1. ഉപവാസം
ഉപവാസ സമയത്ത് ഭക്ഷണവും പാനീയങ്ങളും കഴിക്കാൻ പാടില്ല. മാത്രമല്ല പുകവലി, ആണയിടൽ, അപവാദം പറയൽ, വഴക്ക്, അനാദരവ്, ക്രൂരത, സ്വാർത്ഥത മുതലായ ദുഃശീലങ്ങളിൽ നിന്നും പാപങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം.
2. ഭക്ഷണം എപ്പോള്‍ കഴിക്കണം?
ഓരോ ദിവസവും പ്രഭാതത്തിനു മുമ്പുള്ള ഭക്ഷണത്തിനും (സുഹൂര്‍) സൂര്യാസ്തമയത്തിനു ശേഷമുള്ള ഭക്ഷണത്തിനും (ഇഫ്താര്‍) ഇടയിലാണ് നോമ്പ് എടുക്കേണ്ടത്.
3. ആരാണ് ഉപവസിക്കേണ്ടത്?
പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാരും സ്ത്രീകളും നോമ്പെടുക്കണം.
4. ഇളവുകൾ ആർക്കൊക്കെ?
advertisement
അസുഖമുള്ളവരോ റമദാന്‍ സമയത്ത് യാത്ര ചെയ്യുന്നവരോ നോമ്പെടുക്കേണ്ടതില്ല. ഈ ദിവസങ്ങളിലെ നോമ്പ് പിന്നീട് അവര്‍ക്ക് പറ്റുന്ന സമയങ്ങളില്‍ എടുക്കണം.
5. സ്ത്രീകള്‍ക്ക് ഇളവുണ്ടോ?
ഗര്‍ഭിണികള്‍, ആര്‍ത്തവമുള്ള സ്ത്രീകള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ നോമ്പെടുക്കേണ്ടതില്ല. റമദാന്‍ വ്രതാനുഷ്ഠാനത്തിനിടെ ആര്‍ത്തവം ആരംഭിക്കുകയാണെങ്കില്‍ നിങ്ങളുടെ നോമ്പ് മുറിയും. അതിന് പകരമായി പിന്നീട് നോമ്പെടുക്കണം.
6. പ്രായമായവര്‍ക്കും രോഗികള്‍ക്കും ഇളവുണ്ടോ?
പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങൾ (പ്രമേഹരോഗികളും കടുത്ത മാനസികരോഗികളും) ഉള്ളവരെയും ഉപവാസത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
7. ഇളവുള്ളവർ പകരമായി എന്ത് ചെയ്യണം?
സ്ഥിരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ നോമ്പെടുക്കാത്തതിന് പകരമായി പാവങ്ങളെ സഹായിക്കണം.
8. ഫിദ്‌യ
റമദാൻ മാസത്തിൽ വ്രതമെടുക്കാനോ അതിന് പകരമായി പിന്നീട് നോമ്പ് വീട്ടാനോ കഴിയാതെ വരുന്നവർ മറ്റാര്‍ക്കെങ്കിലും ഭക്ഷണം കഴിക്കുന്നതിനുള്ള വക നൽകണം. ഇത് ഫിദ്‌യ എന്നാണ് അറിയപ്പെടുന്നത്.
9. പ്രായശ്ചിത്തം (കഫാറ)
റമദാന്‍ മാസത്തില്‍ വ്യക്തമായ കാരണമില്ലാതെ നിങ്ങള്‍ മനഃപൂര്‍വം നോമ്പ് നഷ്ടപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്താല്‍ നിങ്ങള്‍ നല്‍കേണ്ട നഷ്ടപരിഹാരമാണ് കഫാറ. മനപ്പൂര്‍വം നോമ്പ് മുറിച്ചതിന് പ്രായശ്ചിത്തമായി ഒരാൾ 60 ദിവസം തുടര്‍ച്ചയായി ഉപവസിക്കണം.
10. നോമ്പെടുക്കാന്‍ മറന്നാൽ
നോമ്പ് എടുത്ത കാര്യം പെട്ടെന്ന് മറന്നുപോയത് കൊണ്ടോ ആരെങ്കിലും ബലം പ്രയോഗിച്ച് നിർബന്ധിച്ചത് കൊണ്ടോ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്താല്‍ നോമ്പ് സാധുവായിരിക്കും.
11. ഛര്‍ദ്ദിക്കുമ്പോൾ
നിങ്ങള്‍ മനഃപൂർവം ഛര്‍ദ്ദിച്ചാല്‍ നോമ്പ് മുറിയുന്നു. അറിയാതെയോ അനാരോഗ്യം മൂലമോ ഛർദ്ദിച്ചാൽ നോമ്പ് മുറിയുന്നില്ല. ഛർദ്ദിൽ വിഴുങ്ങരുത്. അത് നോമ്പ് മുറിയാൻ കാരണമാകും.
12. ലൈംഗികബന്ധം പാടില്ല
നോമ്പിന്റെ സമയത്ത് നിങ്ങള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ നോമ്പ് മുറിക്കുകയും കഫാറ അനുഷ്ഠിക്കുകയും വേണം.
13. കുട്ടികള്‍ക്ക് നോമ്പ് നിർബന്ധമാണോ?
ചെറിയ കുട്ടികള്‍ നോമ്പ് അനുഷ്ഠിക്കണമെന്ന് നിർബന്ധമില്ല.
14. പല്ല് തേയ്ക്കാമോ?
നിങ്ങള്‍ക്ക് പല്ല് തേക്കാനും വായ കഴുകാനും കഴിയും. പക്ഷേ ആ വെള്ളം കുടിക്കാന്‍ പാടില്ല.
15. വെള്ളം
വെള്ളം വായിലേക്കിറക്കാതെ നീന്തുകയോ കുളിക്കുകയോ ചെയ്യാം.
16. കുത്തിവയ്പ്പുകള്‍ എടുക്കാമോ?
നിങ്ങള്‍ക്ക് ആരോഗ്യ കാരണങ്ങളാല്‍ കുത്തിവെയ്പ്പുകള്‍ ആവശ്യമാണെങ്കില്‍ അതെടുക്കാം. അതുകൊണ്ട് നോമ്പ് മുറിയുകയില്ല. റമദാൻ വേളയിൽ കോവിഡ് വാക്സിൻ എടുക്കുന്നതിലും തെറ്റില്ല.
17. എന്തെങ്കിലും വിഴുങ്ങിപ്പോയാൽ
അബദ്ധവശാൽ ഭക്ഷണമോ ഉമിനീരോ മറ്റെന്തെങ്കിലുമോ വിഴുങ്ങുന്നതുകൊണ്ട് നോമ്പ് മുറിയില്ല. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ രുചി നോക്കുന്നതിലും തെറ്റില്ല. പക്ഷെ, ബോധപൂർവം ഭക്ഷണം കഴിക്കരുത്.
