ഡോ. രാജീവ് റെഡ്കർ എന്ന മുംബൈയിലെ ഡോക്ടർ 17കാരനായ റൂബൻ ഷെയ്ക്കിന്റെ ജീവൻ രക്ഷിക്കുന്നത് ഇത് രണ്ടാം തവണയാണ്. അപൂർവ രോഗാവസ്ഥയിൽ ജനിച്ച റൂബൻ ഷെയ്ക്കിന്റെ മൂത്രസഞ്ചി, ലിംഗം എന്നിവയ്ക്ക് വൈകല്യം ബാധിച്ചിട്ടുണ്ട്.
1,00,000 കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അതിലൊന്നിലാണ് എക്സ്ട്രോഫി - എപ്പിസ്പാഡിയാസ് കോംപ്ലക്സ് (ഇ ഇ സി) എന്ന് വിളിക്കപ്പെടുന്ന ഈ അപൂര്‍വ രോഗം സാധാരണയായി ഉണ്ടാകുന്നത്. മൂത്രസഞ്ചിയില്‍ മൂത്രം സംഭരിക്കാനോ സാധാരണരീതിയില്‍ പ്രവർത്തിക്കാനോ കഴിയുകയില്ല എന്നതാണ് ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പ്രാഥമികമായ സങ്കീർണത. ഡോ. റെഡ്കർ ഷെയ്ക്കിനെ ഏകദേശം പതിനഞ്ച് വർഷം മുമ്പ് വാഡിയ ഹോസ്പിറ്റലിൽ പ്രാക്ടീസ് ചെയ്തിരുന്ന സമയത്ത് ഈ അപൂര്‍വ രോഗത്തിന് ചികിത്സിച്ചിട്ടുണ്ടായിരുന്നു.
advertisement
Explained | എന്താണ് 'അസ്ഥിമരണം'? കോവിഡ് മുക്തരിൽ കണ്ടുവരുന്ന അവാസ്‌കുലാർ നെക്രോസിസ്
അദ്ദേഹം ഷെയ്ക്കിന്റെ മൂത്രസഞ്ചി വലുതാക്കുന്നതിനുള്ള ഓഗുമെന്റേഷന്‍ എന്ന ശസ്ത്രക്രിയയും മിട്രോഫാനോഫ് നടപടിക്രമങ്ങളും അക്കാലത്ത് നടത്തിയിരുന്നു.
മൂത്രസഞ്ചിയുടെ വലുപ്പം വർദ്ധിപ്പിക്കുന്നതിന് ഓഗുമെന്റേഷന്‍ ശസ്ത്രക്രിയ സഹായിക്കുമ്പോൾ, രണ്ടാമത്തെ മിട്രോഫാനോഫ് നടപടിക്രമത്തിലൂടെ മൂത്രമൊഴിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
'പൊക്കിളിലൂടെ സൃഷ്ടിച്ച ഒരു ചെറിയ ദ്വാരത്തിലൂടെ മൂത്രാശയത്തെ ട്യൂബ് വഴി അപ്പെന്‍ഡിക്സുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ചികിത്സയ്ക്ക് ശേഷം റൂബൻ കൊൽക്കത്തയിലേക്ക് പോയതിനാൽ തുടർന്നുള്ള ചികില്‍സാ നടപടികൾ നടത്തിയതുമില്ല,' ഡോ. ഡോ. റെഡ്കർ പറഞ്ഞു. അപൂർവമായി സംഭവിക്കുന്ന ഇത്തരം കേസുകൾക്ക് സാധാരണയായി ദീർഘകാലത്തേക്കുള്ള മേല്‍നോട്ടം, തുടർച്ചയായുള്ള പരിശോധനകൾ എന്നിവ ആവശ്യമാണ്.
മഹിം - ഫോർട്ടിസ് അസോസിയേറ്റ്, എസ്‌എൽ രഹെജ ഹോസ്പിറ്റലിൽ നിലവിൽ കൺസൾട്ടന്റ് പീഡിയാട്രിക് സർജനായി ജോലി ചെയ്യുന്ന ഡോ. റെഡ്കറിനെ റൂബൻ കഴിഞ്ഞമാസം ബന്ധപ്പെട്ടിരുന്നു. കടുത്ത വേദന അനുഭവപ്പെടുന്നതായും മൂത്രം നിയന്ത്രിക്കാൻ കഴിയാത്തതായും റൂബൻ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന്, ഡോ. റെഡ്കറുടെ 2000 മൈൽ അകലെയുള്ള ക്ലിനിക്കിലേക്ക് കുട്ടി രക്ഷാകർത്താവുമായി എത്തുകയായിരുന്നു. ഡോ. റെഡ്കറും കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. സുരേഷ് ഭഗത്തും മഹിമിലെ എസ്‌എൽ രഹെജ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് നിയോനാറ്റോളജിസ്റ്റ് ഡോ. അസ്മിത മഹാജനും ചേർന്നാണ് കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഇക്കഴിഞ്ഞ ജൂൺ 30ന് നടത്തിയത്.
അവർ 13.4 " വലിപ്പമുള്ള കാൽസ്യം ഓക്സലേറ്റ് കല്ല് ഷെയ്ക്കിന്റെ മൂത്രാശയത്തിൽ നിന്ന് നീക്കം ചെയ്യുകയും അവയവത്തെ പുനർനിർമ്മിക്കുകയും ചെയ്തു. പ്രസ്തുത ദൗത്യത്തെ വളരെയേറെ വെല്ലുവിളി നിറഞ്ഞ നടപടി ക്രമമാണെന്നാണ് അവര്‍ വിശേഷിപ്പിച്ചത്.
ഭാഗ്യമെന്നു പറയട്ടെ, ഷെയ്ക്ക് ശസ്ത്രക്രിയയോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും അവന്റെ വൃക്കകൾ ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. റെഡ്കർ പറഞ്ഞു. രക്ഷകർത്താവുമായി എത്തിച്ചേര്‍ന്ന ഈ കൗമാരക്കാരന്റെ കൈയ്യില്‍ പണമൊന്നുമുണ്ടായിരുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ അവനെ സൗജന്യമായി ചികിത്സിക്കാൻ ആശുപത്രി അധികൃതര്‍ സമ്മതിക്കുകയായിരുന്നു. ചികിത്സ നടത്തിയില്ലെങ്കിൽ കുട്ടിയുടെ അവസ്ഥ മാരകമായി മാറുമായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.
എന്തായാലും ഇത്തരത്തിലുള്ള നന്മയുടെ വാര്‍ത്തകള്‍ എന്നും മനസ്സിനു കുളിര്‍മ്മ തന്നെയാണ്.