TRENDING:

പ്രണയവും ദാമ്പത്യവും; ആഗോള പട്ടികയിൽ ഇന്ത്യ പിന്നിൽ; പങ്കാളിയുമായുള്ള സംതൃപ്തിയിൽ ഏറ്റവും താഴ്ന്ന റാങ്ക്

Last Updated:

വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് നടത്തിയ സർവേയിൽ പ്രണയവും ദാമ്പത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കാര്യങ്ങളാണ് പരിശോധിച്ചത്. സ്വന്തം ജീവിതത്തിലെ പ്രണയത്തിലുള്ള സംതൃപ്തി, ലൈംഗിക ജീവിതം, പങ്കാളിയുമായുള്ള ബന്ധം എന്നിവയാണവ

advertisement
29 രാജ്യങ്ങളിൽ നടത്തിയ ഇപ്‌സോസ് ഗ്ലോബൽ സർവേ പ്രകാരം ദാമ്പത്യ/പങ്കാളി സംതൃപ്തിയിൽ ഇന്ത്യ ഏറ്റവും പിന്നിൽ. എന്നാൽ പ്രണയം, ലൈംഗിക ജീവിതം എന്നീ കാര്യങ്ങളിൽ ഇന്ത്യ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുണ്ട്. വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് നടത്തിയ സർവേയിൽ പ്രണയവും ദാമ്പത്യവുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന കാര്യങ്ങളാണ് പരിശോധിച്ചത്. സ്വന്തം ജീവിതത്തിലെ പ്രണയത്തിലുള്ള സംതൃപ്തി, ലൈംഗിക ജീവിതം, പങ്കാളിയുമായുള്ള ബന്ധം എന്നിവയാണവ.
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
advertisement

പ്രധാന കണ്ടെത്തലുകൾ

പങ്കാളി സംതൃപ്തി : ഈ വിഭാഗത്തിൽ സർവേയിൽ പങ്കെടുത്ത 29 രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ റാങ്കാണ് ഇന്ത്യയ്ക്ക്. പങ്കാളിയുമായി സ്നേഹപൂർണമായ ബന്ധമാണുള്ളതെന്ന് 67 ശതമാനം ഇന്ത്യക്കാർ പറയുമ്പോഴും ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറഞ്ഞ നിരക്കാണ്.

സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ: തങ്ങൾ സ്നേഹിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിൽ പട്ടികയിലെ അവസാന മൂന്ന് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇന്ത്യയ്ക്കൊപ്പമുള്ള മറ്റ് രാജ്യങ്ങൾ. ബന്ധത്തിന്റെ നിലനിൽപ്പിനോ സ്ഥിരതയ്ക്കോ അപ്പുറം, പരസ്പരമുള്ള വൈകാരിക കൈമാറ്റത്തിൽ ഇന്ത്യൻ പങ്കാളികൾക്കിടയിൽ കുറഞ്ഞ അളവിലുള്ള സ്ഥിരീകരണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

advertisement

പ്രണയവും ലൈംഗിക ജീവിതവും: വൈകാരികമായ കാര്യങ്ങളിൽ പിന്നിലാണെങ്കിലും പ്രണയം, ലൈംഗിക ജീവിതം എന്നീ കാര്യങ്ങളിൽ ഇന്ത്യക്കാർ സംതൃപ്തരാണ്. ഈ വിഭാഗത്തിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്. തായ്‌ലൻഡും ഇന്തോനേഷ്യയുമാണ് ഈ വിഭാഗത്തിൽ മുന്നിലുള്ളത്. മെക്സിക്കോ, സ്പെയിൻ, മലേഷ്യ, കൊളംബിയ, പെറു, ഇന്ത്യ, അർജന്റീന എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നാലെ. വൈകാരികമായ അംഗീകാരം താരതമ്യേന കുറവാണെങ്കിലും, പ്രണയവും അടുപ്പവുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഇന്ത്യക്കാർ കൂടുതൽ പോസിറ്റീവ് ആയി വിലയിരുത്തുന്നു എന്നാണ് ഈ വ്യത്യാസം ചൂണ്ടിക്കാണിക്കുന്നത്.

advertisement

പട്ടികയിൽ മുന്നിൽ നിൽക്കുന്നവർ: തായ്‌ലൻഡാണ് പട്ടികയിൽ ഒന്നാമത്. ഇന്തോനേഷ്യ, മെക്സിക്കോ എന്നിവയാണ് തൊട്ടുപിന്നാലെ. പ്രണയത്തിന്റെ നഗരങ്ങളെന്ന് അറിയപ്പെടുന്ന ഇറ്റലിയും ഫ്രാൻസും പോലും പട്ടികയിലെ അവസാന പത്തിലാണ്.

