കെ എൻ എം സംസ്ഥാന സെക്രട്ടറിയും വളവന്നൂർ അൻസാർ അറബിക് കോളേജ് പ്രിൻസിപ്പലുമായ ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പൽ ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വി സിയും അസം യൂണിവേഴ്‌സിറ്റി പ്രൊഫെസറുമായ ഡോ. കെ,മുഹമ്മദ് ബഷീർ, വിസ്ഡം സെക്രട്ടറി
ഫൈസൽ മൗലവി, വി പി നൗഫൽ മദീനി، എന്നിവരാണ് കേരളത്തിൽ നിന്നുള്ള അതിഥികൾ.
advertisement
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖ പണ്ഡിതരെയും നേതാക്കളെയും വിദ്യാഭ്യാസ, സാമൂഹ്യ, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവരെയുമാണ് ഓരോ വർഷവും
രാജാവിന്റെ അതിഥികളായി ഹജ്ജ് നിർവ്വഹിക്കുന്നതിനു തെരെഞ്ഞെടുക്കുന്നത്. ഡൽഹിയിലെ സൗദി എംബസി വഴിയാണ് ഇന്ത്യയിൽ നിന്നുള്ള അതിഥികളെ തെരെഞ്ഞെടുക്കുന്നത്. അതിഥികളുടെ യാത്രാ ചെലവും താമസ സൗകര്യങ്ങളും സൗദി ഭരണ കൂടമാണ് വഹിക്കുന്നത്.
Also Read- കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി; ആദ്യഘട്ടത്തിൽ യാത്ര തിരിക്കുന്നത് 10,735 ഹാജിമാർ
മക്കയിലും മദീനയിലും വിവിധ വൈജ്ഞാനിക സമ്മേളനങ്ങളിലും അതിഥികൾ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാജാവിന്റെ അതിഥികളെ മന്ത്രിമാർ അഭിസംബോധന ചെയ്യും. ഇസ്‌ലാമിക ലോകത്തെ ഐക്യവും സ്നേഹവും ഊട്ടിഉറപ്പിക്കാനും പൊതു നന്മയിൽ വിഭാഗീയത മറന്ന് ഒന്നിക്കാനുമുള്ള സന്ദേശമാണ് ഇത്തരം സംഗമങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.