വിമലയെ കാസര്‍ഗോഡ് മുള്ളേരിയ സ്വദേശി പുഷ്പരാജന്‍ താലി ചാര്‍ത്തി. ന്യൂസ് 18 വാര്‍ത്തയെ തുടര്‍ന്നാണ് വിമലയ്ക്ക് ജില്ലാ ഭരണകൂടം പാസ് അനുവദിച്ചത്.
ഒന്‍പതര മണിക്കൂര്‍ അതിര്‍ത്തിയില്‍ കാത്തു നിന്ന ശേഷമാണ് വിമലയ്ക്ക് കേരളത്തിലേക്ക് കടക്കാനായത്.
രാവിലെ ഏഴരയോടെയാണ് വധുവും കൂട്ടരും അതിര്‍ത്തിയിലെത്തിയത്. വിമലയ്ക്ക് കര്‍ണാടകയുടെ പാസ് ലഭിച്ചെങ്കിലും കേരളത്തിന്റെ അനുമതി ലഭിച്ചില്ല.
advertisement
പുഷ്പരാജന്റെ വസതിയില്‍ വിവാഹം നടക്കേണ്ടിയിരുന്ന മുഹൂര്‍ത്തം ഉച്ചയ്ക്ക് പന്ത്രണ്ടു മണി. പാസ് സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം മുടങ്ങിയതോടെ ഇരുഭാഗത്തും അങ്കലാപ്പ്.
mariage Thalappady Boarder
ഒടുവില്‍ അതിര്‍ത്തിയില്‍ തന്നെ വിവാഹം നടത്തിയാലോയെന്നും ആലോചന.
അതിര്‍ത്തിയെന്ന കടമ്പയില്‍ കുടുങ്ങി വിവാഹം നീളുന്നത് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തതോടെ കാസര്‍ഗോഡ് ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെട്ടു. വൈകിട്ട് നാലരയോടെ പാസുമായി വിമല അതിര്‍ത്തി കടന്നു.
TRENDING:Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ? [NEWS]അന്ന് സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉണ്ടായിരുന്നെങ്കിൽ; 25 വർഷം മുൻപേയുള്ള വിവാദ ചിത്രവുമായി മിലിന്ദ് സോമൻ [PHOTO]കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ എയിംസിൽ കോവിഡ് ബാധിച്ചത് 92 ആരോഗ്യ പ്രവർത്തകർക്ക് [NEWS]