന്ന് കാണുന്നത് നന്നായിരിക്കുമെന്നും പൂനം പറയുന്നു. കാരണം ഇത് ഒരുപക്ഷെ നിങ്ങളുടെ ആരോഗ്യത്തെയും ഹൃദയത്തെയും ബാധിച്ചേക്കാം. കൂടാതെ ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ഈ ശീലം തുടങ്ങും മുമ്പ് ഡോക്ടറെ കണ്ടിരിക്കണമെന്നും അവരുടെ നിർദ്ദേശ പ്രകാരം മാത്രമേ ചെയ്യാവൂ എന്നും പൂനം പറയുന്നു.
ഐസ് മാൻ എന്ന് അറിയപ്പെടുന്ന വിം ഹോഫ് തണുത്ത വെള്ളത്തിൽ കുളിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. വിഷാദം കുറയ്ക്കാനും മറ്റും ഇത് സഹായിക്കുന്നുണ്ടെന്ന് ഹോഫ് പറയുന്നു. ശരീരത്തിൽ ഊർജോൽപ്പാദനം വർധിക്കുമെന്നും കാൻസർ പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ തണുത്ത വെള്ളത്തിൽ കുളിക്കുന്നതിലൂടെ കഴിയുമെന്നും ഹോഫ് പറയുന്നു.
advertisement
തണുത്ത വെള്ളത്തിൽ പൂർണമായും മുങ്ങിയിരിക്കുന്നത് ശരീരത്തിലെ അഡ്രിനാലിന്റെ അളവ് 540 ഉം ഡോപ്പമിന്റെ അളവ് 250 ശതമാനം വരെ കൂട്ടുമെന്നും ഹോഫ് ചൂണ്ടിക്കാട്ടുന്നു. അടുത്ത ദിവസങ്ങളിൽ സമയം പതിനഞ്ചു സെക്കൻഡ് വീതം കൂട്ടിക്കൊണ്ട് വരാനും ഹോഫ് നിർദ്ദേശിക്കുന്നു. 2 മിനിട്ട് 30 സെക്കൻഡ് ആകും വരെ ഇത് തുടരാനും, കോൾഡ് തെറാപ്പി ശീലിക്കാനും ഹോഫ് നിർദ്ദേശിക്കുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 07, 2023 9:58 PM IST