2023 നെ ആദ്യം വരവേൽക്കുന്നതെവിടെ? ഏറ്റവുമൊടുവിൽ പുതുവർഷം പിറക്കുന്നതെവിടെ?
- Published by:Sarika KP
- news18-malayalam
Last Updated:
കിരിബതി ദ്വീപുകളിലെ കിരിടിമതി (Kiritimati) എന്ന സ്ഥലമാണ് 2023 നെ ആദ്യം വരവേൽക്കുക
ലോകമെമ്പാടും പുതിയൊരു വർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഒരേ സമയത്തല്ല പുതുവർഷത്തെ വരവേൽക്കുന്നത് എന്ന കാര്യം എത്ര പേർക്കറിയാം? ഇന്റർനാഷണൽ ഡേറ്റ് ലൈൻ (International Date Line) ആസ്പദമാക്കിയാണ് ഇത് തീരുമാനിക്കുന്നത്. ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണധ്രുവത്തിലേക്ക് നീളുന്ന ഒരു സാങ്കൽപിക രേഖയാണ് ഇന്റർനാഷണൽ ഡേറ്റ് ലൈൻ.
കിരിബതി ദ്വീപുകളിലെ കിരിടിമതി (Kiritimati) എന്ന സ്ഥലമാണ് 2023 നെ ആദ്യം വരവേൽക്കുക (ഇന്ത്യൻ സമയം ഡിസംബർ 31 ന് വൈകുന്നേരം 3.30 ന്). ഏകദേശം 811 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന പസഫിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് കിരിബതി.
Also read-ഇന്ത്യയിലെ സർക്കാർ മേഖലയെ ലക്ഷ്യമാക്കിയുള്ള സൈബർ ആക്രമണം 2022 പകുതിയോടെ വർദ്ധിച്ചതായി റിപ്പോർട്ട്
അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളായ ഹൗലാൻഡ്, ബേക്കർ ദ്വീപുകളായിരിക്കും ഈ പുതുവർഷത്തെ ഏറ്റവും അവസാനം സ്വാഗതം ചെയ്യുക. (ഇന്ത്യൻ സമയം ഞായറാഴ്‌ച വൈകുന്നേരം 5.30 ന്).
advertisement
ലോകത്തിലെ വിവിധ രാജ്യങ്ങൾ അവരുടെ തനതായ ആചാരങ്ങളോടും ആഘോഷങ്ങളോടും കൂടിയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ചിലയിടങ്ങളിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഉണ്ടാകും.
വിവിധ സ്ഥലങ്ങളിലെ പുതുവർഷപ്പിറവി ഏതൊക്കെ സമയങ്ങളിലാണ് (ഇന്ത്യൻ സമയം) എന്നറിയാം?
- ന്യൂസിലാന്റ് : ഡിസംബർ 31, 3.45 PM
- ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ: ഡിസംബർ 31, 8:30 pm
- ചൈന, ഫിലിപ്പീൻസ്, സിംഗപ്പൂർ: ഡിസംബർ 31, 9:30
- ബംഗ്ലാദേശ് : ഡിസംബർ 31, 11:30 pm
- നേപ്പാൾ: ഡിസംബർ 31, 11:45 pm
- ഇന്ത്യ, ശ്രീലങ്ക : ജനുവരി 1, 12:00 am
- പാകിസ്ഥാൻ : ജനുവരി 1,12:30 am
- ജർമ്മനി, ഫ്രാൻസ്, ഇറ്റലി, ബെൽജിയം, സ്പെയിൻ : ജനുവരി 1, 4:30 am
- യുകെ, അയർലൻഡ്, ഐസ്‌ലാൻഡ്, പോർച്ചുഗൽ : ജനുവരി 1, 5:30 am
- ബ്രസീൽ (ചില പ്രദേശങ്ങൾ) ജനുവരി 1, 7:30 am
- അർജന്റീന, ചിലി, പരാഗ്വേ ബ്രസീൽ (ചില പ്രദേശങ്ങൾ) : ജനുവരി 1, 8:30 am
- ന്യൂയോർക്ക്, വാഷിംഗ്ടൺ, ഡെട്രോയിറ്റ് : ജനുവരി 1,10:30 am
- ചിക്കാഗോ : ജനുവരി 1, 11:30 am
- കൊളറാഡോ., അരിസോണ : ജനുവരി 1, 12:30 pm
- നെവാഡ : ജനുവരി 1, 1:30 pm
- അലാസ്ക : ജനുവരി 1, 2:30 pm
- ഹവായ് : ജനുവരി 1, 3:30 pm
- അമേരിക്കൻ സമോവ : ജനുവരി 1, 4:30 pm
- ഹൗലാൻഡ് ആൻഡ് ബേക്കർ ദ്വീപുകൾ : ജനുവരി 1, 5:30 pm
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 31, 2022 3:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
2023 നെ ആദ്യം വരവേൽക്കുന്നതെവിടെ? ഏറ്റവുമൊടുവിൽ പുതുവർഷം പിറക്കുന്നതെവിടെ?