TRENDING:

Mental Health | മാനസികാരോഗ്യം: ഉടനടി വൈദ്യസഹായം തേടേണ്ടത് എപ്പോൾ? ലക്ഷണങ്ങൾ അറിയാം

Last Updated:

സാധാരണ ജീവിതത്തിലുണ്ടാകുന്ന മാനസിക പിരിമുറുക്കവും വൈദ്യസഹായം ആവശ്യമുള്ള ഘട്ടവും ഏതാണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആളുകളുടെ അമിത ഉത്കണ്ഠയും (anxiety) സമ്മര്‍ദ്ദവും ((stress) മാനസികവും (Mental) ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍. ഇവ രണ്ടും സാധാരണ ജീവിത്തില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളും വികാരങ്ങളുമാണ്. എന്നാല്‍ അവ ജീവിതത്തില്‍ തുടര്‍ന്നു പോരുകയും നിങ്ങളുടെ തീരുമാനങ്ങളെ വരെ ബാധിക്കുന്ന തലത്തിലേക്ക് എത്തുകയോ ചെയ്യുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം (medical help) തേടണമെന്നും വിദഗ്ധര്‍ പറയുന്നു.
advertisement

അതേസമയം, സാധാരണ ജീവിതത്തിലുണ്ടാകുന്ന മാനസിക പിരിമുറുക്കവും വൈദ്യസഹായം ആവശ്യമുള്ള ഘട്ടവും ഏതാണെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമണ്. ജീവിതത്തിലുണ്ടാകുന്ന വികാരങ്ങളെ നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വരുന്ന സാഹര്യത്തില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നാണ് പറയുന്നത്.

'എപ്പോഴാണ് സഹായം തേടേണ്ടതെന്ന് തിരിച്ചറിയുക വളരെ പ്രധാനമാണെന്ന്' പെന്‍സില്‍വാനിയയിലെ ബെത്ലഹേമിലുള്ള വാലി യൂത്ത് ഹൗസിലെ ക്ലിനിക്കല്‍ ഹെഡ് മന്‍രീത് കൗറിനെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വൈദ്യസഹായം ആവശ്യമാകുന്ന ഘട്ടങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Also Read- പഴങ്ങൾ കഴിച്ച് വിഷാദരോഗത്തെ അകറ്റി നിർത്താം; പഠനം പറയുന്നതിങ്ങനെ

advertisement

വികാരങ്ങളും മാനസികാവസ്ഥയും നിയന്ത്രിക്കാന്‍ കഴിയാതെ വരിക:

''സമ്മര്‍ദം മൂലം മാനസികാവസ്ഥയിൽ മാറ്റം വരാം. എന്നാല്‍ ഒരാള്‍ സ്ഥിരമായി മതിഭ്രമവും വിഷാദവും നേരിടുന്നുണ്ടെങ്കിൽ മെഡിക്കൽ സഹായം വേണമെന്നാണ് ആരോഗ്യവിദ്ഗധര്‍ പറയുന്നത്‌.

ഒരു വ്യക്തിയുടെ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും ചിലപ്പോള്‍ അങ്ങേയറ്റം വൈകാരികമായി അനുഭവപ്പെടുകയും ചെയ്യുന്നതാണ് മതിഭ്രമത്തിന്റെ ലക്ഷണം. എതിര്‍പ്പ്, തിടുക്കത്തിലുള്ള സംസാരം, മാറുന്ന ചിന്തകള്‍ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. മതിഭ്രമം, ബൈപോളാര്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ സ്‌കീസോഅഫെക്റ്റീവ് ഡിസോര്‍ഡര്‍ പോലുള്ള മാനസിക രോഗങ്ങളുടെ ലക്ഷണങ്ങളാകാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

advertisement

Also Read- ദീർഘദൂര വിമാനയാത്രയിൽ വ്യായാമം ചെയ്ത് റിലാക്സ് ആകാം; ഇവ പരീക്ഷിച്ച് നോക്കൂ

വിഷാദം

നിങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ദോഷകരമായി ബാധിക്കുന്ന മാനസികാരോഗ്യ സ്ഥിതിയാണ് വിഷാദം. വിഷാദം നിങ്ങളെ മറ്റുള്ളവരില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിന്‌ ഒരു കാരണമായേക്കാം. ഉറക്കമില്ലായ്മ, ശരീര ഭാരം കുറയുന്നത്, എന്നിവയ്ക്കും വിഷാദം കാരണമാകുന്നു. ഇതുകൂടാതെ, വിഷാദമുള്ള ഒരു വ്യക്തിക്ക് അവര്‍ മുമ്പ് ആസ്വദിച്ച് ചെയ്ത പ്രവര്‍ത്തികളില്‍ പിന്നീട് സങ്കടവും കുറ്റബോധവും തോന്നാം.

advertisement

അമിത സമ്മര്‍ദ്ദവും ഉത്കണ്ഠയും

വളരെ നിസ്സാര കാര്യത്തില്‍ പോലും നിങ്ങള്‍ സമ്മര്‍ദത്തിലാകുകയാണെങ്കില്‍ നിങ്ങള്‍ വൈദ്യസഹായം തേടിയിരിക്കണം. നിങ്ങളില്‍ ഉണ്ടാകുന്ന ഉത്ക്കണ്ഠ ശാരീരികമായി നിങ്ങളെ തളര്‍ത്തുകയോ പ്രവൃത്തികള്‍ ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയോ

ചെയ്താൽ വൈദ്യസഹായം തേടണമെന്ന് വിദഗ്ധര്‍ പറയുന്നു.

അതേസമയം മാനസിക സമ്മര്‍ദ്ദം കുറച്ച് ആരോഗ്യത്തോടെ മികച്ച ജീവിതം നയിക്കുന്നതിന് ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കുറഞ്ഞ അളവില്‍ പഞ്ചസാരയും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ ദിവസം മുഴുവനും ഉള്ള ജോലിക്ക് ശേഷം നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ്. നല്ല ഭക്ഷണക്രമവും മതിയായ ഉറക്കവും നിങ്ങളെ മാനസികമായും ശാരീരികമായും പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും.

advertisement

നിങ്ങളുടെ വ്യക്തി ജീവിതത്തിനും ജോലിക്കും ഇടയില്‍ വ്യക്തമായ അതിരുകള്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം മാനസിക സമ്മര്‍ദ്ദം കൂടാന്‍ സാധ്യത ഉണ്ട്. ഒരു ദിവസത്തിലെ മുഴുവന്‍ സമയവും മാനസികമായി നിങ്ങള്‍ സമ്മര്‍ദ്ദത്തിലാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിലായിരിക്കുമ്പോള്‍ വീട്ടിലുള്ളവരുമായി പരമാവധി സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം.

മലയാളം വാർത്തകൾ/ വാർത്ത/Life/
Mental Health | മാനസികാരോഗ്യം: ഉടനടി വൈദ്യസഹായം തേടേണ്ടത് എപ്പോൾ? ലക്ഷണങ്ങൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories