പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മേഖലയിൽ സമാധാനത്തിന് വേണ്ടിയുമാണ് പ്രത്യേക പ്രാർത്ഥന
കോഴിക്കോട് : പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പള്ളികളിൽ വെള്ളിയാഴ്ച പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും ആഹ്വാനം ചെയ്തു. പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും മേഖലയിൽ സമാധാനത്തിന് വേണ്ടിയും ഒക്ടോബർ 13 വെള്ളിയാഴ്ച പള്ളികളിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ കെ ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു.
പലസ്തീനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ സദസുകൾ സംഘടിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീർ പി മുജീബുറഹ്മാൻ ആഹ്വാനം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
October 12, 2023 4:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പലസ്‌തീന് ഐക്യദാർഢ്യം; വെള്ളിയാഴ്ച പള്ളികളിൽ പ്രത്യേക പ്രാർത്ഥനയ്ക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ജമാഅത്തെ ഇസ്ലാമിയും