ഗ്രീൻ ടീ
ആന്റിഓക്‌സിഡന്റുകളും കഫീനും അടങ്ങിയ ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു. അതിലൂടെ ശരീരത്തിന്റെ അമിത ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മൂങ് ദാൽ (ചെറുപയർ പരിപ്പ്)
വൈറ്റമിൻ എ, ബി, സി, ഇ എന്നിവയാൽ സമ്പുഷ്ടമാണ് മൂങ്ങ് ദാൽ. അതിനാൽ ഇവ വളരെ ആരോഗ്യകരമായ ഒരു സൂപ്പർഫുഡാണ്. കൊഴുപ്പുള്ള ഭക്ഷണത്തിനു പകരം നിത്യേന മുങ്ങ് ദാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ നിങ്ങൾക്ക് എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം.
advertisement
അജ്‌വെയ്ൻ വിത്തുകൾ
ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയ ഒരു സൂപ്പർ ഫുഡ് ആണ് അജ്‌വെയ്ൻ വിത്തുകൾ. നിരവധി പോഷകങ്ങൾ അടങ്ങിയ ഇവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.
മഞ്ഞൾ
കുർക്കുമിൻ എന്ന ആന്റിഓക്‌സിഡണ്ട് ധാരാളമായി മഞ്ഞളിൽ കാണപ്പെടുന്നു. ഇത് കരളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. മികച്ച പോഷകഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ.
കൊക്കോ
കൊക്കോ നിങ്ങളുടെ തലച്ചോറിൽ സെറോടോണിൻ ഉത്പാദിപ്പിക്കുകയും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഇടയ്ക്കിടെ ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്താവുന്നതാണ്.
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിൻ സി, ഇ, ബി6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവോക്കാഡോ കഴിക്കുന്നതിലൂടെ നിങ്ങൾക്ക് പെട്ടന്ന് തന്നെ വയറു നിറഞ്ഞതായി അനുഭവപ്പെടും. വിശപ്പ് നിയന്ത്രിക്കാൻ കഴിയുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ അവക്കാഡോയ്ക്ക് കഴിയും.
ഈ ഭക്ഷണങ്ങൾ നിത്യേന കഴിക്കുന്നതിനു മുൻപ് മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും സൂപ്പർഫുഡുകളോട് നിങ്ങൾക്ക് അലർജിയുണ്ടോ എന്ന് മുൻകൂട്ടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. മാത്രമല്ല. ശരീരഭാരം കുറയ്ക്കാൻ ഒരു മികച്ച ഡയറ്റ് ചാർട്ട് ഉണ്ടാക്കാൻ നിങ്ങൾക്ക് ഡയറ്റീഷ്യനെ സമീപിക്കാവുന്നതാണ്. ഭക്ഷണം ക്രമീകരിക്കുന്നതിന് പുറമെ നിങ്ങൾ വ്യായാമവും ചെയ്യേണ്ടതുണ്ട്. കാരണം ഭക്ഷണക്രമംകൊണ്ട് മാത്രം നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയില്ല.
