പതിനെട്ടാംപടിയിലെ കല്‍തൂണുകള്‍ നീക്കം ചെയ്യണമെന്ന് പോലീസ്; തീര്‍ത്ഥാടകരെ കയറ്റിവിടുന്നതില്‍ തടസം സൃഷ്ടിക്കുന്നുവെന്ന് പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
പതിനെട്ടാംപടിയിലൂടെ തീർത്ഥാടകരെ കയറ്റിവിടുന്നതില്‍ പോലീസിന് വേഗത പോരെന്ന് ദേവസ്വം ബോർഡ് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എസ്പിയുടെ പ്രതികരണം
ശബരിമല സന്നിധാനത്ത് പതിനെട്ടാംപടിയോട് ചേര്‍ന്ന് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍തൂണുകള്‍ തീര്‍ത്ഥാടകരെ കയറ്റിവിടുന്നതില്‍ തടസം സൃഷ്ടിക്കുന്നുവെന്ന് പോലീസ്. ഇക്കാര്യം തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു. പതിനെട്ടാംപടിയിലൂടെ തീർത്ഥാടകരെ കയറ്റിവിടുന്നതില്‍ പോലീസിന് വേഗത പോരെന്ന് ദേവസ്വം ബോർഡ് വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് എസ്പിയുടെ പ്രതികരണം.
മഴക്കാലത്ത് ശബരിമലയില്‍ പടിപൂജ തടസമില്ലാതെ നടത്തുന്നതിന് വേണ്ടിയാണ് പതിനെട്ടാം പടിക്ക് മുകളില്‍ ഫോള്‍ഡിങ് റൂഫ് സ്ഥാപിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതിന്‍റെ ആദ്യഘട്ടമെന്ന നിലയിലാണ് മേല്‍ക്കൂര ഉറപ്പിക്കാനുള്ള കൊത്തുപണികളോട് കൂടിയ കല്‍തൂണുകള്‍ സ്ഥാപിച്ചത്. കൽതൂണുകൾ സ്ഥാപിച്ചതിനെതിരെ ഹൈക്കോടതിയിൽ കേസുമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് മേല്‍ക്കൂര വഴിപാടായി നിർമ്മിക്കുന്നത്.
നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടിപൂജ ടാർപാളിൻ കെട്ടിയാണ് നടത്തുന്നത്. പുതിയ മേൽക്കൂര വന്നാൽ ഇതൊഴിവാക്കാനാകും. ഇതോടൊപ്പം സ്വർണ്ണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. എന്നാൽ പണിപൂര്‍ത്തിയാകാതെ പാതിവഴിയില്‍ നിൽക്കുന്ന ഈ തൂണുകൾ പതിനെട്ടാം പടിയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് പരാതി.
advertisement
നേരത്തെ തീർത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പോലീസ് ഇരുന്നിരുന്ന സ്ഥലത്താണ് കല്‍ത്തുണുകള്‍ സ്ഥാപിച്ചിരിക്കുന്നത്. തൂണുകൾ വച്ചതാടെ പോലീസ് ഉദ്യോഗസ്ഥരുടെ കൈകള്‍ തൂണില്‍ ഇടിക്കുന്ന സ്ഥിതിയായി.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ ഒരു മിനിട്ടിൽ 75 പേരെയെങ്കിലും പതിനെട്ടാം പടിയിലൂടെ കയറ്റണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് സാധ്യമല്ലെന്നാണ് എഡിജിപി വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പോലീസിന് ബുദ്ധിമുട്ടായ കൽതൂണുകൾ മാറ്റണമെന്നാവശ്യം ഉയര്‍ന്നത്.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
December 14, 2023 7:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Religion/
പതിനെട്ടാംപടിയിലെ കല്‍തൂണുകള്‍ നീക്കം ചെയ്യണമെന്ന് പോലീസ്; തീര്‍ത്ഥാടകരെ കയറ്റിവിടുന്നതില്‍ തടസം സൃഷ്ടിക്കുന്നുവെന്ന് പരാതി