TRENDING:

വിമുക്തഭടന്റെ വീട്ടിലെ ടാപ്പിൽ നിന്ന് അപൂർവ മൽസ്യം; ചെങ്ങന്നൂരെ ഗോളാന്തരവാർത്ത മാലോകരെ അറിയിച്ചത് ടൈറ്റാനിക്ക് താരം ഡി കാപ്രിയോ

Last Updated:

ശുദ്ധജല മൽസ്യമായ പാൻജിയോ പാതാള (Pangio Pathala) എന്ന മീനാണ് ഇത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഏതാണ്ട് ഒരു വർഷം മുൻപ് ചെങ്ങന്നൂർ തിരുവൻവണ്ടൂരിലെ വീട്ടിലെ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് എബ്രഹാം ആ കാഴ്ച കണ്ടത്. ഒരു ചെറുമീൻ ടാപ്പിൽ നിന്ന് ചാടി ബക്കറ്റിൽ വന്നിരിക്കുന്നു. അതൊരു അതൊരു ആഗോള വാർത്തയാകും എന്നൊന്നും ഈ മുൻ പട്ടാളക്കാരൻ കരുതിയില്ല. ഇക്കാര്യം ടൈറ്റാനിക് താരം ലിയനാർഡോ ഡി കാപ്രിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചതാണ് ഇപ്പോൾ ചർച്ചാ വിഷയം. ഡി കാപ്രിയോയുടെ റീവൈൽഡ് എന്ന ബ്ലോഗിൽ അമേരിക്കൻ എഴുത്തുകാരിയായ ലോറ മൊറോനോ ഇതേക്കുറിച്ച് വിശദമായി എഴുതിയ കാര്യമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
Pangio Pathala
Pangio Pathala
advertisement

ഒരു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഡികാപ്രിയോ ചൊവ്വാഴ്ചയാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ശുദ്ധജല മൽസ്യമായ പാൻജിയോ പാതാള (Pangio Pathala) എന്ന മീനാണ് അത്. കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലയിലെ (Kufos – കുഫോസ്) ഒരു സംഘം ഗവേഷകരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ, 2015 മുതൽ കേരളത്തിലുടനീളം തങ്ങൾ നടത്തിയ സർവേ ആഗോള ശ്രദ്ധ നേടിയതായി കുഫോസ് അസിസ്റ്റന്റ് പ്രൊഫസർ രാജീവ് രാഘവൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇപ്പോൾ സ്റ്റേജ് ഡെക്കറേറ്ററായ എബ്രഹാമിന് തന്റെ ബക്കറ്റിൽ വീണ ആ ചെറു മൽസ്യത്തെ പെട്ടെന്ന് മറക്കാനാകില്ല.

advertisement

”അതൊരു ചുവന്ന നൂലാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അത് അനങ്ങുന്നത് ശ്രദ്ധയിൽ പെട്ടു. നമ്മുടെ നാട്ടിൽ അത്തരം ജീവികളെ കണ്ടെത്തിയ വാർത്തകൾ വായിച്ചത് ഓർമയുണ്ടായിരുന്നു. അതു കൊണ്ട് അതിനെ ഒരു ജാറിലേക്ക് മാറ്റി. പിന്നീട് അയൽവാസിയായ കോളേജ് പ്രൊഫസർ ബെന്നി തോമസിനെ ബന്ധപ്പെട്ടു.കുഫോസിലെ ഗവേഷകരെ വിവരം അറിയിക്കാൻ പറഞ്ഞത് അദ്ദേഹമാണ്. 17 അടി താഴ്ചയുള്ള കിണറ്റിൽ നിന്നാണ് എന്റെ വാട്ടർ ടാങ്കിലേയ്ക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ഞാൻ ടാങ്ക് പരിശോധിച്ചപ്പോൾ അത്തരത്തിലുള്ള മൂന്ന് മത്സ്യങ്ങളെ കൂടി കണ്ടെത്തി”, എബ്രഹാം പറഞ്ഞു.

advertisement

അത് എന്നെയും എന്റെ സുഹൃത്തുക്കളെയും ഇത്തരം സർവേകളെക്കുറിച്ച് കൂടുതലറിയാൻ പ്രേരിപ്പിച്ചു. സമാനമായ ജീവികളെ കണ്ടെത്തിയാൽ ഞങ്ങൾ തീർച്ചയായും ബന്ധപ്പെട്ടവരെ അക്കാര്യം അറിയിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു. പാൻജിയോ പാതാള, അല്ലെങ്കിൽ പാതാള എൽ ലോച്ച് (Pathala Eel Loach) സ്പീഷിസിലെ ‘പാതാള’ എന്ന വാക്ക് സംസ്‌കൃതത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. 3.4 സെന്റീമീറ്റർ നീളമുണ്ട് ഈ മൽസ്യത്തിന്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുഫോസ് ഗവേഷക സംഘം 2015 മുതൽ ഇത്തരം അഞ്ചിലധികം മത്സ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ ഈ നേട്ടം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് കുഫോസ് സംഘം. പൊതുജനങ്ങളുടെ പിന്തുണയോടെ മാത്രമേ ഇത്തരം ഇനങ്ങളെ കണ്ടെത്താനാകൂ എന്നും കുഫോസ് അസിസ്റ്റന്റ് പ്രൊഫസർ രാജീവ് രാഘവൻ പറഞ്ഞു. എറണാകുളത്തെ കുഫോസ് ലാബിലാണ് രാജീവും സംഘവും ഈ ചെറുമത്സ്യങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം നടത്തിയത്.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
വിമുക്തഭടന്റെ വീട്ടിലെ ടാപ്പിൽ നിന്ന് അപൂർവ മൽസ്യം; ചെങ്ങന്നൂരെ ഗോളാന്തരവാർത്ത മാലോകരെ അറിയിച്ചത് ടൈറ്റാനിക്ക് താരം ഡി കാപ്രിയോ
Open in App
Home
Video
Impact Shorts
Web Stories