TRENDING:UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ[NEWS]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
advertisement
മക്കൾ പ്ലസ്ടുവിലും നാലാം ക്ലാസിലുമാണ് പഠിക്കുന്നതെന്നും വീട്ടുജോലിക്ക് പോയി പണം കിട്ടിയാലുടൻ തരാമെന്നുമായിരുന്നു പാലോട് എസ്ഐയ്ക്ക് എഴുതിയ അപേക്ഷയിൽ ഈ അമ്മ പറഞ്ഞിരുന്നത്.
പെരിങ്ങമലയിലാണ് ഇവർ വാടകയ്ക്കു താമസിക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ വീട്ടുജോലിയെടുത്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ അതും നിലച്ചു. അവസാനത്തെ ആശ്രയമെന്ന നിലയിലാണ് കത്തുമായി സ്റ്റേഷനിലെത്തിയത്.
കത്ത് വായിച്ച എസ്ഐ സതീഷ് കുമാർ ഉടൻ 2000 രൂപ നൽകി. തൊട്ടു പിന്നാലെ പൊലീസുകാർ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങി നൽകി.അമ്മയെയും മക്കളെയും പൊലീസുകാർ തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു.