Health Tips | ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം ആരോഗ്യകരമായ ശീലങ്ങൾ ഇതാ

Last Updated:

ഹൃദയാഘാതം ഒരു ജീവിതശൈലീ രോഗമാണ്, ഇതിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണ്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോകമെമ്പാടും നിരവധിപേരുടെ ജീവന്‍ കവര്‍ന്നെടുക്കുന്ന രോഗങ്ങളിൽ ഒന്നാണ്ഹൃദ്രോഗം, പ്രത്യേകിച്ച് ഹൃദയാഘാതം. പാശ്ചാത്യരേക്കാള്‍ താരതമ്യേന 10 മുതൽ 15 വർഷം നേരത്തെ തന്നെ ഇന്ത്യക്കാര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 40 വയസ്സിന് താഴെ ഹൃദയാഘാതത്തിന് ഇരയാകുന്നവർഏകദേശം 40% ആണ്.
ഹൃദയാഘാതം ഒരു ജീവിതശൈലീ രോഗമാണ്, ഇതിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ജീവിതശൈലിയാണ്. ഹൃദയപേശികളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ജീവിതത്തിന്റെ രണ്ടാം ഘട്ടം മുതല്‍ കൊഴുപ്പ് നിക്ഷേപിക്കുന്ന ഈ പ്രക്രിയ ആരംഭിക്കുന്നു. ഈ പ്രക്രിയ പുരോഗമിക്കുന്നതും തടസ്സപ്പെടുന്നതും നമ്മുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഹൃദയാഘാതം തടയുന്നതിനുള്ള മുൻകരുതലുകൾ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കണം.
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള പ്രധാന കാരണങ്ങളെ മോഡിഫൈബിള്‍ നോണ്‍മോഡിഫൈബിള്‍ എന്നീ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രായം, ലിംഗഭേദം, ജനിതക ഘടന അല്ലെങ്കില്‍ കുടുംബ ചരിത്രം എന്നിവയാണ് നോണ്‍മോഡിഫൈബിള്‍ അപകട ഘടകങ്ങള്‍. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ് മെലിറ്റസ്, പുകവലി, ഉയർന്ന കൊളസ്‌ട്രോള്‍, പൊണ്ണത്തടി, ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ മോഡിഫൈബിള്‍ അപകട ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്.
advertisement
Also Read- പനിയാണോ? ടൈഫോയിഡ്, ഡെങ്കി, വൈറൽ എങ്ങനെ തിരിച്ചറിയാം?
പച്ചക്കറികളും പഴങ്ങളും, ബീന്‍സ്, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, ധാന്യങ്ങള്‍, ഒലിവ് ഓയില്‍ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ ഉയര്‍ന്ന ഫൈബറും കുറഞ്ഞ കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. ഉപ്പ്, പഞ്ചസാര, മദ്യം, റെഡ് മീറ്റ്, കൊഴുപ്പ് നിറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
യുവാക്കളില്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണം പുകവലിയാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുന്ന വീക്കം (ഇന്‍ഫ്‌ളമേഷന്‍സ്) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വല്ലപ്പോഴുമുള്ള പുകവലി പോലും അപകടകരമാണ്. ഹൃദയാഘാത ലക്ഷണങ്ങൾ മൂലം എത്തുന്ന ഭൂരിഭാഗം പേരുടെയും കാരണം പുകവലിയാണ്. പുകവലി നിര്‍ത്തിയ ഉടന്‍ തന്നെ ഹൃദ്രോഗ സാധ്യത കുറയാന്‍ തുടങ്ങുകയും പുകവലി ഉപേക്ഷിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ ഇത് 50 ശതമാനമായി കുറയുകയും ചെയ്യും. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം മറ്റൊരു കാരണമാണ്. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കൂടാതെ പ്രമേഹ സാധ്യതയും കുറയ്ക്കുന്നു.
advertisement
Also Read- ജിമ്മിൽ വർക്ക് ഔട്ട് ചെയ്ത് മടങ്ങിയെത്തിയ ഉടൻ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
വിദഗ്ധരുടെ അഭിപ്രായത്തില്‍ വേഗത്തിലുള്ള നടത്തം പോലുള്ള മിതമായ വ്യായാമങ്ങള്‍ ആഴ്ചയില്‍ 150 മിനിറ്റോ ഓട്ടം പോലുള്ള എയറോബിക് വ്യായാമങ്ങൾ 75 മിനിറ്റോ ചെയ്യേണ്ടതാണ്. ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണ മറ്റ് വ്യായാമങ്ങളും ചെയ്യാന്‍ ശ്രമിക്കണം.
Also Read- ഓർമകൾക്കെന്തു സു​ഗന്ധം; ഗൃഹാതുരത്വവും വൈകാരികതയും ഉണർത്താൻ സുഗന്ധങ്ങൾക്ക് കഴിയുമോ?
എന്നാൽ 40 വയസ്സിന് ശേഷം കഠിന വ്യായാമങ്ങൾ ചെയ്യേണ്ടതില്ല. കഠിന വ്യായാമം ചെയ്യാൻ പ്ലാന്‍ ചെയ്യുന്നവര്‍ അതിന് മുമ്പ് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കണ്ടതുണ്ട്. കൂടാതെ, ആരോഗ്യകരമായ ഭാരവും ബിഎംഐയും (Body Mass Index) നിലനിര്‍ത്തുന്നത് നല്ലതാണ്. ഇന്ത്യക്കാര്‍ക്ക് 23ല്‍ താഴെ ബിഎംഐ ആണ് ശുപാര്‍ശ ചെയ്യുന്നത്.
advertisement
സ്ത്രീകള്‍ക്ക് വയറിലെ കൊഴുപ്പാണ് പ്രധാന പ്രശ്നം. അരക്കെട്ടിന്റെ അളവ് 89 സെന്റിമീറ്ററു മുതൽ 102 സെന്റിമീറ്ററില്‍ താഴെ വരെയാണ് ശുപാര്‍ശ ചെയ്യുന്നത്. അമിത വണ്ണം ഉറക്കമില്ലായ്മ, ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ബിപി, പ്രമേഹം എന്നിവയ്ക്കും കാരണമാണ്. പ്രതിദിനം 7 മുതല്‍ 8 മണിക്കൂര്‍ വരെ നന്നായി ഉറങ്ങാനും ശ്രമിക്കണം.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നത് വളരെ പ്രധാനമാണ്, സമ്മര്‍ദ്ദം കോര്‍ട്ടിസോള്‍ വര്‍ദ്ധിപ്പിക്കും. മാത്രമല്ല ഇത് ഹൃദയത്തിന് ഹാനികരമായ മറ്റ് ഹോര്‍മോണുകളും വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. യോഗ പോലെയുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ സമ്മര്‍ദ്ദത്തെ നേരിടാന്‍ സഹായിക്കും. പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുടെ പതിവ് പരിശോധന ആദ്യകാല രോഗനിര്‍ണയത്തിന് സഹായിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.
advertisement
ഒരിക്കല്‍ ഹൃദ്രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍, അത് പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ല. എന്നാല്‍ നിയന്ത്രിക്കാന്‍ കഴിയും. അതിനാല്‍ ഹൃദ്രോഗം ഉണ്ടാകുന്നത് തടയാന്‍ നേരത്ത പറഞ്ഞ കാര്യങ്ങള്‍ ചെറുപ്പത്തില്‍ തന്നെ ശീലമാക്കാൻ ശ്രദ്ധിക്കുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, പക്ഷാഘാതം, മാനസിക വൈകല്യങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Health/
Health Tips | ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാം ആരോഗ്യകരമായ ശീലങ്ങൾ ഇതാ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement