UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ

Last Updated:

കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്.

അബുദാബി: വിസാ കാലാവധി കഴിഞ്ഞവർ  ഓഗസ്റ്റ് 18 ന് മുൻപ് രാജ്യം വിടണമെന്ന് യു.എ.ഇ. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പ്രത്യേക പദ്ധതി പ്രകാരമാണ് വിസാ കാലാവധി കഴിഞ്ഞവരെ രാജ്യത്ത് നിന്നും മടങ്ങാൻ അനുവദിക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് ഒന്നിന് ശേഷം വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യത്ത് തുടരാനുള്ള സമയപരിധി ഡിസംബര്‍ വരെ നീട്ടിയിട്ടുണ്ട്. വിമാന സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് ഇവർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാം. അതേസമയം കോവിഡ് വ്യാപനത്തിന് മുൻപ് വീസാ കാലാവധി കഴിഞ്ഞവരോടാണ് ഉടന്‍ രാജ്യം വിടണമെന്നാണ് യു.എ.ഇ നിർദ്ദേശിച്ചിരിക്കുന്നത്.
advertisement
[NEWS]'ആന സ്ഫോടകവസ്തു കഴിച്ചത് യാദൃച്ഛികമായി'; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇങ്ങനെ [NEWS]വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]
ദുബായ് രാജ്യാന്തര വിമാനത്താവളം വഴി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നവർ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ സൂക്ഷ്മപരിശോധനകള്‍ക്കായി അധികൃതരുമായി ബന്ധപ്പെടണമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി അറിയിച്ചു.
advertisement
ഖിസൈസ് പൊലീസ് സ്റ്റേഷന്‍, സിവില്‍ ഏവിയേഷന്‍ പൊലീസ് സ്റ്റേഷന്‍, ടെര്‍മിനല്‍ രണ്ടിനു സമീപമുള്ള സ്വീകരണ ഹാള്‍ എന്നിവിടങ്ങളിലാണു രാജ്യം വിടാന്‍ സന്നദ്ധരായവരുടെ യാത്രാരേഖകള്‍ പരിശോധിക്കുക. 15 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സൂക്ഷ്മപരിശോധനയില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
അബൂദാബി, ഷാര്‍ജ, റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളങ്ങള്‍ വഴി രാജ്യം വിടുന്നവര്‍ ആറ് മണിക്കൂര്‍ മുന്‍പേ വിമാനത്താവളങ്ങളില്‍ എത്തണമെന്നാണു നിര്‍ദേശം. വിമാന ടിക്കറ്റും ബോഡിങ്ങ് പാസും കയ്യില്‍ കരുതണം. വ്യക്തിഗത വീസയില്‍ കഴിയുന്നവര്‍ക്ക് ആനുകൂല്യം ആവശ്യമെങ്കില്‍ തൊഴിലാളികളുമായി സ്‌പോണ്‍സര്‍മാര്‍ യാത്രക്കാരുടെ ഡിപാര്‍ചര്‍ കേന്ദ്രത്തിലെത്തണം.
advertisement
സംശയങ്ങൾക്ക്  800 453 എന്ന നമ്പറിൽ അവധി ദിനങ്ങള്‍ ഒഴികെ രാവിലെ 8 മുതല്‍ രാത്രി 10 വരെ ബന്ധപ്പെടാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Uncategorized/
UAE Visa | മാർച്ചിന് മുൻപ് വിസാ കാലാവധി കഴിഞ്ഞവർ രാജ്യം വിടണം; അന്ത്യശാസനവുമായി യു.എ.ഇ
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement