ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം, ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്, ആൽക്കഹോളിക് സിറോസിസ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കരൾ പ്രശ്നങ്ങൾക്ക് ARLD കാരണമാകും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറിന്റെ ചില ആദ്യകാല ലക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം.
ക്ഷീണം
ക്ഷീണം അല്ലെങ്കിൽ ബലഹീനത കരൾ തകരാറിന്റെ ആദ്യ ലക്ഷണമാണ്. വൈറസ്, അമിതമായ മദ്യപാനം അല്ലെങ്കിൽ പാരമ്പര്യ രോഗം എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്.
വിശപ്പ് കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുക
അമിതമായ മദ്യപാനം നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുകയും ഓക്കാനം ഉണ്ടാക്കുകയും ഊർജ്ജസ്വലത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ശരിയായ പോഷകങ്ങളുടെയും ധാതുക്കളുടെയും അഭാവം മൂലം കരൾ കോശങ്ങളുടെ നാശത്തിന് ഇത് കാരണമായേക്കാം
advertisement
ഓക്കാനം
ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് പോലെയുള്ള എ ആർ എൽ ഡി പലപ്പോഴും വയറുവേദനയും അസ്വസ്ഥതയും, ചെറിയ പനി, അസ്വസ്ഥത എന്നിവയ്ക്കൊപ്പം ഓക്കാനം, ഛർദ്ദി എന്നിവയ്ക്കും കാരണമാകുന്നു.
നിങ്ങൾ അമിതമായി മദ്യം കഴിക്കുന്നത് തുടരുകയാണെങ്കിൽ, കരളിൽ വീക്കം വർദ്ധിക്കാൻ ഇടയാകും. ഇത് കരളിന്റെ ഭാഗത്ത് വേദനയുണ്ടാക്കും.
ശരീരഭാരം കുറയൽ
അമിതമായ മദ്യപാനം വിശപ്പ് കുറയാൻ കാരണമാകുമെന്നതിനാൽ, ഇത് നല്ല രീതിയിൽ ശരീരഭാരം കുറയാനും ഇടയാക്കും. മദ്യത്തിൽ നിന്നുള്ള കരൾ തകരാറിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണിത്. ശരീരഭാരത്തിലും രൂപത്തിലുമുള്ള ഗണ്യമായ മാറ്റം അപകടകരവും ആശങ്കാജനകവുമാണ്.
കരളിന്റെ വീക്കം
വർഷങ്ങളോളം തുടർച്ചയായി മദ്യപിക്കുന്നത് നിങ്ങളുടെ കരളിൽ എരിച്ചിനും കരൾ വീക്കത്തിനും കാരണമാകുന്നു. ARLD-യുടെ ഒരു സാധാരണ ലക്ഷണം കരൾ വീക്കം ആണ്. അമിതമായ മദ്യപാനം മൂലം കരൾ തകരാറുള്ള ആളുകളിൽ ഇത് വളരെ സാധാരണമാണ്.
സാധാരണഗതിയിൽ സ്വയം സുഖപ്പെടാൻ കഴിയുകയെന്ന അസാധാരണമായ പ്രത്യേകതയുള്ള അവയവമാണ് കരൾ. എന്നാൽ സിറോസിസ് ബാധിച്ചാൽ, കരളിനു കേടായ കോശങ്ങളെ മാറ്റാനോ ഭേദപ്പെടുത്താനോ കഴിയാതെ വരുന്നു. സിറോസിസ് മൂലം കരളിലെ കോശസമൂഹങ്ങൾക്കു കേടുവന്നാൽ പിന്നീട് ആരോഗ്യമുള്ള കോശങ്ങളെപ്പോലെ അവ പ്രവർത്തിക്കുകയില്ല.
Read also: Langur | മദ്യപാനത്തിന് അടിമയായിരുന്ന കുരങ്ങ് മരണത്തിന് കീഴടങ്ങി; കരൾ രോഗമെന്ന് റിപ്പോർട്ട്
അണുബാധകൾക്കെതിരെ പോരാടാനോ രക്തം ശുദ്ധീകരിക്കുവാനോ, ഊർജം സംഭരിച്ചുവയ്ക്കാനോ, ദോഷകരമായ വസ്തുക്കളെ നിർവീര്യമാക്കാനോ കരളിന് കഴിയാതെ വരുന്നു. കരളിലൂടെയുള്ള രക്തത്തിന്റെ ഒഴുക്കിനെ കേടുവന്ന കലകൾ തടസ്സപ്പെടുത്തുന്നു. തകരാറുകൾ കൂടുന്തോറും കരളിന്റെ പ്രവർത്തനക്ഷമത കുറഞ്ഞുകൊണ്ടേയിരിക്കും. സിറോസിസിന്റെ ആരംഭഘട്ടത്തിൽ കരൾ വലുതാകുകയും പിന്നീട് ചുരുങ്ങുകയും ചെയ്യുന്നു.