ബ്രെയിന്‍ ട്യൂമര്‍ പലതരം
തലച്ചോറിന്റെ എതെങ്കിലുമൊരു ഭാഗത്ത് ചില കോശങ്ങള്‍ അമിതമായി വളരുന്നതാണ് ബ്രെയിന്‍ ട്യൂമറിന് കാരണം. രണ്ട് തരത്തിലാണ് ഈ കോശങ്ങളുടെ വളര്‍ച്ച. സാധാരണ രീതിയിലുള്ള കോശങ്ങളുടെ വ്യാപനവും, അസാധാരണ രീതിയിലുള്ള കോശങ്ങളുടെ വളര്‍ച്ചയും ബ്രെയിന്‍ ട്യൂമറിന് കാരണമാകാറുണ്ട്. മാലിഗ്നന്റ് ട്യൂമര്‍ എന്നാണ് കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെ പറയുന്നത്. ഈ അവസ്ഥയില്‍ കോശങ്ങള്‍ നിയന്ത്രണാതീതമായി വളരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും ബ്രെയിന്‍ ട്യൂമര്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടാകുന്നുണ്ട്.
advertisement
രോഗ കാരണം
ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന രോഗമാണ് ബ്രെയിന്‍ ട്യൂമര്‍. എന്നാല്‍ എന്താണ് ഇതിന്റെ പ്രധാന കാരണമെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. റേഡിയേഷന്‍ അമിതമായി ഏല്‍ക്കുന്നതാണ് ഈ രോഗത്തിന് കാരണമെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം ബ്രെയിന്‍ ട്യുമര്‍ ഉണ്ടാക്കുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല.
Also read: Health Tips | എന്‍ഡോമെട്രോസിസും ഗര്‍ഭധാരണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ലക്ഷണങ്ങള്‍
തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ച അനുസരിച്ചാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുക. അസഹനീയമായ തലവേദനയാണ് പ്രധാന ലക്ഷണം. കാഴ്ചക്കുറവ്, തലകറക്കം, മാനസിക പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ചിലര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും സംസാരിക്കാന്‍ പ്രയാസം അനുഭവപ്പെടുകയും ചെയ്യും.
ചികിത്സ
രോഗ ലക്ഷണങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രാഥമിക ചികിത്സ നിശ്ചയിക്കുന്നത്. എംആര്‍ഐ ,സിടി സ്‌കാന്‍, ആന്‍ജിയോഗ്രാം എന്നീ ടെസ്റ്റുകളാണ് ആദ്യം നടത്തേണ്ടത്. പിന്നീട് കാഴ്ച ശക്തി പരിശോധന, കേള്‍വി പരിശോധന എന്നിവയുമായി ബന്ധപ്പെട്ട ടെസ്റ്റുകളും നടത്താവുന്നതാണ്. കൂടുതല്‍ പരിശോധനകൾക്കായി സെറിബ്രല്‍ ദ്രവവും ടെസ്റ്റ് ചെയ്യാറുണ്ട്.
തലച്ചോറിലെ ട്യൂമറിന്റെ അവസ്ഥ മനസ്സിലാക്കിയ ശേഷമാണ് ചികിത്സ നിശ്ചയിക്കുന്നത്. ബ്രെയിന്‍ സര്‍ജറി, റേഡിയോതെറാപ്പി, കീമോ തെറാപ്പി, വെന്‍ട്രികുലോപെരിറ്റോണിയല്‍ ഷണ്ട് എന്നിവയാണ് പ്രധാന ചികിത്സകള്‍. പ്രാരംഭഘട്ടത്തിലുള്ളവര്‍ക്ക് ബ്രെയിന്‍ സര്‍ജറി ഫലപ്രദമാകാറുണ്ട്.
Summary: World Brain Tumor Day is observed on June 8 every year. The condition is a nightmare to many, however, there are ways and ways to check existing symptoms and detect any warning sign. Let’s have a look at the causes, symptoms and right treatment