TRENDING:

സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ വിവിധതരം ക്യാൻസറുകൾ; നേരത്തെ അറിയാൻ സാധിക്കുന്ന ലക്ഷണങ്ങൾ

Last Updated:

പ്രത്യുത്പാദന വ്യവസ്ഥയിൽ സംഭവിക്കുന്ന ചില ക്യാൻസറുകൾ പരിശോധിച്ചു കണ്ടെത്താൻ ഫലപ്രദമായ സംവിധാനം ഇപ്പോഴും ഇല്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗൈനക്കോളജിക്കൽ ക്യാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ മാരകമായേക്കാം. എന്നാൽ, സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ സംഭവിക്കുന്ന ചില ക്യാൻസറുകൾ പരിശോധിച്ചു കണ്ടെത്താൻ ഫലപ്രദമായ സംവിധാനം ഇപ്പോഴും ഇല്ല. അതിനാൽ, അത്തരം ക്യാൻസറുകളുടെ ലക്ഷണങ്ങൾ മുൻകൂട്ടി അറിയുന്നത് രോഗാവസ്ഥയെ നേരത്തെ തിരിച്ചറിയാൻ പ്രധാനമാണ്.
Ovarian-Cancer
Ovarian-Cancer
advertisement

പ്രത്യുൽപാദന വ്യവസ്ഥയിലെ ക്യാൻസറിനെ സൂചിപ്പിക്കുന്ന ഏതെങ്കിലും പ്രശ്‌നങ്ങളോ ശാരീരിക മാറ്റങ്ങളോ നേരിടുന്നുണ്ടോ? ഇതേക്കുറിച്ച് ദ ഹെൽത്ത് സൈറ്റിൽ വിശദമായ റിപ്പോർട്ട് വായിക്കാം...

സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങളിലോ ജനനേന്ദ്രിയങ്ങളിലോ ഉണ്ടാകുന്ന എല്ലാത്തരം ക്യാൻസറുകളും ഗൈനക്കോളജിക്കൽ ക്യാൻസറിനു കീഴിലാണ് വരുന്നത്. ഇത്തരത്തിലുള്ള അവസ്ഥയിൽ യോനി, സെർവിക്സ്, അണ്ഡാശയം, ഫാലോപ്യൻ ട്യൂബുകൾ എന്നീ ക്യാൻസറുകൾ ഉൾപ്പെടുന്നു.

"അത്തരം ചില ക്യാൻസറുകൾക്ക് സ്ക്രീനിംഗ് ടെസ്റ്റുകൾ ലഭ്യമാണെങ്കിലും, മറ്റുള്ളവയ്ക്ക് പരിശോധനാ സംവിധാനം ലഭ്യമല്ല., ഈ വസ്തുത നോക്കുമ്പോൾ, ഗൈനക്കോളജിക്കൽ ക്യാൻസറുകളുടെ ലക്ഷണങ്ങൾ, ചികിത്സാ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

advertisement

ഗർഭാശയമുഖ ക്യാൻസർ

സെർവിക്സ് യോനിയെയും ഗർഭാശയത്തെയും ബന്ധിപ്പിക്കുന്നു. സെർവിക്കൽ ക്യാൻസർ സംഭവിക്കുന്നത് സെർവിക്സിലാണ്. ഏറ്റവും സാധാരണയായി, ലൈംഗികമായി പകരുന്ന ഹ്യൂമൻ പാപ്പിലോമ വൈറസ് അല്ലെങ്കിൽ HPV ആണ് സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നത്. അതിന്റെ ലക്ഷണങ്ങൾ താഴെ പറയുന്നു...

ആർത്തവങ്ങൾക്കിടയിലോ ലൈംഗിക ബന്ധത്തിന് ശേഷമോ രക്തസ്രാവം

ലൈംഗിക ബന്ധത്തിൽ വേദന

സങ്കീർണമായ ആർത്തവപ്രശ്നങ്ങൾ

അസാധാരണമായ യോനി ഡിസ്ചാർജ്, ആർത്തവവിരാമത്തിനു ശേഷം യോനിയിൽ രക്തസ്രാവം

ഗർഭാശയ ക്യാൻസർ

ഗർഭാശയത്തിൽ ഉണ്ടാകുന്ന ക്യാൻസറാണിത്. ഗർഭാശയം പെൽവിസിനുള്ളിൽ സ്ഥിതിചെയ്യുന്നു, ഗർഭകാലത്ത് കുഞ്ഞിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നത് ഗർഭാശയാണ്. ഗർഭാശയ അർബുദത്തിന് രണ്ട് പ്രധാന തരങ്ങളുണ്ട്: എൻഡോമെട്രിയൽ കാൻസർ, ഗർഭാശയ സാർകോമ. എൻഡോമെട്രിയൽ ക്യാൻസർ സംഭവിക്കുന്നത് ഗർഭാശയത്തിൻറെ പാളിയിലാണ്. അത്തരം കാൻസറുകളുടെ ലക്ഷണങ്ങൾ ഇവയാണ്...

advertisement

ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം

യോനിയിൽ നിന്നുള്ള രക്തരൂക്ഷിതമായ ഡിസ്ചാർജ്, ദുർഗന്ധം

അടിവയറ്റിലെ പ്രദേശത്ത് വേദന

മൂത്രമൊഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നു

ലൈംഗിക വേളയിൽ വേദന

അണ്ഡാശയ ക്യാൻസർ

ഗർഭാശയത്തിന്റെ വശത്ത് സ്ഥിതി ചെയ്യുന്ന അണ്ഡാശയങ്ങളിലാണ് ഇത്തരത്തിലുള്ള ക്യാൻസർ ഉണ്ടാകുന്നത്. ഈ അവസ്ഥ പലപ്പോഴും രോഗലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല, ഇതുപോലുള്ള അസാധാരണമായ ശരീര മാറ്റങ്ങൾ സ്വയം നിരീക്ഷിക്കേണ്ടതുണ്ട്:

അസാധാരണമായ വയറു വീർക്കുക അല്ലെങ്കിൽ വയറിന്റെ വലിപ്പം വർദ്ധിക്കുക

പെൽവിസിൽ വേദന

വിശപ്പ്

ദഹനസംബന്ധമായ അസുഖങ്ങൾ

advertisement

ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ

കുടൽ ശീലങ്ങളിലെ മാറ്റങ്ങൾ.

അകാരണമായ ക്ഷീണം

ശരീരഭാരത്തിൽ അസാധാരണമായ മാറ്റങ്ങൾ.

Also Read- ഹൃദയാഘാതം ഉണ്ടാകുമോ? രാവിലെ ഉണരുമ്പോൾ അറിയാൻ കഴിയുന്ന 3 ലക്ഷണങ്ങൾ

ഫാലോപ്യൻ ട്യൂബിലെ കാൻസർ

നിങ്ങളുടെ ഗർഭാശയത്തിനും അണ്ഡാശയത്തിനും ഇടയിലുള്ള ട്യൂബ് ആകൃതിയിലുള്ള ഘടനയായ ഫാലോപ്യൻ ട്യൂബിൽ കാൻസർ കോശങ്ങൾ വളരുന്നു. ഇത് സാധാരണയായി രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല, എന്നാൽ ചില ലക്ഷണങ്ങളുണ്ട്. അവ ചുവടെ പറയുന്നു.

ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയാലും മാറാത്ത അടിവയറ്റിലെ വീക്കം.

advertisement

അടിവയറ്റിൽ മുഴ

പെൽവിക് പ്രദേശത്ത് വേദന

കുടലിലോ മൂത്രസഞ്ചിയിലോ സമ്മർദ്ദം അനുഭവപ്പെടുന്നു

അസാധാരണമായ രക്തസ്രാവം അല്ലെങ്കിൽ യോനിയിൽ ഡിസ്ചാർജ്.

ആർത്തവവിരാമത്തിന് ശേഷം രക്തസ്രാവം

വജൈനൽ ക്യാൻസർ

ഈ കാൻസർ നിങ്ങളുടെ യോനിയിലെ ടിഷ്യുവിൽ രൂപം കൊള്ളുന്നു, ഇത് ഗൈനക്കോളജിക്കൽ ക്യാൻസറിന്റെ ഏറ്റവും അപൂർവമായ രൂപങ്ങളിൽ ഒന്നാണ്. ഏത് പ്രായത്തിലുമുള്ള സ്ത്രീകളെ ഇത് ബാധിക്കാം, എന്നാൽ പ്രായമായ സ്ത്രീകളിൽ ഇത് സാധാരണമാണ്. ഇതിന് ഇനിപ്പറയുന്ന ലക്ഷണങ്ങളുണ്ട്:

ആർത്തവം മൂലമല്ലാത്ത രക്തരൂക്ഷിതമായ യോനി ഡിസ്ചാർജ്

ലൈംഗിക ബന്ധത്തിന് ശേഷം രക്തസ്രാവം

പെൽവികിൽ വേദന

യോനിയിൽ മുഴ

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അല്ലെങ്കിൽ മൂത്രമൊഴിക്കുമ്പോൾ രക്തം.

മലാശയത്തിൽ വേദന

"കാൻസർ മാരകമാണ്, എന്നാൽ കൃത്യമായ രോഗനിർണയത്തിലൂടെയും സമയബന്ധിതമായ നടപടികൾ കൈക്കൊള്ളുന്നതിലൂടെയും നിങ്ങൾക്ക് കഠിനമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാം. നിങ്ങളുടെ ശരീരത്തെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം, അതിൽ എന്തെങ്കിലും അസാധാരണമായ മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടുക. നേരത്തെയുള്ള രോഗനിർണയം ക്യാൻസർ ചികിത്സിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്," ബംഗളുരുവിലെ ഡോ. നാഗവേണി പറഞ്ഞു.

Summary- Gynecological cancers can be fatal if not detected or treated at an early stage. However, there is still no effective system for screening and detecting certain cancers that occur in the female reproductive system. Therefore, early detection of the symptoms of such cancers is important for early diagnosis.

മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ത്രീകളുടെ ജനനേന്ദ്രിയത്തിലെ വിവിധതരം ക്യാൻസറുകൾ; നേരത്തെ അറിയാൻ സാധിക്കുന്ന ലക്ഷണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories