''പ്യൂരിന്‍ വിഘടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉപോത്പന്നമാണ് യൂറിക് ആസിഡ്. മൃഗങ്ങളുടെ പ്രോട്ടീനുകള്‍-റെഡ്മീറ്റ്, ഓര്‍ഗന്‍ മീറ്റ്, ചിലതരം കടല്‍ വിഭവങ്ങള്‍ എന്നിവയിലെല്ലാം പ്യൂരിന്‍ കാണപ്പെടുന്നുണ്ട്, '' ഹൈദരാബാദിലെ ഗ്ലെനീഗിള്‍സ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ഹരിചരണ്‍ ജി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പ്യൂരിനുകള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. യൂറിക് ആസിഡ് വര്‍ധിക്കുന്നത് സന്ധിവാതം, വൃക്കയില കല്ലുകള്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും.
advertisement
യൂറിക് ആസിഡ് വര്‍ധിച്ചത് എങ്ങനെ മനസ്സിലാക്കാം?
രക്ത പരിശോധനയിലൂടെയാണ് ശരീരത്തിലെ യൂറിക് ആസിഡിന്റെ സാന്നിധ്യം മനസ്സിലാക്കാന്‍ കഴിയുക. എന്നാല്‍, ഒരു തവണ പരിശോധിച്ചാല്‍ യൂറിക് ആസിഡ് ശരീരത്തില്‍ കൂടുതലാണെന്ന് പറയാന്‍ കഴിയില്ല. മറിച്ച് കൃത്യമായ ഇടവേളകളില്‍ രക്തം പരിശോധിക്കുകയും യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും.
യൂറിക് ആസിഡ് വര്‍ധിച്ചാല്‍ ശരീരത്തില്‍ എന്ത് സംഭവിക്കും?
യൂറിക് ആസിഡ് അമിതമായാല്‍ വൃക്കിയില്‍ കല്ല് പ്രത്യക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യൂറിക് ആസിഡ് ക്രിസ്റ്റൽ രൂപത്തിലായി മൂത്രം വളരെയധികം സാന്ദ്രീകരിക്കപ്പെടുമ്പോഴാണ് വൃക്കയില്‍ കല്ലുണ്ടാകുന്നത്. എന്നാല്‍ യൂറിക് ആസിഡ് അമിതമായി വര്‍ധിക്കുമ്പോള്‍ വൃക്ക തകരാറിലേക്കും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പിടിപെടുന്നതിനുമുള്ള സാധ്യതയും വര്‍ധിപ്പിക്കും.
Also Read - Moringa| മുരിങ്ങ ചില്ലറക്കാരനല്ല; ഇലയും കായും പൂവും അടക്കം ഭക്ഷണത്തിന്റെ ഭാഗമാക്കാം; ഗുണങ്ങൾ അനവധി
''സന്ധികളില്‍ പെട്ടെന്ന് വേദന, വീക്കം, ചുവന്ന് തിണര്‍ത്തുകിടക്കുക, ആ ഭാഗത്ത് ചൂട് അനുഭവപ്പെടല്‍ എന്നിവയാണ് സാധാരണയുള്ള ലക്ഷണങ്ങള്‍, വേദന വളരെ കഠിനമായാല്‍ സന്ധിയില്‍ ഒരു തുണി തൊടുന്നത് പോലും കലശലായ വേദനയുണ്ടാക്കും. ഈ വേദന കൂടിയും കുറഞ്ഞുമിരിക്കും'', നവി മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ചൈതന്യ കുല്‍ക്കര്‍ണി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഈ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ഉയര്‍ന്ന യൂറിക് ആസിഡിന്റെ ലക്ഷണമാണ്. ഈ സാഹചര്യത്തില്‍ ഒരു ഡോക്ടറെ കണ്ട് രക്ത പരിശോധന നടത്തുന്നതാണ് അഭികാമ്യം. എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങുന്നത് ദീര്‍ഘകാല പ്രശ്‌നങ്ങള്‍ തടയാന്‍ സഹായിക്കും.
വേനല്‍ക്കാലത്ത് യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുമോ?
വേനല്‍ക്കാലവും യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നതും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഇതിനോടകം യൂറിക് ആസിഡ് ഉള്ളവരില്‍ അത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചുവന്ന മാംസം, ഓര്‍ഗന്‍ മീറ്റ് (കരള്‍, വൃക്ക), ചില സമുദ്രവിഭവങ്ങള്‍(മത്തി)എന്നിവയെല്ലാം വിഘടിച്ച് യൂറിക് ആസിഡായി മാറുന്നു. അമിതമായ മദ്യപാനം, പഞ്ചസാര പാനീയങ്ങള്‍, ചില മരുന്നുകള്‍ എന്നിവയും യൂറിക് ആസിഡ് വര്‍ധിപ്പിക്കാന്‍ കാരണമാകും.
വൃക്കകള്‍ യൂറിക് ആസിഡ് ഫലപ്രദമായി ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അളവ് ഉയരും. ഇത് ജനിതകശാസ്ത്രം, പൊണ്ണത്തടി, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം പോലെയുള്ള ആരോഗ്യഅവസ്ഥകളും അല്ലെങ്കില്‍ ഡൈയൂററ്റിക്‌സ് പോലെയുള്ള ചില മരുന്നുകളും മൂലമാകാം.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ എന്തൊക്കെ ചെയ്യണം
ആഹാരക്രമം: ശീതളപാനീയങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയിന്‍സ്, കൊഴുപ്പ് കുറഞ്ഞ പാലുത്പ്പന്നങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കരള്‍, വൃക്ക തുടങ്ങിയ മാംസാഹാരങ്ങളും ഉയര്‍ന്ന പ്യൂരിന്‍ അടങ്ങിയ മത്സ്യവിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കുക: ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. അപ്പോള്‍ യൂറിക് ആസിഡ് മൂത്രത്തിലൂടെ പുറത്തേക്ക് പോകും. വേനല്‍കാലങ്ങളില്‍ ഇത് വളരെ പ്രധാനമാണ്.
ശരീരഭാരം നിയന്ത്രിക്കുക: ശരീരഭാരം ആരോഗ്യപ്രദമായി നിലനിര്‍ത്തുന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരഭാരം അമിതമാകാതെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയ ഭക്ഷണം: ദിവസം ശരാശരി അഞ്ച് മുതല്‍ പത്ത് ഗ്രാം വരെ ഫൈബര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇന്‍സുലിന്റെ അളവ് ക്രമീകരിക്കാനും യൂറിക് ആസിഡ് നിയന്ത്രിക്കാനും സഹായിക്കും.