കൃത്യസമയത്ത് ഇത്രയധികം ഷോളുകള്‍ ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഖത്തര്‍. എന്നാല്‍ ആ ആശങ്കകളെയെല്ലാം മറികടന്ന് വേള്‍ഡ് കപ്പ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഓര്‍ഡര്‍ ചെയ്ത മുഴുവന്‍ പഷ്മിന ഷോളുകളും ഖത്തറിലെത്തിയിരുന്നു. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് കശ്മീരിലെ പ്രമുഖ വ്യവസായിയായ വസീം റിഫാത്ത്.
അസ്ലം എക്‌സ്‌പോര്‍ട്ട്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹം. വലിയ തോതില്‍ പഷ്മിന ഷോളുകള്‍ നിര്‍മ്മിക്കുന്ന ഒരു യൂണിറ്റും ഇദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൃത്യസമയത്ത് ഷോളുകള്‍ എത്തിച്ചതിനെപ്പറ്റി വസീം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് വസീം ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
Also read-2023 നെ ആദ്യം വരവേൽക്കുന്നതെവിടെ? ഏറ്റവുമൊടുവിൽ പുതുവർഷം പിറക്കുന്നതെവിടെ?
‘ലോകകപ്പ് തുടങ്ങുന്നതിന് ഒരു 35-40 ദിവസം മുമ്പാണ് എനിക്ക് ഓര്‍ഡര്‍ ലഭിച്ചത്. 70000 ഷോളുകള്‍ എത്തിക്കണമെന്നായിരുന്നു ഓര്‍ഡര്‍. കൃത്യസമയത്ത് ഇവയുടെ പണി പൂര്‍ത്തിയാക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഏകദേശം 4000ലധികം കരകൗശല വിദഗ്ധരെ അധികം നിയമിച്ചാണ് പഷ്മിന ഷോളുകള്‍ നിര്‍മ്മിച്ചത്,’ വസീം പറഞ്ഞു.
രാത്രിയും പകലും പണിയെടുത്താണ് ഷോളുകള്‍ കൃത്യമായി എത്തിച്ചതെന്ന് വസീം പറയുന്നു. ഏകദേശം 35 ദിവസം കൊണ്ട് മുഴുവന്‍ ഷോളുകളും നിര്‍മ്മിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു.
ലഡാക്കില്‍ കാണുന്ന ഒരിനം ചെമ്മരിയാടിന്റെ രോമത്തില്‍ നിന്നുമാണ് പഷ്മിന ഷോളുകള്‍ നിര്‍മ്മിക്കുന്നത്. വളരെ കനം കുറഞ്ഞതും നേര്‍ത്തതുമായ ഈ ഷോളുകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ ആവശ്യക്കാരേറെയാണ്.
Also read-Astrology Dec 31 | കഠിനാദ്ധ്വാനത്തിന് അംഗീകാരം ലഭിക്കും; ആരോഗ്യത്തിന് മുൻഗണന നൽകുക; ഇന്നത്തെ ദിവസഫലം
വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയാണ് ലോകചാമ്പ്യന്മാരായത്. ലയണല്‍ മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം കപ്പ് മാത്രമായിരുന്നു അര്‍ജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം. ഇനി ഒരു ലോകകപ്പ് കളിക്കാന്‍ മെസി എന്ന മജീഷ്യന്‍ അര്‍ജന്റീനയ്ക്കായി എത്തില്ല
ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തുമ്പോള്‍ മുന്നില്‍ നിന്ന് നയിച്ച് ഗോളടിച്ചും ഗോളടിപ്പിച്ചും കളം നിറഞ്ഞത് മെസി ആണ്. ഫൈനലില്‍ പെനാല്‍റ്റി ഉള്‍പ്പെടെ രണ്ടു ഗോളുകള്‍ അര്‍ജന്റീനയ്ക്കായി നേടി. ഡീഗോ മറഡോണയുടെയും ഹാവിയര്‍ മഷറാനോയുടെയും റെക്കോര്‍ഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിച്ചത്.
Also read-‘രാഹുൽ ഗാന്ധി പ്രോട്ടോക്കോൾ ലംഘിച്ചത് 113 തവണ’; സുരക്ഷാവീഴ്ചയെന്ന ആരോപണത്തിൽ സിആർപിഎഫിൻെറ മറുപടി
36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റൊസാരിയോ തെരുവുകളിലേക്ക് ആ ലോകകപ്പ് എത്തുന്നു. മുമ്പ് 1978ലും 1986ലുമാണ് അര്‍ജന്റീന ലോകകപ്പ് നേടിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കമാണ് അര്‍ജന്റീനയ്ക്ക് ഉണ്ടായിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ അര്‍ജന്റീന ലോകചാമ്പ്യന്മാരായി.