Health Tips | എന്‍ഡോമെട്രോസിസും ഗര്‍ഭധാരണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Last Updated:

എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ചവരും ഗര്‍ഭിണിയാകാന്‍ കാത്തിരിക്കുന്നവരുമാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന രോഗവസ്ഥകളിലൊന്നാണ് എന്‍ഡോമെട്രോസിസ് (Endometriosis). ഗര്‍ഭപാത്രത്തിനുള്ളിലെ കലകളുടെ ആവരണമാണ് എന്‍ഡോമെട്രിയം. ഇവ ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വളരുന്ന സാഹചര്യമാണ് എന്‍ഡോമെട്രോസിസ്. ആര്‍ത്തവ സമയത്തെ അസഹനീയമായ വേദന, ഉയര്‍ന്ന രക്തസ്രാവം, ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാമാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍.
എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ചവരും ഗര്‍ഭിണിയാകാന്‍ കാത്തിരിക്കുന്നവരുമാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. ഈ രോഗം നിങ്ങളുടെ ഗര്‍ഭധാരണത്തെ എങ്ങനെ ബാധിക്കുമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും അറിഞ്ഞിരിക്കണം.
എന്‍ഡോമെട്രിയോസിസ് ഗര്‍ഭധാരണത്തെ ബാധിക്കുന്നത് എങ്ങനെ?
ഗര്‍ഭധാരണത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്കും ഗര്‍ഭധാരണം സംബന്ധിച്ച് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ എന്താണ് ഇതിനുള്ള കാരണമെന്ന് ഇതുവരെ വ്യക്തമല്ല. എന്‍ഡോമെട്രിയല്‍ കലകളുടെ അമിതമായ വളര്‍ച്ച അണ്ഡോല്‍പ്പാദനത്തെയും പ്രത്യുത്പാദനശേഷിയെയും ബാധിക്കുന്നുവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
advertisement
കൂടാതെ പെല്‍വിക് മേഖലയില്‍ വീക്കം ഉണ്ടാകാനും മുറിവുകള്‍ ഉണ്ടാകാനും എന്‍ഡോമെട്രിയോസിസ് കാരണമാകുന്നു. ഇക്കാരണങ്ങള്‍ കൊണ്ടും ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്. എന്നാല്‍ നേരിയ തോതില്‍ മാത്രം എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിക്കുന്ന സ്ത്രീകളില്‍ ചിലപ്പോള്‍ ഗര്‍ഭധാരണത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതേസമയം എന്‍ഡോമെട്രിയോസിസ് രൂക്ഷമായ സ്ത്രീകള്‍ക്ക് ചിലപ്പോള്‍ ഗര്‍ഭധാരണം വളരെ എളുപ്പത്തിലാകുകയും ചെയ്യും. ഓരോ സ്ത്രീകളിലും വളരെ വ്യത്യസ്തമായ രീതിയിലായിരിക്കും ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍.
ചികിത്സ
എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ച ശേഷം ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ നിശ്ചമായും അറിഞ്ഞിരിക്കേണ്ട ചില ചികിത്സാ രീതികളെപ്പറ്റിയാണ് ഇനി പറയുന്നത്.
advertisement
വന്ധ്യത ചികിത്സ: എന്‍ഡോമെട്രിയോസിസ് സ്ഥിരീകരിച്ച ശേഷം ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് ഐവിഎഫ് (in vitro fertilisation), ഐയുഐ (intrauterine insemination ) എന്നിവ ചെയ്യാവുന്നതാണ്. എന്‍ഡോമെട്രിയോസിസ് കാരണം ഗര്‍ഭധാരണത്തിലുണ്ടാകുന്ന തടസങ്ങള്‍ ഇല്ലാതാക്കാന്‍ ഈ ചികിത്സ നിങ്ങളെ സഹായിക്കും.
