TRENDING:

Ramayana Masam 2020 | കേരളത്തിന്റ 'രാമപുരം'; അസാധാരണ രാമസങ്കല്പവുമായി ഒരു ക്ഷേത്രം

Last Updated:

ദേഹപരിത്യാഗം ചെയ്ത് സീത ഭൂമിപിളർന്നു പോയശേഷമുള്ള ശ്രീരാമാനാണ് ഇവിടെ പ്രതിഷ്ഠ. അസാധാരണങ്ങളിൽ അസാധാരണമായ ശ്രീരാമസങ്കൽപം കുടികൊള്ളുന്ന അപൂർവ ക്ഷേത്രം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: രാമന്റെ പുരം,  അതാണ് കോട്ടയം ജില്ലയിൽ പാലായ്ക്ക് അടുത്തുള്ള രാമപുരം. ശ്രീരാമൻ ഒറ്റയ്ക്കു നടത്തിയ യാത്രയിൽ ധ്യാനത്തിൽ ഇരുന്ന സ്ഥലമാണ് രാമപുരം എന്നാണ്  വിശ്വാസം. രാമായണത്തിലെ ഏറ്റവും വികാര നിർഭരമായ ഏടാണ് ഇവിടുത്തെ ഐതിഹ്യത്തിൽ.
advertisement

ദേഹപരിത്യാഗം ചെയ്ത് സീത ഭൂമിപിളർന്നു പോയശേഷമുള്ള ശ്രീരാമാനാണ് ഇവിടെ പ്രതിഷ്ഠ. അസാധാരണങ്ങളിൽ അസാധാരണമായ ശ്രീരാമസങ്കൽപം കുടികൊള്ളുന്ന അപൂർവ ക്ഷേത്രം.

സങ്കല്പത്തിൽ മാത്രമല്ല നിർമ്മിതിയിലും ഈ അപൂർവ്വത കാണാം. മുന്നിൽ പ്രൗഢിയോടെ ആൽമരം. ഗോപുരം കടന്നുചെന്നാൽ ആനക്കൊട്ടിൽ, തൊട്ടടുത്ത് 100 അടി ഉയരമുള്ള അത്യപൂർവ്വ കൊടിമരം... ബലിക്കൽപുര കടന്നുചെന്നാൽ നമസ്‌കാരമണ്ഡപം... നാലു തൂണുകൾക്കു പകരം ഇവിടെ എട്ടുതൂണുകളിലാണ് മണ്ഡപം.

Also Read- Ramayana Masam 2020 | രാമായണ മാസത്തിൽ നാലമ്പലദർശനത്തിനായി ഒരു ദിനം; കേരളത്തിൽ അഞ്ചിടത്ത് നാലമ്പലം

advertisement

ചെമ്പ് മേഞ്ഞ വട്ടശ്രീകോവിലാണ് രാമപുരത്തെ പ്രത്യേകത. ആറടി ഉയരത്തിലാണ് ശ്രീരാമവിഗ്രഹം. ശംഖും ചക്രവും ഗദയും പത്മവും പേറുന്ന നാലു കൈകളുള്ള മഹാവിഷ്ണു സങ്കൽപത്തിലാണ് രാമൻ.  ഹനുമാനും ഒപ്പം ആരാധിക്കപ്പെടുന്നു. നാലു കിലോമീറ്റർ ചുറ്റളവിലാണ് ഇവിടെ നാലമ്പലം.

Also Read- Ramayana Masam 2020 | സരസ്വതി മണ്ഡപവും ശാരികാ ശിൽപവും; തുഞ്ചൻപറമ്പിനെ അടയാളപ്പെടുത്തുന്ന നിർമിതികൾ

advertisement

ദിവസവും അഞ്ചുപൂജയും മൂന്നു ശീവേലിയും ഉള്ളക്ഷേത്രമാണ് ഇത്.  ദിവസവും നവകാഭിഷേകവും ഉണ്ട്. ഒൻപതു വെള്ളിക്കലശങ്ങളിൽ ക്ഷേത്രക്കുളത്തിലെ വെള്ളമെടുത്ത് ആടുന്ന ചടങ്ങാണ് നവകാഭിഷേകം. കർക്കടകത്തിൽ നാലമ്പല ദർശനത്തിനായി ആയിരങ്ങൾ വന്നുപോയിരുന്ന ഇടം ഇപ്പോൾ പ്രാർത്ഥനാപൂർവ്വം മഹാമാരിയെ നേരിടുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Life/
Ramayana Masam 2020 | കേരളത്തിന്റ 'രാമപുരം'; അസാധാരണ രാമസങ്കല്പവുമായി ഒരു ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories