ന്യൂഡൽഹി: കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയിലെ 92 ആരോഗ്യപ്രവർത്തകർക്ക്
കോവിഡ് ബാധിച്ചു. മെഡിക്കൽ, നോൺ മെഡിക്കൽ സ്റ്റാഫുകളടക്കമാണ് ഇത്രയും പേർക്ക് കോവിഡ് ബാധിച്ചത്. ഓർത്തോപീഡിക് ഡിവിഷനിലെ ഒരു അധ്യാപകനും കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു.
എയിംസിൽ ജോലി ചെയ്യുന്ന ഒരു അധ്യാപകൻ, രണ്ട് റസിഡന്റ് ഡോക്ടർമാർ, 13 നഴ്സുമാർ, 45 സെക്യൂരിറ്റി ഗാർഡുകൾ, 12 ശുചീകരണ തൊഴിലാളികൾ, ടെക്നീഷ്യൻസ്, ഹോസ്പിറ്റൽ അറ്റൻന്റ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റേഴ്സ് എന്നിവർ കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
You may also like:ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: രമേശ് ചെന്നിത്തല [NEWS]
ശനിയാഴ്ചയാണ് ഓർത്തോപീഡിക് വകുപ്പിലെ അധ്യാപകന് കോവിഡ് 19 സ്ഥിരീകരിച്ചത്. എന്നാൽ, കൊറോണ വൈറസ് യൂണിറ്റിൽ അദ്ദേഹം നിയമിതനായിരുന്നില്ല. സമ്പർക്കപട്ടിക കണ്ടെത്തുകയും പത്തോളം ആൾക്കാരെ ഇതിനോടകം ക്വാറന്റീൻ ചെയ്യുകയും ചെയ്തെന്ന് എയിംസിലെ മെിക്കൽ സൂപ്രണ്ട് ഡോ. ഡി.കെ ശർമ പറഞ്ഞു. എയിംസിലെ 92 ആരോഗ്യപ്രവർത്തകർക്ക് കൊറോണ വൈറസ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ എയിംസിൽ എത്തുന്ന രോഗികൾക്ക് കർശന നിർദ്ദേശമാണ് എയിംസ് അധികൃതർ നൽകിയിരിക്കുന്നത്. ആശുപത്രിയിലേക്ക് എത്തുന്ന രോഗികൾ പ്രവേശിക്കുമ്പോൾ തന്നെ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 5, 242 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ഇതോടെ, രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 96,169 ആയി. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. 157 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചത്. ഇതോടെ, മരിച്ചവരുടെ എണ്ണം 3, 029 ആയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Coronavirus italy, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus