Moringa| മുരിങ്ങ ചില്ലറക്കാരനല്ല; ഇലയും കായും പൂവും അടക്കം ഭക്ഷണത്തിന്റെ ഭാഗമാക്കാം; ഗുണങ്ങൾ അനവധി
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങയില മറ്റൊരുപാട് ഗുണങ്ങളും ശരീരത്തിന് നൽകുന്നുണ്ട്. മുരിങ്ങയില കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം
കേരളത്തിലെ മിക്ക വീടുകളിലും സാധാരണയായി കാണുന്ന ഒരു മരമാണ് മുരിങ്ങ (Moringa). മുരിങ്ങയുടെ എല്ലാ ഭാഗവും ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധർ പറയുന്നു. മുരിങ്ങയുടെ കായും ഇലയും പൂവുമെല്ലാം നാം കറി വെയ്ക്കാറുണ്ട്. ഇരുമ്പിന്റെ അംശം വളരെയധികമുള്ള മുരിങ്ങയില മറ്റൊരുപാട് ഗുണങ്ങളും ശരീരത്തിന് നൽകുന്നുണ്ട്. മുരിങ്ങയില കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രധാന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
advertisement
കൊളസ്ട്രോൾ കുറയ്ക്കുന്നു- ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ മുരിങ്ങയില സ്ഥിരമായി കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊളസ്ട്രോൾ നിലയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാർഡിയോവാസ്കുലാർ രോഗങ്ങൾക്ക് (cardiovascular diseases) കാരണമാകുന്നു. അതിനാൽ കൊളസ്‌ട്രോൾ ഉള്ളവർ അവരുടെ ഭക്ഷണത്തിൽ മുരിങ്ങയില സ്ഥിരമായി ഉൾപ്പെടുത്താൻ ശ്രമിക്കണം.
advertisement
ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ - മുരിങ്ങയിലെ ഐസോതയോസയനേറ്റുകളുടെ (Isothiocyanates) സാന്നിധ്യം മനുഷ്യന്റെ ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷനുകൾക്ക് ഒരു പരിഹാരമാണ്. മുരിങ്ങ ഇലകളിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. കാൻസർ, ആർത്രൈറ്റിസ്, റുമാറ്റോയിഡ് ആർത്രൈറ്റിസ് തുടങ്ങിയ നിരവധി ഓട്ടോഇമ്മ്യൂൺ രോഗങ്ങളുടെ പ്രധാന കാരണം ശരീരത്തിനുള്ളിലെ വീക്കമാണ്.
advertisement
advertisement
advertisement
advertisement
മുരിങ്ങയിലയിൽ സിങ്ക്, കാൽസ്യം, വിറ്റാമിൻ എ, വിറ്റാമിൻ ബി 1 (തയാമിൻ), മഗ്നീഷ്യം, ബി 2 (റൈബോഫ്ലാവിൻ), ബി 3 (നിയാസിൻ), ബി-6, പൊട്ടാസ്യം, ഫോളേറ്റ്, അസ്കോർബിക് ആസിഡ് (വിറ്റാമിൻ സി), ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ നിരവധി ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ആവശ്യമായ പോഷകങ്ങളാണ്. വലിയ ചിലവുകളൊന്നുമില്ലാതെ വീട്ടിൽ തന്നെ മുരിങ്ങ വളർത്തി ആഹാരത്തിന്റെ ഭാഗമാക്കാവുന്നതേ ഉള്ളു. അതുകൊണ്ട് മുരിങ്ങ വിഭവങ്ങൾ പതിവായി കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ.