ഏകാന്തത പരിഹരിക്കുന്നതിനുള്ള ദേശീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകാരോഗ്യ സംഘടന രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. സംഘടന പ്രസിദ്ധീകരിച്ച ‘അവര്‍ എപ്പിഡെമിക് ഓഫ് ലോണ്‍ലിനെസ് ആന്‍ഡ് ഐസൊലേഷന്‍’ (Our Epidemic of Loneliness and Isolation) എന്ന റിപ്പോര്‍ട്ടില്‍ ഏകാന്തത എന്നത് ഒരു മോശം വികാരമെന്നതിനേക്കാള്‍ വളരെ വലിയ ആരോഗ്യപ്രശ്‌നമാണെന്നും അത് വ്യക്തിപരവും സാമൂഹികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും പറഞ്ഞു.
Also Read- തണുത്ത വെള്ളത്തിൽ കുളിക്കുന്നത് യുവത്വം നിലനിർത്താൻ സഹായിക്കുമോ?
advertisement
ഹൃദ്രോഗങ്ങള്‍, മറവിരോഗം, സ്‌ട്രോക്ക്, വിഷാദരോഗം, ഉത്കണ്ഠ, അകാലമരണം എന്നിവയ്ക്കുള്ള സാധ്യതയുമായി ഏകാന്തത ബന്ധപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകാന്തത മൂലമുള്ള മരണനിരക്ക് ദിവസം 15 സിഗരറ്റ് വലിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തിന് തുല്യമാണ്. പൊണ്ണത്തടിയും വ്യായാമക്കുറവും മൂലവുള്ള മരണ നിരക്കിനേക്കാള്‍ അധികവുമാണിത്.
സാമൂഹിക ബന്ധം സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഒരു കമ്മിഷനെ നിയോഗിക്കുമെന്ന് ഫോര്‍ച്ച്യൂണ്‍ മാഗസില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ”ഏകാന്തത എന്ന പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ആദ്യത്തെ ആഗോള സംരംഭ”മാണിതെന്ന് കമ്മിഷന്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു.
സഹഅധ്യക്ഷന്മാരായ യുഎസ് സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തിയും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനിലെ യുവ പ്രതിനിധി ചിഡോ എംപേംബയും നേതൃത്വം നല്‍കുന്ന സംഘം സാമൂഹിക ഒറ്റപ്പെടലിന്റെ ആരോഗ്യ അപകടങ്ങള്‍ മനസിലാക്കുമെന്നും ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിക്കുമെന്നും ഗെബ്രിയേസസ് പറഞ്ഞു.