നേരത്തെയുള്ള ആര്‍ത്തവ വിരാമത്തിന് പ്രധാനകാരണം ജീവിതശൈലിയിലെ മാറ്റങ്ങളും ജനിതകപരമായ ഘടകങ്ങളുമാണ്. ചിലര്‍ക്ക് അണ്ഡായശമോ ഗര്‍ഭപാത്രമോ നീക്കം ചെയ്യുന്നത് വഴിയും കീമോതെറാപ്പി കാരണവും മറ്റും നേരത്തെ ആര്‍ത്തവിരാമം സംഭവിക്കാറുണ്ട്.
ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ സ്ത്രീകളുടെ ശരീരത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവില്‍ പൊടുന്നനെ കുറവ് സംഭവിക്കുന്നു. ഇത് ഓസ്റ്റിയോപോറോസിസ്, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഡോ. സീമ ജെയ്ന്‍ വ്യക്തമാക്കി.
അകാലത്തിലുള്ള ആര്‍ത്തവവിരാമത്തിന് ഭക്ഷണശീലങ്ങളും പോഷകാഹാരവും നിര്‍ണായക ഘടകങ്ങളാണ്. കൂടാതെ, പുകവലി ശീലമുള്ളവരിലും ആര്‍ത്തവവിരാമം നേരത്തെ സംഭവിക്കാറുണ്ട്.
advertisement
Also read-Health Article | അമിതവണ്ണം ഗർഭധാരണത്തെ ബാധിക്കുന്നത് എങ്ങനെ?
നേരത്തെയുള്ള ആര്‍ത്തവിരാമം 40 വയസ്സിനു താഴെയും സംഭവിക്കുന്ന കേസുകളുണ്ട്. 30 വയസ്സിനു താഴെ ആര്‍ത്തവവിരാമം സംഭവിക്കുന്ന കേസുകള്‍ ഒരു ശതമാനത്തിനും 0.1 ശതമാനത്തിനും ഇടയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.
നേരത്തെ ആര്‍ത്തവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഉത്കണ്ഠയും വിഷാദരോഗവും കൂടുതലായി റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. ഇത്തരക്കാര്‍ മാനസികാരോഗ്യവിദഗ്ധന്റെ സേവനം തേടുന്നത് ഉചിതമാണ്. ഈ ഘട്ടം നേരിടുന്നതിന് ജീവിതശൈലിയിലെ മാറ്റങ്ങളും ഹോര്‍മോണ്‍ തെറാപ്പി ഉള്‍പ്പടെയുള്ള ചികിത്സാരീതികളും അവലംബിക്കുന്നത് ഉചിതമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങളായ അമിതമായ ചൂട്, ഉറക്കക്കുറവ്, മൂഡ് സ്വിങ്‌സ് എന്നിവയ്ക്ക് ഒരു വിദഗ്ധനായ ഡോക്ടറുടെ സഹായം തേടുന്നത് നല്ലതാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെ നേരത്തെയുള്ള ആര്‍ത്തവവിരാമം തടയാന്‍ കഴിയും
1.കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവ അടങ്ങിയ ഭക്ഷണം ശീലമാക്കുക.
2. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങി ബെറീസ്, പേരക്ക തുടങ്ങിയവും കൂടുതലായി കഴിക്കാം.
3. ശരീരഭാരം അമിതമാകാതെ സൂക്ഷിക്കുക
4. കഫീന്‍, മദ്യം, മധുരം കൂടുതലായി അടങ്ങിയ ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കാം.
5. വ്യായാമം ചെയ്യുന്നതില്‍ മുടക്കം വരുത്തരുത്.
6. ദിവസം എട്ട് മുതല്‍ 12 ഗ്ലാസ് വരെ വെള്ളം കുടിക്കുക.