പ്രീ കണ്‍സെപ്ഷന്‍ പ്ലാനിംഗ്: ഗര്‍ഭം ധരിക്കുന്നതിന് മുമ്പ്, മുന്‍കൂര്‍ പരിശോധനയ്ക്കായി നിങ്ങളുടെ ആരോഗ്യ വിദഗ്ധരുമായി ബന്ധപ്പെടുക. അവര്‍ക്ക് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്താനും നിങ്ങളുടെ ആരോഗ്യസ്ഥിതിയും ഗര്‍ഭകാലത്തെ മുന്‍കാല സങ്കീര്‍ണതകളെ അടിസ്ഥാനമാക്കി മാര്‍ഗനിര്‍ദേശം നല്‍കാനും കഴിയും. ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക, മദ്യപാനം കുറയ്ക്കുക എന്നിങ്ങനെയുള്ള നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുന്നതും പ്രെീ കണ്‍സെപ്ഷന്‍ പ്ലാനിംഗില്‍ ഉള്‍പ്പെടുന്നു.
പോഷകസമൃദ്ധമായ ഭക്ഷണക്രമവും സപ്ലിമെന്റുകളും: ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കുന്നതില്‍ സമീകൃതാഹാരം നിര്‍ണായക പങ്ക് വഹിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെ പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.
advertisement
Also read-Health Tips | ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം ആരോഗ്യകരമായ ശീലങ്ങൾ ഇതാ
ഫോളിക് ആസിഡ്, കാല്‍സ്യം, അയണ്‍, മറ്റ് അവശ്യ വിറ്റാമിനുകൾ മിനറല്‍സുകൾ എന്നിവ ഭക്ഷണങ്ങളിലൂടെയും ആരോഗ്യ വിദ്ഗധര്‍ നിർദേശിക്കുന്ന സപ്ലിമെന്റുകളിലൂടെയും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. മതിയായ പോഷകാഹാരം ജനന വൈകല്യങ്ങള്‍ തടയാനും കുഞ്ഞിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ചെക്ക് അപ്പുകൾ: നിങ്ങളുടെ ഗര്‍ഭാവസ്ഥയുടെ പുരോഗതി നിരീക്ഷിക്കുന്നതിനും സങ്കീര്‍ണതകള്‍ നേരത്തെ തന്നെ തിരിച്ചറിയുന്നതിനും കൃത്യമായ ചെക്ക്-അപ്പുകള്‍ അത്യന്താപേക്ഷിതമാണ്.കൂടാതെ നിര്‍ദേശിക്കപ്പെടുന്ന എല്ലാ പരിശോധകളും ടെസ്റ്റുകളും നടത്തുക. ഇത് നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ലഭിക്കാനും സഹായിക്കും.
നിലവിലുള്ള ആരോഗ്യ അവസ്ഥകള്‍ നിയന്ത്രണവിധേയമാക്കുക: പ്രമേഹം, രക്തസമ്മര്‍ദ്ദം, തൈറോയ്ഡ് എന്നിവ പോലുള്ള അസുഖങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളുടെ രണ്ടാമത്തെ ഗര്‍ഭകാലത്ത് അവ ഫലപ്രദമായ രീതിയിൽ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് നിയന്ത്രണത്തിലാക്കാനും അപകടസാധ്യതകള്‍ കുറയ്ക്കാനും ഡോക്ടറുടെ നിർദേശങ്ങൾ സ്വീകരിക്കുക. ആരോഗ്യകരമായ ഗര്‍ഭധാരണം ഉറപ്പാക്കാന്‍ മരുന്നുകൾ, ജീവിതശൈലീ മാറ്റങ്ങള്‍, പരിശോധനകൾ എന്നിവ സഹായിക്കും.
Also read-പനിയാണോ? ടൈഫോയിഡ്, ഡെങ്കി, വൈറൽ എങ്ങനെ തിരിച്ചറിയാം?
ആരോഗ്യകരമായ ജീവിതശൈലി: ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ഗര്‍ഭകാലത്ത് സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. നടത്തം, നീന്തല്‍ അല്ലെങ്കില്‍ യോഗ പോലുള്ള മിതമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ഗർഭകാല അസ്വസ്ഥതകള്‍ ലഘൂകരിക്കാനും സഹായിക്കും. കൂടാതെ, റിലാക്സേഷന്‍ ടെക്നിക്കുകള്‍, മതിയായ ഉറക്കം, പ്രിയപ്പെട്ടവരുടെ പിന്തുണ, ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങ് എന്നിവ സ്‌ട്രെസ് നിയന്ത്രിക്കാൻ സഹായിക്കും.
സ്വയം അറിവ് നേടുക: ഗര്‍ഭം, പ്രസവം, പ്രസവാനന്തര പരിചരണം എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് നിങ്ങൾ സ്വയം ബോധവതികളായിരിക്കണം. പ്രസവത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുക, സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ ചേരുക, സമാന അനുഭവങ്ങളിലൂടെ കടന്നുപോയ മറ്റ് അമ്മമാരുമായി ബന്ധപ്പെടുക. ആശങ്കകള്‍ പങ്കിടുന്നതും ഉപദേശങ്ങൾ തേടുന്നതും മറ്റുള്ളവരില്‍ നിന്ന് കാര്യങ്ങൾ പഠിക്കുന്നതും മൂല്യവത്തായ ഉള്‍ക്കാഴ്ചകള്‍ നല്‍കുകയും ഗര്‍ഭകാലം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സഹായിക്കുകയും ചെയ്യും
ഓരോ ഗര്‍ഭകാലവും വ്യത്യസ്തമാണെങ്കിലും അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് വളരെ പ്രധാനമാണ്. മുന്‍കരുതല്‍, പോഷകസമൃദ്ധമായ ഭക്ഷണക്രമം, നിലവിലുള്ള ആരോഗ്യസ്ഥിതികള്‍ നിയന്ത്രണവിധേയമാക്കൽ, ആരോഗ്യകരമായ ജീവിതശൈലി എന്നിവയുള്‍പ്പെടെയുള്ള ടിപ്സുകള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഓര്‍മ്മിക്കുക, ഈ യാത്രയിലുടനീളം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾക്കും പിന്തുണയ്ക്കുമായി നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുക.
(ഡോ.ഗീത എസ്, കണ്‍സള്‍ട്ടന്റ്- ഒബ്സ്റ്റട്രിക്‌സ് & ഗൈനക്കോളജി, കാവേരി ഹോസ്പിറ്റല്‍ ഇലക്ട്രോണിക് സിറ്റി, ബെംഗളൂരു)