'ഹജ്ജ് കർമ്മത്തിന് പുറപെടുന്ന ആബിദ് ഇക്കാക്കും കുടുംബത്തിനും ആശംസ'; ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലക്സ് വൈറൽ
- Published by:Sarika KP
- news18-malayalam
Last Updated:
മൊകേരി പുത്തൻപുര മടപ്പുര ക്ഷേത്ര കമ്മിറ്റി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നവ മാധ്യമങ്ങളിൽ തരംഗമാകുന്നു
കണ്ണൂർ: ഹജ്ജ് കർമ്മത്തിന് പുറപെടുന്ന കുടുംബത്തിന് ആശംസയുമായി ക്ഷേത്ര കമ്മിറ്റി. മൊകേരി പുത്തൻപുര മടപ്പുര ആഘോഷ കമ്മിറ്റിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. പാനൂർ മൊകേരിയിലെ കെ.സൈനുൽ ആബിദീനും കുടുംബത്തിനുമാണ് ആശംസയർപ്പിച്ച് ക്ഷേത്ര കമ്മിറ്റി ഫ്ലക്സ് വെച്ചത്.
ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലക്സ് ബോർഡ് നവ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. രാഷ്ട്രീയ-സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമാണ് കെ.സൈനുൽ ആബിദീൻ.
ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലെക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്’. പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന നമ്മുടെ പ്രിയപ്പെട്ട ആബിദ് കാക്കും കുടുംബത്തിനും മൊകേരി പുത്തൻപുര ശ്രീ മുത്തപ്പൻ മടപ്പുര ആഘോഷ കമ്മിറ്റിയുടെയാത്ര മംഗളങ്ങൾ ‘ ഇങ്ങനെയാണ്.
advertisement
അതേസമയം ഈ ഹിജ്‌റ വര്‍ഷത്തില്‍ മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തിയത് 20 കോടി വിശ്വാസികളെന്ന് റിപ്പോര്‍ട്ട്. ഹിജ്‌റ കലണ്ടറിലെ ആദ്യമാസമായ മുഹറം മുതല്‍ ദുല്‍ ഖത് മാസ ആരംഭം വരെയുള്ള വിശ്വാസികളുടെ എണ്ണമാണിത്. വിശ്വാസികള്‍ക്ക് മികച്ച സേവനം നല്‍കാന്‍ കഴിഞ്ഞെന്നും അതുകൊണ്ട് തന്നെ അവര്‍ക്ക് വേഗത്തിൽ ചടങ്ങുകൾ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നും അധികൃതര്‍ അറിയിച്ചു.
അടുത്ത ഒരു മാസത്തിനുള്ളില്‍ വിശ്വാസികളുടെ എണ്ണത്തില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. വരാനിരിക്കുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകമെമ്പാടുമുള്ള വിശ്വാസികളെ സ്വീകരിക്കാനും രാജ്യം തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
June 15, 2023 10:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഹജ്ജ് കർമ്മത്തിന് പുറപെടുന്ന ആബിദ് ഇക്കാക്കും കുടുംബത്തിനും ആശംസ'; ക്ഷേത്ര കമ്മിറ്റിയുടെ ഫ്ലക്സ് വൈറൽ