TRENDING:

മാനസികാരോഗ്യ പ്രശ്നമുണ്ടോ? പരിഹാരത്തിനു സോഷ്യൽ മീഡിയയിലെ റീൽസും ഷോർട്സും കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് വിദഗ്ധർ

Last Updated:

എന്തുകൊണ്ടാണ് ആളുകൾ മാനസികാരോഗ്യ ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ തിരയുന്നത്?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ചെറിയ അസുഖം വന്നാൽ പോലും ഗൂഗിൾ ഡോക്ടറുടെ സഹായംതേടുന്ന ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എന്നാൽ മാനസിക ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്റർനെറ്റിലെ വിവരങ്ങൾ വിശ്വസിക്കുന്നത് ചെറിയ അപകടമല്ല വിളിച്ചു വരുത്തുന്നത്. പ്രത്യേകിച്ച് ടിക്‌ ടോക്, ഇൻസ്റ്റഗ്രാം റീൽസ്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ നമ്മൾ കാണുന്ന മാനസിക ആരോഗ്യം സംബന്ധിച്ച വീഡിയോകൾ. ഇത്തരം വീഡിയോകൾ സ്ഥിരമായി കാണുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
advertisement

ഇൻസ്റ്റാഗ്രാം റീലുകളും യൂട്യൂബ് ഷോർട്ട്സും

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ഇൻസ്റാഗ്രാമിലും യൂട്യുബിലും ഇത്തരം സ്വയം പ്രഖ്യാപിത മാനസികരോഗ വിദഗ്ധരും മാനസികാരോഗ്യത്തെ സംബന്ധിച്ചുള്ള അവരുടെ മാർഗനിർദേശങ്ങളും വൈറൽ ആകുന്നത് നാം ശ്രദ്ധിട്ടുണ്ടാകും. #mentalhealthawareness, #mentalhealthadvocate എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് നിരവധി പേരാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. ഈ മാർഗനിർദേശങ്ങൾ എത്രത്തോളം വിശ്വസനീയവും കൃത്യവുമാണ്? നമ്മുടെ മാനസിക ആരോഗ്യം സംരക്ഷിക്കാൻ ഇന്റർനെറ്റിൽ പരതുന്നത് ശെരിയാണോ?

എന്തുകൊണ്ടാണ് ആളുകൾ മാനസികാരോഗ്യ ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ തിരയുന്നത്?

advertisement

മാനസികാരോഗ്യ വിദഗ്ധനെ നേരിട്ട് കാണുന്നത് പലപ്പോഴും അപകീർത്തിക്ക് കാരണമാകുമെന്ന് വിശ്വസിക്കുന്ന സമൂഹം ഇപ്പോഴുമുണ്ട്. കൂടാതെ പെട്ടന്ന് അധികം ചെലവില്ലാതെ തന്നെ ഉത്തരം കിട്ടാനുള്ള ഒരു മാർഗം കൂടിയാണ് ഇത്തരം വീഡിയോകൾ. പക്ഷെ ഇത്തരത്തിൽ നമ്മൾ അന്വേഷിച്ചുപോകുന്നത് മാനസിക ആരോഗ്യത്തിനു കൂടുതൽ വെല്ലുവിളികൾ ഉയർത്തും.

Also read-ഹൃദയാഘാതം വർധിക്കാൻ കാരണം കോവിഡോ? രോഗം ഗുരുതരമായി ബാധിച്ചവർ കഠിന വ്യായാമം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

സൈക്കോളജി വീഡിയോകൾ

“മാനസികാരോഗ്യ പ്രശ്നങ്ങൾ ഓരോ വ്യക്തിക്കും ഓരോ വിധത്തിലാണ്. ഉദാഹരണത്തിന്, മാനസിക സമ്മർദ്ദം ചിലപ്പോൾ ഒരു സാധാരണ ആശങ്കയായിരിക്കാം. എന്നാൽ ആളുകൾ വേഗത്തിലുള്ള ആശ്വാസത്തിനായി മാനസിക ആരോഗ്യ പ്രശ്ന പരിഹാരത്തിനായി ഇന്റർനെറ്റിൽ പരതുന്നു. അതുകൊണ്ടാണ് പോപ്പ് സൈക്കോളജി ഇത്രയും ജനപ്രിയമായത്, ”കൗൺസിലിംഗ് സൈക്കോളജിസ്റ്റും ദി ഫ്രണ്ട്ലി കൗച്ച് എന്ന മാനസികാരോഗ്യ സംഘടനയുടെ സ്ഥാപകയുമായ ദിവിജ ഭാസിൻ പറഞ്ഞു.

advertisement

മാനസികാരോഗ്യ നിർദേശങ്ങൾ

സോഷ്യൽ മീഡിയയിൽ മാനസികാരോഗ്യം ഉപദേശങ്ങൾ നൽകുന്ന ആൾ മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമെങ്കിലും നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അവരുടെ യോഗ്യതകൾ ഇൻസ്റ്റാഗ്രാം പേജിലും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ടാകും. മറ്റൊരാളുടെ വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ആളുകൾ സ്വയം രോഗനിർണയം നടത്തരുതെന്നും വിദഗ്ധർ പറയുന്നു. ചായ, മസാല, ചക്ക, മിഠായി പെർഫ്യൂം തുടങ്ങിയവയ്‌ക്കൊന്നും നിങ്ങളുടെ മാനസികാരോഗ്യ പ്രശ്നത്തെ ‘സുഖപ്പെടുത്താൻ’ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞു. മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയും സമയമെടുത്ത് ചികിൽസിച്ച് ഭേദമാക്കുകയും ചെയ്യണം. ഏതെങ്കിലും വീഡിയോ കണ്ട് പരിഹാരം കാണാതെ ദയവായി ഒരു പ്രൊഫഷണലിന്റെ സഹായം തേടാൻ വിദഗ്ധർ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
മാനസികാരോഗ്യ പ്രശ്നമുണ്ടോ? പരിഹാരത്തിനു സോഷ്യൽ മീഡിയയിലെ റീൽസും ഷോർട്സും കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് വിദഗ്ധർ
Open in App
Home
Video
Impact Shorts
Web Stories