'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ

Last Updated:

ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്.

ന്യൂഡൽഹി : പാലക്കാട് ജില്ലയിൽ കൊല്ലപ്പെട്ട ആന സ്ഫോടകവസ്തു യാദൃച്ഛികമായി കഴിച്ചതാകാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. സംസ്ഥാന സർക്കാരും കേന്ദ്ര വനം മന്ത്രാലയവും പക്ഷപാതമില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിൽ വ്യക്തമാക്കി.
ആനയുടെ മരണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് കേന്ദ്ര വനം സഹമന്ത്രി ബാബുൽ സുപ്രിയോയും പറഞ്ഞു. ഡി.ജി.എഫ്. സഞ്ജയ് കുമാറിന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗത്തിന് ശേഷമാണ് വനം മന്ത്രാലയം ട്വീറ്റ് ചെയ്തിരിക്കുന്നത്.
advertisement
[NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
"ഗർഭിണിയായ ആന കൊല്ലപ്പെട്ടത് അതീവവേദനാജനകമാണ്. പലപ്പോഴും നാട്ടുകാർ കാട്ടുമൃഗങ്ങൾ കൃഷിത്തോട്ടത്തിൽ എത്തുന്നത് തടയാനായി പഴങ്ങളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുവെക്കാറുണ്ട്. കൊല്ലപ്പെട്ട ആന യാദൃച്ഛികമായി അത്തരത്തിലുള്ള പഴം കഴിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നത്. ആന കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.  കുറ്റക്കാരെ പിടികൂടാൻ അടിയന്തര നിർദേശം നൽകിയിരുന്നു. ആനയുടെ മരണത്തിന് ഏതെങ്കിലും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ അവർക്കെതിരേ നടപടിയെടുക്കാനും നിർദേശിച്ചിട്ടുണ്ട്."-മന്ത്രാലയം വ്യക്തമാക്കി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ
Next Article
advertisement
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
തമിഴ്നാട്ടിലെ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം തിരികെയെത്തി
  • വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് കാണാതായ സിംഹം 2 ദിവസത്തിനു ശേഷം തിരികെയെത്തി.

  • സിംഹത്തെ കണ്ടെത്താൻ തെർമൽ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു.

  • കാണാതായ സിംഹം ലയൺ സഫാരി മേഖലയിൽത്തന്നെ ഉണ്ടെന്നും പുറത്തെവിടേക്കും പോയിട്ടില്ലെന്നും സ്ഥിരീകരിച്ചു.

View All
advertisement