കൊച്ചി: ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ ജ്യോതി ബസുവിന്റെ ജന്മദിനം മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഓർത്തില്ലെന്ന് ബി ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപ് ജി വാര്യർ വിമർശനവുമായി രംഗത്ത് എത്തിയത്. കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചത് എന്തുകൊണ്ടാണെന്നും സന്ദീപ് വാര്യർ ചോദിച്ചു.
ഇരുപത്തിമൂന്നു വർഷം ബംഗാൾ മുഖ്യമന്ത്രി ആയിരുന്ന ജ്യോതി ബസുവിന്റെ ജന്മദിനം ജൂലായ് എട്ടിന് ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബി ജെ പി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചെന്നും സന്ദീപ് വാര്യർ കുറിച്ചു.
പ്രത്യയശാസ്ത്രപരമായി വിയോജിക്കുമ്പോഴും ഇ എം എസിന്റെ സംസ്കാരത്തിന് ഡൽഹിയിൽ നിന്ന് പറന്നെത്തിയ പാരമ്പര്യമാണ് ബി ജെ പിക്ക് ഉള്ളതെന്നും ബംഗാളിലെ ബി ജെ പി അത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രത്യേക കോവിഡ് സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതിഎന്നാൽ, കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചത് എന്തു കൊണ്ടാണെന്നും സന്ദീപ് വാര്യർ ചോദിച്ചു. ബംഗാളിൽ ഇനി സി പി എമ്മില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള വിമുഖതയാണോയെന്നും എന്തായാലും വളരെ മോശമായിപ്പോയി എന്നും ബി ജെ പി വക്താവ് പറഞ്ഞു.
സന്ദീപ് ജി വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്,'ഇന്നലെ ജൂലായ് 8. 23 വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്ന സഖാവ് ജ്യോതി ബസുവിന്റെ ജന്മദിനം. ചരിത്രത്തിൽ ആദ്യമായി ഒരു ഇടതുപക്ഷ അംഗം പോലുമില്ലാത്ത ബംഗാൾ നിയമസഭയിൽ ബി ജെ പി അംഗങ്ങൾ ജ്യോതി ബസുവിനെ അനുസ്മരിച്ചു.
പ്രത്യയശാസ്ത്രപരമായി വിയോജിക്കുമ്പോഴും, സത്യപ്രതിജ്ഞക്ക് ശേഷം ഇ എം എസ്സിന്റെ സംസ്കാരത്തിന് ഡൽഹിയിൽ നിന്ന് പറന്നെത്തിയ പാരമ്പര്യമാണ് ബി ജെ പിക്കുള്ളത്. അതൊരിക്കൽ കൂടി ബംഗാളിലെ ബി ജെ പി തെളിയിച്ചു.
സർദാർ പട്ടേലിനെ ബി ജെ പി അർഹിക്കുന്ന ആദരവോടെ അനുസ്മരിച്ചപ്പോൾ, അന്നുവരെ നെഹ്റു കുടുംബത്തിന്റെ അപദാനങ്ങൾ മാത്രം വാഴ്ത്തി പാടി ശീലമുള്ള കോൺഗ്രസുകാർക്ക് അത് സഹിക്കാനായിരുന്നില്ല.
കേരളത്തിലെ ഒറ്റ സി പി എം നേതാവും, മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഇന്നലത്തെ ദിവസം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളെ ഓർത്തില്ല. കൊലയാളി കുഞ്ഞനന്തനെ വരെ അനുസ്മരിക്കുന്ന പിണറായി ജ്യോതി ബസുവിനെ വിസ്മരിച്ചതെന്തുകൊണ്ടാണ് ? ബംഗാളിൽ ഇനി സി പി എമ്മില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാനുള്ള വിമുഖതയാണോ? എന്തായാലും വളരെ മോശമായിപ്പോയി.
പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കാൻ ഇടതുമുന്നണിയിലെ അംഗങ്ങളോ മുതിർന്ന നേതാക്കളോ സംസ്ഥാന നിയമസഭയിൽ ഹാജരായില്ല. എന്നാൽ, സഭയിൽ ഉണ്ടായിരുന്ന തൃണമൂൽ, ബി ജെ പി, സംയുക്ത മോർച്ച അംഗങ്ങൾ മുൻ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അനുസ്മരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.