TRENDING:

National Youth Day 2022 | സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ദേശീയ യുവജന ദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്?

Last Updated:

സ്വാമി വിവേകാനന്ദന്റെ 159-ാം ജന്മവാർഷികത്തിൽ ഈ വർഷത്തെ ദേശീയ യുവജന ദിനം ആചരിക്കുമ്പോൾ, നമ്മുടെ ജീവിതത്തെ നന്മയിലേക്ക് നയിച്ച അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മഹത്‌വചനങ്ങളും ഓർക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ (Swami Vivekananda) പല മഹത് വചനങ്ങളും ഭയമില്ലാതെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും കാതുകളിൽ അലയടിക്കാറുണ്ട്. സ്വാമി വിവേകാനന്ദന്റെ ജീവിതവും വചനങ്ങളും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
National Youth Day 2022
National Youth Day 2022
advertisement

1985ലാണ് ഇന്ത്യൻ സ‍‍ർക്കാ‍ർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി (National Youth Day) പ്രഖ്യാപിച്ചത്. 1985 മുതൽ ഈ ദിനം ഇന്ത്യയൊട്ടാകെ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദന്റെ 159-ാം ജന്മവാർഷികത്തിൽ ഈ വർഷത്തെ ദേശീയ യുവജന ദിനം ആചരിക്കുമ്പോൾ, നമ്മുടെ ജീവിതത്തെ നന്മയിലേക്ക് നയിച്ച അദ്ദേഹത്തെയും അദ്ദേഹത്തിന്റെ മഹത്‌വചനങ്ങളും ഓർക്കാം.

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1863 ജനുവരി 12നാണ് നരേന്ദ്രനാഥ് ദത്തയായി സ്വാമി വിവേകാനന്ദൻ ജനിച്ചത്. അദ്ദേഹം കുട്ടിക്കാലം മുതൽ ആത്മീയതയിലേക്ക് ചായ്‌വുള്ള വ്യക്തിയായിരുന്നു. വളരെ ചെറുപ്പം മുതലേ ധ്യാനം പരിശീലിച്ച വിവേകാനന്ദൻ ബ്രഹ്മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. ദേശസ്നേഹികളിൽ ഒരാളായ അദ്ദേഹമാണ് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയത്.

advertisement

തന്റെ പിതാവായ ശ്രീരാമകൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹം മാനസികമായി തകർന്നെങ്കിലും, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാണുന്നതിനായി അദ്ദേഹം ഒരു നീണ്ട യാത്ര നടത്താൻ തീരുമാനിച്ചു. ഒരു യഥാർത്ഥ കർമ്മയോഗിയായ അദ്ദേഹത്തിന് ഈ രാജ്യത്തെ യുവാക്കളിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. യുവാക്കൾക്ക് അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും ഇന്ത്യയുടെ ​ഗതി തന്നെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.

"എനിക്ക് വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്, അതിനുള്ളിൽ അതേവസ്തുക്കൾ കൊണ്ടുള്ള മനസ്സും ഉണ്ടാകണം" എന്നായിരുന്നു അദ്ദേഹം യുവാക്കൾക്ക് നൽകിയ സന്ദേശം. ഇത്തരം സന്ദേശങ്ങളിലൂടെ യുവാക്കളിൽ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

advertisement

ആത്മവിശ്വാസമുള്ള വ്യക്തിത്വം

ആത്മവിശ്വാസം പുലർത്താൻ അദ്ദേഹം യുവാക്കളെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു. അതിനു പ്രധാന കാരണം ആളുകൾക്ക് തങ്ങളിൽ തന്നെയുള്ള വിശ്വാസം അഥവാ ആത്മവിശ്വാസം ഇല്ലെങ്കിൽ ജീവിതം നൽകുന്ന വെല്ലുവിളികളെ അവ‍ർ എപ്പോഴും ഭയപ്പെടുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു

ശുഭാപ്തിവിശ്വാസം

ആത്മീയമായോ ശാരീരികമായോ മാനസികമായോ നമ്മെ തളർത്തുന്ന എന്തും വിഷം പോലെ തള്ളിക്കളയണമെന്നും സ്വാമി വിവേകാനന്ദൻ വ്യക്തമാക്കിയിരുന്നു. യോഗയുടെയും ധ്യാനത്തിന്റെയും സഹായത്തോടെ ദുർബലമായ ചിന്തകളെ ശുഭാപ്തിവിശ്വാസമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വാമി വിവേകാനന്ദൻ വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. 1893ൽ ചിക്കാഗോയിലെ പാർലമെന്റ് ഓഫ് റിലീജിയൻസിൽ നടത്തിയ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. വേദാന്ത തത്ത്വചിന്തയ്ക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ ആത്മീയ അംബാസഡറായി മാറി.

advertisement

Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
National Youth Day 2022 | സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തിൽ ദേശീയ യുവജന ദിനം ആഘോഷിക്കുന്നത് എന്തുകൊണ്ട്?
Open in App
Home
Video
Impact Shorts
Web Stories