സ്‌പോട്ടിങ്
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ സ്‌പോട്ടിങ് (Spotting) അനുഭവപ്പെടാം. ക്രമഹരിതമായ സ്‌പോട്ടിങിനെ ഇംപ്ലാന്റേഷന്‍ ബ്ലീഡിങ് എന്നാണ് വിളിക്കുന്നത്. ഇത് ഇളം പിങ്ക് നിറത്തിലോ അല്ലെങ്കില്‍ തവിട്ട് നിറത്തിലോ ആയിരിക്കും കാണപ്പെടുന്നത്. ബീജസങ്കലം നടന്ന അണ്ഡം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ വന്ന് ചേരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ആര്‍ത്തവ കാലയളവ് അവസാനിക്കുന്നതിന് ഒരാഴ്ച മുമ്പ് ആണ് ഇത് കാണപ്പെടുക.
പേശീവലിവ്
വയറിലെ പേശീവലിവും വേദനയും ഗര്‍ഭാവസ്ഥയുടെ അടയാളമായിരിക്കാം. കാരണം ഈ സമയത്ത് ഗര്‍ഭാശയത്തിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും പേശികളുടെ വലിവിന് അത് കാരണമാവുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി നേരിയ വേദനയോ കടുത്ത വേദനയോ ഉണ്ടാകാം. ആവശ്യമെങ്കിൽ ഡോക്ടറെ ബന്ധപ്പെടുക.
advertisement
രാവിലെയുള്ള ഛര്‍ദ്ദി
ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഓക്കാനം അനുഭവപ്പെടുന്നു. ശരീരത്തിലെ ഉയര്‍ന്ന ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവ് മുതല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ പല കാരണങ്ങള്‍ കൊണ്ട് ഓക്കാനം അനുഭപ്പെടാം. പേര് സൂചിപ്പിക്കുന്നതു പോലെ രാവിലെ മാത്രം ഛര്‍ദ്ദി ഉണ്ടാകണമെന്നില്ല, ഏത് സമയത്തും ഇത് അനുഭവപ്പെടാം.
സ്തനങ്ങളിലെ മാറ്റങ്ങള്‍
ചില സ്ത്രീകളില്‍ സ്തനത്തിന്റെ ആകൃതിയിലും വലിപ്പത്തിലും ചില മാറ്റങ്ങള്‍ കണ്ടേക്കാം. അവര്‍ക്ക് സ്തനങ്ങള്‍ കൂടുതല്‍ മൃദുവായതായും വീര്‍ത്തതായും അനുഭവപ്പെടാം. ഇത് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളതാണ്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാത്രമേ അവയുടെ വലിപ്പത്തില്‍ വ്യത്യാസം വരികയുള്ളൂ.
ഗന്ധം
ശരീരത്തിലെ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന മാറ്റം സ്ത്രീകളുടെ, മണം തിരിച്ചറിയാനുള്ള ശേഷിയെ സ്വാധീനിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ഈസ്ട്രജന്റെ അളവ് ഉയരുന്നതാണ് ഇതിന് കാരണം. സാധാരണ നിലയിൽ വളരെ സൗമ്യമായി തോന്നുന്ന ഗന്ധങ്ങൾ പോലും ഗർഭിണികളായ സ്ത്രീകൾക്ക് വളരെ ശക്തമായി അനുഭവപ്പെടാം.
Also Read- Ovarian Cancer | നിങ്ങൾക്ക് അണ്ഡാശയ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം?
മൂഡ് സ്വിംഗ്‌സ്
ഗര്‍ഭിണികളായ സ്ത്രീകളില്‍ വൈകാരികനിലയിൽ വ്യതിയാനങ്ങൾ വളരെ സാധാരണമാണ്. കൂടാതെ മാനസികാവസ്ഥ മാറുന്നതില്‍ ഹോര്‍മോണുകള്‍ക്ക് വലിയ പങ്കുണ്ട്. ഈസ്ട്രജനും പ്രൊജസ്‌ട്രോണും മാനസിക നിലയെ പല വിധത്തില്‍ സ്വാധീനിക്കും. ഇത് നിങ്ങളുടെ ഉത്കണ്ഠയും സമ്മര്‍ദ്ദവും വര്‍ധിപ്പിക്കും.
ക്ഷീണം
ഗര്‍ഭാവസ്ഥയുടെ പ്രാരംഭ ലക്ഷണങ്ങളില്‍ ക്ഷീണവും തളര്‍ച്ചയും ഉൾപ്പെടുന്നു. ഗര്‍ഭാവസ്ഥയുടെ ആരംഭത്തില്‍ പ്രൊജസ്ട്രോണ്‍ ഹോര്‍മോണിന്റെ അളവ് കൂടും. ഇത് ഉറക്കം വരാന്‍ കാരണമാകും.
