TRENDING:

ബീമാപ്പള്ളി ഉറൂസ്: തലസ്ഥാനത്തെ സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

Last Updated:

പരീക്ഷകൾക്ക് മാറ്റമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രസിദ്ധ ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ. ഡിസംബര്‍ 15 മുതൽ 25 വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഇതിന്റെ ഭാഗമായി ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു.
advertisement

Also read-തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം

തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അന്നേ ദിവസം നടത്താൻ നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കൊന്നും ഈ അവധി ബാധകമായിരിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ബീമാപ്പള്ളി ഉറൂസ്: തലസ്ഥാനത്തെ സ‍ര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ
Open in App
Home
Video
Impact Shorts
Web Stories