TRENDING:

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരിയില്‍ കാണിക്ക 6.13 കോടി; ഇ കാണിക്ക രണ്ട് ലക്ഷം രൂപ

Last Updated:

യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജനുവരി മാസത്തെ ഭണ്ഡാര വരവ് കണക്കുകള്‍ പുറത്ത്.  ഇന്ന് ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ആറ് കോടിയിലെറെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പുതുവര്‍ഷത്തിലെ ആദ്യ മാസത്തെ വരുമാനം. 6,13,08091 രൂപയാണ് ആകെ ഭണ്ഡാര വരവ്.
advertisement

2 കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും 13 കിലോ 340 ഗ്രാം വെള്ളിയും ഇക്കൂട്ടത്തിലുണ്ട്. കേന്ദ്ര സർക്കാർ പിൻവലിച്ച 2000 ൻ്റെ 45 കറൻസികളും നിരോധിച്ച ആയിരം രൂപയുടെ 40കറൻസിയും അഞ്ഞൂറിൻ്റെ 153 കറൻസിയും ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ചു.

Also Read - 'ഗുരുവായൂരിലെ ദേവ ചൈതന്യം അപാരം' ഓരോ ഇന്ത്യാക്കാരന്‍റെയും സന്തോഷത്തിനും സമൃദ്ധിക്കുമായി പ്രാര്‍ത്ഥിച്ചു; പ്രധാനമന്ത്രി

യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ- ഭണ്ഡാരം വഴി 2.07 ലക്ഷം രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള തുകയാണിതെന്ന് ദേവസ്വം വ്യക്തമാക്കി.

advertisement

ശബരിമല തീര്‍ത്ഥാടകരടക്കം നിരവധി ഭക്തരാണ് ഇക്കാലളവില്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയത്. നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Life/Religion/
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരിയില്‍ കാണിക്ക 6.13 കോടി; ഇ കാണിക്ക രണ്ട് ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories