തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം
- Published by:Arun krishna
- news18-malayalam
Last Updated:
തീർഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാടും ഒഴിവാക്കി
ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്തുന്നതിന് പുതിയ സമയക്രമീകരണം. രാത്രി നടയടച്ച ശേഷം മാത്രമാകും ഇനി മുതല്‍ ശയനപ്രദക്ഷിണം നടത്താന്‍ അനുവാദമുള്ളു. തീർഥാടകത്തിരക്കിൽ ശയനപ്രദക്ഷിണം ബുദ്ധിമുട്ടായതിനാലാണ് പുതിയ ക്രമീകരണം. ദിവസവും രാത്രി 11ന് ഹരിവരാസനം ചൊല്ലി നടയടച്ച ശേഷം തിരുമുറ്റം കഴുകി വൃത്തിയാക്കും. അതിനുശേഷം ഭക്തര്‍ക്ക് ശയനപ്രദക്ഷിണം നടത്താം.
ഭഗവാന് മുൻപിലുള്ള ഭക്തന്‍റെ ആത്മസമര്‍പ്പണമായാണ് ശയനപ്രദക്ഷിണം നടത്തുന്നത്. ഭസ്മക്കുളത്തിൽ മുങ്ങി ഈറനോടെ കൊടിമരച്ചുവട്ടിലെത്തി നമസ്കരിച്ചാണ് പ്രദക്ഷിണ വഴിയിലൂടെ ഉരുളാൻ തുടങി കൊടിമരച്ചുവട്ടില്‍ അവസാനിക്കും. തിരക്കുള്ള പ്പോൾ ശയനപ്രദക്ഷിണം മറ്റു തീർഥാടകർക്കു ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാലാണ് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
തീർഥാടനകാലത്തെ തിരക്ക് പരിഗണിച്ച് സഹസ്രകലശ വഴിപാട് ഒഴിവാക്കി. കളഭാഭിഷേകം, പുഷ്പാഭിഷേകം,അഷ്ടാഭിഷേകം
advertisement
എന്നി ചടങ്ങുകള്‍ മാത്രമേ മകരവിളക്ക് കഴിയും വരെ ഉണ്ടാകു. സഹസ്ര കലശത്തിനു രണ്ടു ദിവസമായിട്ടാണു പൂജ. രണ്ടാം ദിവസം ഉച്ചയ്ക്കാണ് അഭിഷേകം. കലശം പൂജാ സ്ഥലത്തുനിന്നു ശ്രീകോവി ലിലേക്കു കൊണ്ടുപോകുന്നതു മുറിച്ചു കടക്കാൻ പാടില്ല. ഇതിനാലാണ് ഒഴിവാക്കിയത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
December 02, 2023 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
തീര്‍ത്ഥാടകരുടെ തിരക്ക്; ശബരിമല സന്നിധാനത്ത് ശയനപ്രദക്ഷിണം രാത്രി നടയടച്ച ശേഷം മാത്രം