ഊർജ്ജം കൈവരിക്കാം
ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ ഘടകങ്ങൾ കൂടുതലായതിനാൽ ഈന്തപ്പഴം ഒരു മികച്ച പ്രഭാതഭക്ഷണമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ഇവർ രണ്ടും കൂടി കഴിക്കുമ്പോൾ ലഭിക്കും. ഒരു ദിവസം മുഴുവൻ ഉൻമേഷത്തോടെയിരിക്കാനും ഇത് സഹായിക്കും. പാലുമൊത്തു ഈന്തപ്പഴം കഴിക്കുമ്പോൾ ഒട്ടനവധി ആരോഗ്യഗുണങ്ങളുണ്ട്. പ്രത്യേകിച്ച് പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർക്ക് അതിന് പകരമായി പാൽ-ഈന്തപ്പഴം കോംബോ മാറ്റിയെടുക്കാം. സാമാന്യം തൃപ്തികരവും കൂടുതൽ സമയം വിശപ്പ് മാറ്റാനും ഇതിന് കഴിയും. .
വിളർച്ച തടയൽ
advertisement
ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള നിരവധി ഘടകങ്ങളിൽ ഒന്നാണ് ഇരുമ്പ്. കൂടാതെ, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ശരീരത്തിലേക്ക് രക്തം വേഗത്തിൽ എത്തിക്കുന്നതിന് ഇരുമ്പ് സഹായിക്കുന്നു, ഇത് വിളർച്ച ബാധിച്ച ഏതൊരാൾക്കും അത്യന്താപേക്ഷിതമാണ്. ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ മൂന്ന് ഈന്തപ്പഴങ്ങൾ യോജിപ്പിച്ച് കഴിക്കുമ്പോൾ കൂടുതൽ അയൺ നമ്മുടെ ശരീരത്തിന് ലഭിക്കുകയും വിളർച്ചയെ ഫലപ്രദമായി ചെറുക്കുകയും ചെയ്യുന്നു.
ചർമ്മ പ്രശ്നങ്ങൾ
പ്രായമാകുന്തോറും ചർമ്മപ്രശ്നങ്ങൾ നമ്മിൽ പലർക്കും അമിതമായ ഉത്കണ്ഠയുണ്ടാക്കും. എന്നിരുന്നാലും, നാല് ഈന്തപ്പഴം ചെറുചൂടുള്ള ഒരു ഗ്ലാസ് പാലുമായി സംയോജിപ്പിച്ച് കഴിക്കുന്നത് ചർമ്മപ്രശ്നങ്ങൾക്ക് ഉത്തമമായ പ്രതിവിധിയാണ്. മുഖക്കുരു അല്ലെങ്കിൽ ചർമ്മത്തിലെ വീക്കം എന്നിവയെ നേരിടാൻ ഇത് നിങ്ങളെ സഹായിച്ചേക്കാം. ഇത് നിങ്ങളുടെ മുഖത്ത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, അതുവഴി ചർമ്മത്തിന് സ്വാഭാവികമായ തിളക്കം നൽകുകയും ചെയ്യുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
ഈന്തപ്പഴത്തിൽ ധാരാളമായി നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം എളുപ്പമുള്ളതാക്കി മാറ്റും. ശരിയായ ദഹനത്തിനും ക്രമമായ മലവിസർജ്ജനത്തെയും ഇത് സഹായിക്കും.
(നിരാകരണം: ഈ ലേഖനത്തിൽ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ കാര്യങ്ങൾ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. അവ വീട്ടിൽ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതായിരിക്കും.)
