പടികയറാനെത്തുമ്പോൾ തൂണുകൾ തടസ്സമാകുന്നുവെന്ന് ഭക്തരും പറയുന്നു. ഏഴാമത്തെ പടിയുടെ ഇരുവശങ്ങളിലുമായാണ് തൂണുകളുള്ളത്. മുമ്പ് പൊലീസുകാർ ഇവിടെ കാലുറപ്പിച്ച് ചവിട്ടി നിന്നാണ് ഭക്തരെ പിടിച്ചുകയറ്റിയിരുന്നത്. ഇപ്പോൾ ഇതിന് സാധിക്കുന്നില്ല. പതിനെട്ടാംപടിയുടെയും ഇരുവശത്തിന്റെയും കാഴ്ച മറയ്ക്കുന്ന രീതിയിലാണ് തൂണുകളുടെ നിർമാണം. പടിപൂജയ്ക്ക് മഴ തടസ്സമാകാതിരിക്കാനാണ് ഹൈഡ്രോളിക് മേൽക്കൂര നിർമിക്കുന്നത്. വാസ്തുപ്രകാരമാണ് നിർമിച്ചിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
advertisement
വണ്ടിപ്പെരിയാർ: വിധിയിൽ തെറ്റു പറ്റി; പൊലീസിന്റെ സഹായം പല കാര്യങ്ങളിലും ഉണ്ടായില്ല; മാതാപിതാക്കൾ
മേൽക്കൂര നിർമാണത്തിനെതിരെ ലഭിച്ച പരാതിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കോടതിനിർദേശം പാലിക്കുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്. പതിനെട്ടാംപടിക്ക് 2011 ൽ സ്ഥാപിച്ച സ്ഥിരം മേൽക്കൂര ദേവപ്രശ്നവിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷമാണ് പൊളിച്ചുമാറ്റിയത്.
ഇതിനിടയിൽ, ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുകയാണ്. അവധി ദിവസങ്ങൾ ആയതോടെ വിർച്വൽ ക്യൂ ബുക്കിംഗ് തൊണ്ണൂറായിരത്തിന് അടുത്താണ്. ഇന്ന് ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ എത്തുമെന്ന കണക്കുകൂട്ടലിൽ മുന്നൊരുക്കത്തിലാണ് അധികൃതർ. ഇന്നലെ എൺപത്തി ആറായിരത്തി നാന്നൂറ്റിയെട്ട് തീർത്ഥാടകരാണ് പതിനെട്ടാംപടി കയറിയത് .