വയനാട്ടിലെ തിരുനെല്ലി പാപനാശിനി, തിരുനാവായ നാവാമുകുന്ദക്ഷേത്രം, ആലുവാ മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം, കൊല്ലം തിരുമുല്ലവാരം, തിരുവനന്തപുരത്ത് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വര്‍ക്കല പാപനാശം കടപ്പുറം, അരുവിപ്പുറം മഠം തുടങ്ങി പിതൃബലിക്ക് പ്രസിദ്ധമായ സ്ഥലങ്ങളെല്ലാം ഇന്ന് വിജനമാണ്. മണ്‍മറഞ്ഞ പിതൃക്കളെ ഓര്‍മിക്കാനുള്ള കര്‍ക്കടകവാവില്‍ അസൗകര്യങ്ങളില്‍ നിന്നുകൊണ്ട് എല്ലാവരും വീടുകളില്‍ ബലിയിടാനുള്ള തയ്യാറെടുപ്പാണ് നടത്തിയത്.
ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കര്‍ക്കടകവാവ്. ഈ സമയം സൂര്യന്‍ പിതൃലോകത്തിലേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള പ്രവേശനകവാടമാണ് കര്‍ക്കടകവാവെന്നും വിശ്വാസമുണ്ട്. ഈ ദിവസം പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടുക. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.
advertisement
കോവിഡ് 19 വൈറസ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, പ്രോട്ടോക്കോൾ കൃത്യമായും പാലിക്കുന്നതിനും ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള നിർദ്ദേശങ്ങൾ വ്യതിചലിക്കരുതെന്നും പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]Covid 19 Deaths| സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് തിരുവനന്തപുരം സ്വദേശി[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
ജനങ്ങൾ കൂട്ടംകൂടുവാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക് നിയോഗിച്ചു. നിയമലംഘകർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം മഹാമാരി കാലത്ത് ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ നിർവഹിച്ചാൽ മതിയെന്ന് ആചാര്യന്മാരും വ്യക്തമാക്കുന്നു.