ആധുനിക ജീവിതശൈലിയിലെ സമ്മർദങ്ങൾ , ജോലിഭാരം, കുടുംബ ഉത്തരവാദിത്തങ്ങൾ എന്നിവ പങ്കാളികൾക്കിടയിലെ വൈകാരികമായ അടുപ്പത്തെ ബാധിക്കുന്നുണ്ടെന്ന് ഇപ്‌സോസ് ഇന്ത്യ സിഇഒ സുരേഷ് രാമലിംഗം നിരീക്ഷിക്കുന്നു. കാമസൂത്രയുടെയും ബോളിവുഡ് പ്രണയങ്ങളുടെയും നാടാണെങ്കിലും സമകാലിക യാഥാർത്ഥ്യങ്ങൾ ഇന്ത്യക്കാരുടെ പ്രണയ സങ്കല്പങ്ങളെ സ്വാധീനിക്കുന്നുണ്ട്.

പണം കൊണ്ട് പ്രണയ സുഖം വാങ്ങാൻ കഴിയുമോ?

advertisement

സർവേയിൽ പങ്കെടുത്ത 29 രാജ്യങ്ങളിൽ പൊതുവെ ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിലെ ആളുകൾ സ്നേഹിക്കപ്പെടുന്നതായി തോന്നാനും പ്രണയ/ലൈംഗിക ജീവിതത്തിൽ കൂടുതൽ സന്തോഷവാന്മാരായിരിക്കാനും സാധ്യതയുള്ളതായി കണ്ടെത്തി.

സ്നേഹിക്കപ്പെടുന്നു എന്ന തോന്നൽ: ഉയർന്ന വരുമാനമുള്ളവർക്കിടയിൽ ഇത് 82 ശതമാനമാണ്. കുറഞ്ഞ വരുമാനമുള്ളവരേക്കാൾ (72%) 10 ശതമാനം കൂടുതലാണിത്.

പ്രണയ/ലൈംഗിക ജീവിതം: ഉയർന്ന വരുമാനമുള്ളവരിൽ 68 ശതമാനവും കുറഞ്ഞ വരുമാനമുള്ളവരിൽ 52 ശതമാനവും മാത്രമാണ് തങ്ങളുടെ പ്രണയ/ലൈംഗിക ജീവിതത്തിൽ സംതൃപ്തർ. ഇവിടെ 14 ശതമാനത്തിന്റെ വലിയ അന്തരം കാണാം.

advertisement

സാങ്കേതിക വിവരങ്ങൾ

ഈ സർവേയ്ക്കായി ഇന്ത്യയിലെ 18 വയസിന് മുകളിലുള്ള മുതിർന്നവർ ഉൾപ്പെടെ ആകെ 23,268 പേരിലാണ് ഇപ്‌സോസ് അഭിമുഖം നടത്തിയത്. ഇന്ത്യയിൽ നിന്നുള്ള 2,200 പേരിൽ ഏകദേശം 1,800 പേരെ നേരിട്ടും 400 പേരെ ഓൺലൈൻ വഴിയുമാണ് സർവേയുടെ ഭാഗമാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: According to the Ipsos Love Life Satisfaction Index 2026, India has ranked lowest among 29 markets regarding satisfaction with their spouse or partner. While 67% of Indians describe their relationship as loving, they report lower levels of "feeling loved" compared to global peers, placing India in the bottom three alongside Japan and South Korea. Paradoxically, India performs well in romance and sex life satisfaction, ranking 8th globally. Thailand leads the index, while cultural icons like France and Italy also featured in the bottom ten, highlighting a gap between romantic stereotypes and modern lived realities.

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പ്രണയവും ദാമ്പത്യവും; ആഗോള പട്ടികയിൽ ഇന്ത്യ പിന്നിൽ; പങ്കാളിയുമായുള്ള സംതൃപ്തിയിൽ ഏറ്റവും താഴ്ന്ന റാങ്ക്
Open in App
Home
Video
Impact Shorts
Web Stories