മുസ്‌ലിം സമൂഹം ആദരവോടെ കാണുന്ന മൂന്നാമത്തെ പള്ളിയായ മസ്ജിദുൽ അഖ്‌സയിൽ പോലും അക്രമം അഴിച്ചു വിട്ട് ഭീതി വിതക്കുന്ന ഇസ്‌റാഈൽ കാട്ടാളത്തം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനും ലോക രാഷ്ട്രങ്ങൾ എത്രയും വേഗം ഇടപെടണം. മനുഷ്യക്കുരുതി കുറക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണ്. പീഡിതരായ പലസ്തീൻ ജനതയുടെ മോചനം ലോകം ആഗ്രഹിക്കുന്നതാണ്. പലസ്തീൻ ജനതയെ മുന്നിൽ നിർത്തി കൂട്ടക്കുരുതിക്ക് കളമൊരുക്കുന്ന വിവേകരഹിതമായ ഏത് നീക്കത്തേയും അംഗീകരിക്കാൻ കഴിയില്ല. പലസ്തീൻ ജനതയുടെ അതിജീവനത്തിന് വേണ്ടി മുസ്‌ലിം ലോകം നടത്തുന്ന വിവേകപൂർണമായ ഇടപെടലുകൾ സ്വാഗതാർഹമാണെന്നും മദനി പറഞ്ഞു.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
October 12, 2023 10:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
'പലസ്തീൻ ജനതക്ക് വേണ്ടി വെള്ളിയാഴ്ച പള്ളികളിൽ പ്രാർത്ഥന നടത്തണം'; കെ എൻ എം