മുഖത്ത് ബാക്ടീരിയ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ ത്വക്ക് തന്നെ ഒരു സംരക്ഷണ കവചം തീര്‍ക്കുന്നു. ഇതാണ് മുഖക്കുരുവായി മാറുന്നതെന്ന് വെരിവെല്‍ഹെല്‍ത്ത് ഡോട്ട്‌കോം പറയുന്നു. അണുബാധ തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മുഖത്ത് മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോള്‍, ബാക്ടീരിയയെ ചെറുക്കാന്‍ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന ഒരു ദ്രാവകം അതിനുള്ളില്‍ നിറയുമെന്ന് സൗന്ദര്യവിദഗ്ധര്‍ പറയുന്നു. ഈ ദ്രാവകത്തിനുള്ളില്‍ ശ്വേതരക്താണുക്കള്‍ ഉണ്ടാകും. അണുബാധ നേരിടുകയാണ് ഇവയുടെ ലക്ഷ്യം. ബാക്ടീരിയയെ നശിപ്പിച്ചു കഴിഞ്ഞാല്‍ മുഖക്കുരു സ്വാഭാവികമായും അപ്രത്യക്ഷമാകും.
പലപ്പോഴും മുഖക്കുരുവിനെ ഒരു സൗന്ദര്യപ്രശ്‌നമായാണ് വിലയിരുത്തുന്നത്. എന്നാല്‍, ഇത് ചര്‍മം വൃത്തിയാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ്. മുഖക്കുരു പൊട്ടിക്കുമ്പോള്‍ ഈ പ്രവര്‍ത്തനം തടസപ്പെടുന്നു. ഇത് അണുബാധയ്ക്ക് കാരണമായ ബാക്ടീരിയ പടരുന്നതിലേക്ക് നയിക്കുന്നു. ഇത് കൂടുതല്‍ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകും. മുഖക്കുരു പൊട്ടിക്കുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ അത് പൊട്ടിക്കാതെ ഇരിക്കുന്നതാണ് ഉചിതമെന്ന് വൈറല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നു.
മുഖക്കുരുവിനെ എങ്ങനെ നേരിടാം ?
1. ചര്‍മത്തില്‍ അഴുക്ക് അടിഞ്ഞുകൂടി മാത്രമല്ല മുഖക്കുരു ഉണ്ടാകുന്നത്. എന്നിരുന്നാലും മുഖത്തെ അഴുക്ക് ബാക്ടീരിയയുടെ വളര്‍ച്ച ത്വരിതപ്പെടുത്തിയേക്കാം. ഇത് മുഖക്കുരു വര്‍ധിക്കാന്‍ കാരണമാകും. അതിനാല്‍ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പക്ഷേ, അമിതമായി മുഖം കഴുകുന്നത് ചര്‍മത്തിന് ദോഷമാണ്.
2. മുഖക്കുരു വിട്ടുമാറാത്ത അവസ്ഥയാണ്. ചര്‍മോപരിതലത്തിന് താഴെ ദീര്‍ഘകാലത്തേക്ക് മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ മുഖക്കുരു കൈകാര്യം ചെയ്യുന്നതിന് നിരന്തരമായ ശ്രദ്ധ ആവശ്യമാണ്. ഇതിന് വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.
3. ചില ഭക്ഷണം പോലെ മാനസിക സമ്മര്‍ദം നേരിട്ട് മുഖക്കുരുവിന് കാരണമാകില്ല. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികളുടെ മുഖക്കുരു താരതമ്യം ചെയ്യുന്ന പഠനം നടത്തിയിരുന്നു. സമ്മര്‍ദം കൂടുന്നതിന് അനുസരിച്ച് വിദ്യാര്‍ഥികളുടെ മുഖക്കുരുവിനും ആനുപാതികമായ വര്‍ധനവുണ്ടാകുന്നതായി കണ്ടെത്തി.