ജാര്‍ഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു തരം ഭക്ഷ്യയോഗ്യമായ കൂണാണ് റുഗ്ദ. ഇത് പ്രാദേശിക വിപണികളിൽ മാത്രമാണ് ലഭ്യമാകുന്നത്. സന്താലി, ഓറോണ്‍ വംശജരായ ഗോത്രവര്‍ഗ സ്ത്രീകളാണ് കൂടുതലായും കൂണ് പറിച്ചെടുത്ത് ചന്തകളില്‍ വില്‍പ്പനയ്ക്കെത്താറുള്ളത്.
ഇത് ഓവല്‍ ആകൃതിയില്‍ വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. കൂണിന്റെ ഉള്ളില്‍, മുട്ടയുടെ മഞ്ഞക്കരു പോലെ കറുത്ത നിറത്തില്‍ വെല്‍വെറ്റ് പോലെ ഒരു പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. കൂൺ പാചകം ചെയ്യുന്നതിനുമുമ്പ്, മണ്ണിന്റെ അംശം നീക്കം ചെയ്യുന്നതിനായി നന്നായി വൃത്തിയാക്കണം. ചപ്പാത്തിക്കും ചോറിനും ഒപ്പം കറിയായാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.
advertisement
Also Read- ദിവസം 8 നേരം ഭക്ഷണം; ആലിയ ഭട്ട് മൂന്ന് മാസം കൊണ്ട് 15 കിലോ ഭാരം കുറച്ചത് ഇങ്ങനെ
ബൊക്കാറോ, ജാര്‍ഗ്രാം, റാഞ്ചി എന്നിവിടങ്ങളിലെ ഗ്രാമങ്ങളില്‍ നിന്ന് റുഗ്ദ ശേഖരിച്ച് റോഡരികില്‍ വിൽപ്പന നടത്താറുണ്ടെന്ന് ബൊക്കാറോയിലെ ചന്ദന്‍ക്യാരിയില്‍ നിന്നുള്ള നാരായണ്‍ മഹാതോ എന്ന പ്രാദേശിക കച്ചവടക്കാരന്‍ പറയുന്നു. നിലവില്‍ കിലോയ്ക്ക് 800 രൂപയാണ് ഈ കൂണിന്റെ വില, ദിവസേന 20 മുതല്‍ 25 കിലോ വരെ വില്‍പന നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തേക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളുവെന്നും അതിനാലാണ് താരതമ്യേന വില കൂടുതലെന്നും അദ്ദേഹം വിശദീകരിച്ചു. വനങ്ങളിലെ സാല്‍ മരങ്ങളുടെ ചുവട്ടിലാണ് രുഗ്ദ കൂടുതലായി വളരുന്നതെന്നും നാരായണ്‍ പറഞ്ഞു.
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12:00 മുതല്‍ വൈകിട്ട് 5:00 വരെയാണ് സാധാരണയായി റുഗ്ദ വില്‍ക്കാറുളളത്. ഇത് വളരെ രുചികരമാണെന്ന് നാരായണ്‍റെ പക്കല്‍ നിന്ന് റുഗ്ദ വാങ്ങാനെത്തിയ ഡി എന്‍ പ്രസാദ് എന്നയാൾ പറഞ്ഞു. ആട്ടിറച്ചിയുടെ രുചിയോട് സാമ്യമുള്ളതാണ് ഈ കൂണിന്റെ രുചിയെന്നും അദ്ദേഹം പറഞ്ഞു.
Also Read- പിലിഭിത് വനത്തിലെ അപൂര്‍വയിനം കൂൺ; ആട്ടിറച്ചിയേക്കാള്‍ വിലയും രുചിയും
മറ്റ് കൂണുകളേക്കാള്‍ ഉയര്‍ന്ന അളവിൽ പ്രോട്ടീൻസും വൈറ്റമിന്‍സും മിനറല്‍സും ഈ കൂണിൽ അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗികള്‍ക്കും പ്രമേഹ രോഗികൾക്കും വളരെ നല്ല വിഭവമാണിതെന്നും പറയപ്പെടുന്നു.
റുഗ്ദ പോലെ ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ നിബഡ വനങ്ങളില്‍ അപൂര്‍വ്വമായി കാണപ്പെടുന്ന ഒന്നാണ് കത്രുവ. മഴക്കാലത്ത് മാത്രം കാണപ്പെടുന്ന ഒരു ഇനം കൂണാണിത്. ഈ കൂണും സാല്‍ മരങ്ങളുടെ വേരുകളിലാണ് ഉണ്ടാകുന്നത്. ആട്ടിറച്ചിക്ക് സമാനമായ രുചിയാണ് കത്രുവക്കും. എന്നാല്‍ സംരക്ഷിത വനപദവിയെ തുടര്‍ന്ന് കാട്ടില്‍ നിന്ന് ഇത് പറിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്ന് വിപണിയില്‍ കത്രുവക്ക് ആട്ടിറച്ചിയേക്കാള്‍ വിലയാണ്. പ്രദേശവാസികള്‍ അതിരാവിലെ വനത്തില്‍ നിന്ന് രഹസ്യമായിട്ട് ശേഖരിച്ചാണ് കത്രുവ മാര്‍ക്കറ്റില്‍ എത്തിക്കുന്നത്. 1,000 രൂപ മുതല്‍ 1,500 രൂപ വരെയാണ് ഇതിന്റെ വില.