ആരോഗ്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും പേടിയുണ്ടോ ? അങ്ങനെ പേടിക്കുന്നവർ നേരത്തേ മരിക്കുമെന്ന് പഠനം
- Published by:Naseeba TC
- news18-malayalam
Last Updated:
ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇങ്ങനെ പേടിക്കുന്നതിനെ ഹൈപ്പോകോൺഡ്രിയാക് എന്നാണ് വിളിക്കുന്നത്.
സ്വന്തം ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും അമിതമായി ആശങ്കപ്പെടുന്ന ആളുകൾ മറ്റുള്ളവരേക്കാൾ നേരത്തെ മരിക്കാൻ സാധ്യതയുണ്ടെന്ന് പഠനം. സ്വീഡനിലുള്ള ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും ഇങ്ങനെ പേടിക്കുന്നതിനെ ഹൈപ്പോകോൺഡ്രിയാക് (hypochondriac) എന്നാണ് വിളിക്കുന്നത്. ഇൽനസ് ആങ്സൈറ്റി ഡിസോഡർ (illness anxiety disorder (IAD)) എന്നും ചില മെഡിക്കൽ പ്രൊഫഷണലുകൾ ഈ അവസ്ഥയെ വിളിക്കുന്നു.
ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠ, പലപ്പോഴും ഗുരുതരമായ ഈ മെഡിക്കൽ അവസ്ഥയിലേക്ക് നയിക്കാറുണ്ട്. വലിയ രോഗമുണ്ടെന്നു കരുതി ഡോക്ടറെ പതിവായി സന്ദർശിക്കുന്നതോ, എന്തോ മാരകമായ രോഗം തനിക്കുണ്ടെന്നു കരുതി അസുഖം വരുമ്പോൾ ആശുപത്രിയിൽ പോകാൻ പേടിക്കുന്നതോ ഒക്കെ ഇൽനസ് ആങ്സൈറ്റി ഡിസോഡറിന്റെ ലക്ഷണങ്ങൾ ആകാം. രോഗാവസ്ഥയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്നതും ക്ലിനിക്കുകളും ആശുപത്രികളും സന്ദർശിക്കുകയും ചെയ്യുന്നതായിരിക്കും ആദ്യത്തെ കൂട്ടരുടെ രീതി.
advertisement
ആശുപത്രി അപകടകരമായ സ്ഥലമാണ്, അങ്ങനെയുള്ള സ്ഥലത്തു വെച്ച് താൻ മരിച്ചു പോയേക്കാം എന്നാണ് രണ്ടാമത്തെ കൂട്ടർ ചിന്തിക്കുന്നത്. ഈ രണ്ട് അവസ്ഥക്കും ചികിത്സയും തെറാപ്പിയും ആവശ്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
ഏകദേശം 42,000 ആളുകളെയാണ് സ്വീഡിഷ് ഗവേഷക സംഘം പഠന വിധേയമാക്കിയത്. അവരിൽ 1,000 പേർക്ക് ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉണ്ടായിരുന്നു. ഇവരെ ഇരുപത് വർഷത്തോളമാണ് സംഘം നിരീക്ഷിച്ചത്. ഈ അവസ്ഥയുള്ള ആളുകൾ മറ്റുള്ളവരേക്കാൾ നേരത്തേ മരിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷക സംഘം കണ്ടെത്തി. രോഗമില്ലാത്തവരേക്കാൾ അഞ്ച് വർഷം മുൻപെങ്കിലും ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ളവർ മരിച്ചതായും കണ്ടെത്തി. ഇക്കൂട്ടത്തിൽ സ്വാഭാവികവും അസ്വാഭാവികവുമായ കാരണങ്ങളാൽ മരിച്ചവർ ഉണ്ട്.
advertisement
സ്വാഭാവികമായ കാരണങ്ങളാൽ മരിച്ചവരിൽ ഭൂരിഭാഗവും ഹൃദയസംബന്ധമായ കാരണങ്ങൾ, ശ്വാസകോശ സംബന്ധിയായ കാരണങ്ങൾ, തുടങ്ങിയവ മൂലമാണ് മരിച്ചത്. ഇതിൽ പലർക്കും അവർ പേടിച്ചതു പോലെ കാൻസർ പിടിപെട്ടിരുന്നില്ല എന്നും ഗവേഷക സംഘം കണ്ടെത്തി. ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ള ചിലർ സ്വയം ജീവനൊടുക്കിയതായും സംഘം കണ്ടെത്തി.
ഇൽനസ് ആങ്സൈറ്റി ഡിസോഡർ ചില മാനസിക രോഗങ്ങളിലേക്കും നയിച്ചേക്കാമെന്ന് ഗവേഷകർ പറയുന്നു. ഈ രോഗാവസ്ഥ ഉള്ള ആളുകൾക്ക് പല തരം സ്റ്റിഗ്മകൾ അനുഭവപ്പെടുകയും അവർ എല്ലാവരിൽ നിന്നും ഒറ്റപ്പെടുന്നതായും തോന്നിയേക്കാം. ഇത്തരം തോന്നലുകൾ, ക്രമേണ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമായേക്കാം. ഇത് പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നു.
advertisement
ഇത്തരക്കാർ എങ്ങനെയാണ് സ്വാഭാവികമായ കാരണങ്ങളാൽ നേരത്തേ മരിക്കുന്നത് എന്ന ചോദ്യത്തിനും ഗവേഷകർ ഉത്തരം കണ്ടെത്തിയിട്ടുണ്ട്. ഇൽനസ് ആങ്സൈറ്റി ഡിസോഡർ ഉള്ളവർ അത് മറക്കാനും അതിനെ നേരിടാനും മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശീലങ്ങൾക്കും അടിമപ്പെട്ടേക്കാം. ഇഅത്തരം ദുശീലങ്ങൾ പലപ്പോഴും അകാല മരണത്തിലേക്ക് നയിക്കുന്നതായും ഗവേഷകർ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
December 22, 2023 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
ആരോഗ്യത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും പേടിയുണ്ടോ ? അങ്ങനെ പേടിക്കുന്നവർ നേരത്തേ മരിക്കുമെന്ന് പഠനം