ലാപ്രോസ്‌കോപിക് സര്‍ജറി: വന്ധ്യതയ്ക്ക് കാരണമാകുന്ന എന്‍ഡോമെട്രിയല്‍ കലകളെ നീക്കം ചെയ്യാന്‍ ലാപ്രോസ്‌കോപിക്ക് സര്‍ജറി ചെയ്യാവുന്നതാണ്. ഇതിലൂടെ പ്രത്യുല്‍പ്പാദന അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുകയും ചെയ്യുന്നു.
ഹോര്‍മോണ്‍ തെറാപ്പി: ഗോണാഡോട്രോപിന്‍-റിലീസിംഗ് ഹോര്‍മോണ്‍ പോലുള്ള ഹോര്‍മോണ്‍ തെറാപ്പിയിലൂടെ എന്‍ഡോമെട്രിയല്‍ കലകളുടെ വളര്‍ച്ച തടയാനും പെല്‍വിക് മേഖലയിലെ വീക്കം ഇല്ലാതാക്കാനും സാധിക്കും. ഇതിലൂടെ വന്ധ്യത ഇല്ലാതാക്കാനും ഗര്‍ഭധാരണം സുഗമമാക്കാനും സാധിക്കും.
advertisement
ഗര്‍ഭധാരണവും എന്‍ഡോമെട്രിയോസിസും
എന്‍ഡോമെട്രിയോസിസ് ഉണ്ടെങ്കിലും ചിലര്‍ക്ക് സാധാരണ രീതിയില്‍ ഗര്‍ഭധാരണം നടത്താനും പ്രസവിക്കാനും സാധിക്കാറുണ്ട്. എന്നാല്‍ ചില കേസുകളില്‍ വെല്ലുവിളികളുണ്ടാകുകയും ചെയ്യും. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
അബോര്‍ഷന്‍: എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളില്‍ ഗര്‍ഭം അലസാനുള്ള സാധ്യതയുണ്ട്. വന്ധ്യത ചികിത്സയ്ക്ക് വിധേയമായിട്ടുള്ളവരിലും ഗുരുതരമായി എന്‍ഡോമെട്രോയോസിസ് ബാധിച്ചവരിലും ഗര്‍ഭം അലസാനുള്ള സാധ്യതകള്‍ ഏറെയാണ്.
മാസം തികയാതെയുള്ള പ്രസവം: എന്‍ഡോമെട്രിയോസിസ് ഗുരുതരമായവര്‍ മാസം തികയാതെ പ്രസവിക്കാനുള്ള സാധ്യത വളരെയേറെയാണ്.
സി-സെക്ഷന്‍ ഡെലിവറി: ഈ രോഗാവസ്ഥയുള്ളവരില്‍ പ്രസവം സി-സെക്ഷന്‍ സര്‍ജറിയിലൂടെയായിരിക്കാനും സാധ്യതയുണ്ട്. വന്ധ്യത ചികിത്സയുടെ ഭാഗമായി സര്‍ജറി നടത്തിയവരില്‍ ഈ സാധ്യത വളരെയധികം കൂടുതലാണ്.
advertisement
പെല്‍വിക് ഭാഗത്തെ വേദന: എന്‍ഡോമെട്രിയോസിസ് രോഗികളില്‍ ഗര്‍ഭധാരണ സമയത്ത് വേദന കഠിനമാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ മാത്രമെ വേദനയുണ്ടാകുകയുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകളുടെ പെല്‍വിക് ഭാഗത്തെ കലകള്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യതയുണ്ട്. ഇത് പ്രസവ സമയത്ത് അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതേസമയം കൃത്യസമയത്ത് രോഗം നിര്‍ണയം നടത്തി ചികിത്സിച്ചാല്‍ എന്‍ഡോമെട്രോയോസിസിന്റെ വെല്ലുവിളികളെ ഒരുപരിധി വരെ കുറയ്ക്കാനാകും.
(ഡോ. അരുണ മുരളീധര്‍, MD, MRCOG, FRCOG, FICM, സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒബ്സ്റ്റിട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ്, ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍, റിച്ച്മൗണ്ട് റോഡ്, ബെംഗളുരു)
മലയാളം വാർത്തകൾ/ വാർത്ത/Life/
Health Tips | എന്‍ഡോമെട്രോസിസും ഗര്‍ഭധാരണവും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement